HomeKerala Assembly Election 2026'ലീഗിന്റെ കാര്യത്തിൽ ഞങ്ങൾ ഇടപെടാറില്ല, തിരിച്ചും അങ്ങനെ വേണം'; തുറന്നടിച്ച് മാത്യു...

‘ലീഗിന്റെ കാര്യത്തിൽ ഞങ്ങൾ ഇടപെടാറില്ല, തിരിച്ചും അങ്ങനെ വേണം’; തുറന്നടിച്ച് മാത്യു കുഴൽനാടൻ | Mathew Kuzhalnadan Against Muslim League

തിരുവനന്തപുരം: കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളിൽ മുസ്ലിം ലീഗ് ഇടപെടുന്നതിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മാത്യു കുഴൽനാടൻ (Mathew Kuzhalnadan Against Muslim League). ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും, തിരിച്ചും ആ മര്യാദ പാലിക്കപ്പെടണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വി.ഡി. സതീശനെ മുഖ്യമന്ത്രി പദത്തിലേക്ക് ലീഗ് പിന്തുണയ്ക്കുന്നു എന്ന സൂചനകളോടാണ് കുഴൽനാടൻ ഇപ്രകാരം പ്രതികരിച്ചത്.

രാഷ്ട്രീയമായി മുസ്ലിം ലീഗ് എപ്പോഴൊക്കെ ആക്രമിക്കപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ കോൺഗ്രസ് അവർക്കൊപ്പം നിന്നിട്ടുണ്ട്. പരസ്പര ധാരണയോടും ബഹുമാനത്തോടും കൂടി വേണം മുന്നണിയിലെ കക്ഷികൾ മുന്നോട്ട് പോകാൻ. പാർട്ടി തീരുമാനിക്കുന്ന വ്യക്തി മുഖ്യമന്ത്രിയാകും. കോൺഗ്രസിനുള്ളിൽ നിലവിൽ അഭിപ്രായ ഭിന്നതകളില്ലെന്നും ഏറ്റവും നീതിയുക്തവും ജനാധിപത്യപരവുമായ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം ആരും മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതേസമയം , മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസ് നിയമസഭാ കക്ഷി (CLP) യോഗം ഉടൻ ആരംഭിക്കും. തിരഞ്ഞെടുക്കപ്പെട്ട 63 എം.എൽ.എമാരെയും എ.ഐ.സി.സി നിരീക്ഷകരായ അജയ് മാക്കനും മുകുൽ വാസ്നിക്കും നേരിൽ കണ്ട് അഭിപ്രായം തേടും. തുടർന്ന് തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഒറ്റവരി പ്രമേയം യോഗം പാസാക്കും.

വൈകുന്നേരത്തോടെ ഘടകകക്ഷി നേതാക്കളുമായും നിരീക്ഷകർ ചർച്ച നടത്തും. നിരീക്ഷകർ ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം ഹൈക്കമാൻഡ് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഞായറാഴ്ചയോടെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന് വ്യക്തമാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന.

Story Summary: Mathew Kuzhalnadan criticized the Muslim League for allegedly interfering in Congress’s internal discussions regarding the Chief Minister post. He stated that Congress respects the League’s internal affairs and expects the same in return. Meanwhile, the Congress Legislative Party (CLP) meeting is set to begin in Thiruvananthapuram, with a final announcement expected by Sunday.

WhatsApp Channel Banner

Latest updates

ചെങ്കൽ ഖനനക്കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നു; ആശങ്കയിൽ മുടക്കോഴിമല നിവാസികൾ,...

റിപ്പോർട്ട്: അൻവർ ഷരിഫ് വാഴക്കാട്: മലപ്പുറം ജില്ലയിലെ വാഴക്കാട് മുടക്കോഴിമലയിൽ ചെങ്കൽ ഖനനം നടത്തിയ സ്ഥലങ്ങളിലെ വലിയ കുഴികളിൽ കനത്ത മഴയെ തുടർന്ന് വെള്ളം കെട്ടിക്കിടക്കുന്നത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നു. കോടതി നിർദേശത്തെ തുടർന്ന്...

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം: തൃശ്ശൂരിൽ KSRTC ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു...

തൃശ്ശൂർ: പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു. കാഞ്ഞൂർ സ്വദേശി ബിന്ദു (49) ആണ് അപകടത്തിൽ മരണപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ദേശീയപാതയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.(KSRTC...

ഗ്രീസിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ...

ഏഥൻസ്: ഗ്രീസിൽ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾക്കിടെ രണ്ട് ഫയർഫൈറ്റിംഗ് ഹെലികോപ്റ്ററുകൾ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് തകർന്നു. അപകടത്തിൽ ഡാനിഷ് പൈലറ്റും ഗ്രീക്ക് ഫയർ സർവീസ് ഉദ്യോഗസ്ഥനും തൽക്ഷണം കൊല്ലപ്പെട്ടു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ബ്രിട്ടീഷ്...

മാറ്റമില്ലാതെ തുടർന്ന് സംസ്ഥാനത്തെ സ്വർണവില: പവന് 1,05,760 രൂപയിൽ...

കൊച്ചി: ദിവസങ്ങളായി തുടർച്ചയായ മാറ്റങ്ങൾക്ക് ശേഷം സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,05,760 രൂപയായി തുടരുന്നു. ഒരു ഗ്രാം സ്വർണത്തിന് 13,220 രൂപ നൽകണം.(Kerala Gold...

സംസ്ഥാനത്ത് അതിശക്തമായ മഴ: പരപ്പനങ്ങാടി-നാടുകാണി പാതയിൽ മണ്ണിടിഞ്ഞു; ഗതാഗതം...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് പരപ്പനങ്ങാടി-നാടുകാണി സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. മണ്ണിടിച്ചിൽ ഉണ്ടായ സമയത്ത് റോഡിലൂടെ വാഹനങ്ങളോ കാൽനടയാത്രക്കാരോ കടന്നുപോകാതിരുന്നതിനാൽ...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....