HomeKeralaഭാരത് ഭവനിൽ ഗന്ധർവ്വ സംഗീതത്തിന്റെ ഡിജിറ്റൽ വസന്തം; യേശുദാസ് ലൈബ്രറി സജി...

ഭാരത് ഭവനിൽ ഗന്ധർവ്വ സംഗീതത്തിന്റെ ഡിജിറ്റൽ വസന്തം; യേശുദാസ് ലൈബ്രറി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു | Yesudas Digital Library

തിരുവനന്തപുരം: ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന്റെ സംഗീത സ്മരണകൾ ഇനി ഡിജിറ്റൽ രൂപത്തിൽ ആസ്വദിക്കാം (Yesudas Digital Library). സ്വാതിതിരുനാൾ സംഗീത കോളേജ് വിദ്യാർത്ഥിയായിരിക്കെ യേശുദാസ് താമസിച്ചിരുന്ന ഭാരത് ഭവനിലെ ചരിത്രപ്രസിദ്ധമായ കെട്ടിടം നവീകരിച്ച് നിർമ്മിച്ച ‘യേശുദാസ് ഡിജിറ്റൽ ലൈബ്രറി’യുടെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. ഗ്രാമഫോണിൽ ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’ എന്ന വിഖ്യാത ഗാനം കേൾപ്പിച്ചുകൊണ്ടാണ് മന്ത്രി ലൈബ്രറി ജനങ്ങൾക്കായി തുറന്നുകൊടുത്തത്.

യേശുദാസിന്റെ സംഗീത ജീവിതത്തിലെ നാഴികക്കല്ലുകൾ അടയാളപ്പെടുത്തുന്ന ഡിജിറ്റൽ സംഗീതം, ഗ്രാമഫോൺ റെക്കോർഡുകൾ, അപൂർവ്വ ചിത്രങ്ങൾ എന്നിവ ഇവിടെയുണ്ട്. മുൻ മന്ത്രി എം.എ. ബേബിയുടെ ശേഖരത്തിൽ നിന്നുള്ള ലോകപ്രശസ്ത സംഗീതജ്ഞരുടെ കൃതികളും ലൈബ്രറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.Yesudas Digital Library

ദിവസം മുഴുവൻ നീണ്ടുനിന്ന പരിപാടികളിൽ സ്വാതി തിരുനാൾ സംഗീത കോളേജ് ഉൾപ്പെടെയുള്ള വിവിധ സംഘങ്ങൾ ഗാനങ്ങൾ ആലപിച്ചു. യേശുദാസിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത എട്ട് ഗാനങ്ങൾ ഉൾപ്പെടുത്തി രവിശങ്കറും 50 ഗായകർ ചേർന്ന് അവതരിപ്പിച്ച ‘അഷ്ടഗാനമാലിക’ ഏറെ ശ്രദ്ധേയമായി. കാരയ്ക്കാമണ്ഡപം വിജയകുമാറിന്റെ നേതൃത്വത്തിൽ ഗ്രാഫിറ്റി വാളിൽ തത്സമയ ചിത്രരചനയും നടന്നു.

സംഗീതത്തിനൊപ്പം സ്ത്രീശാക്തീകരണത്തിനും ചടങ്ങിൽ പ്രാധാന്യം നൽകി. സ്ത്രീധനം, അതിക്രമങ്ങൾ എന്നിവയ്‌ക്കെതിരെയുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന മൈക്രോ ഫിലിം ഫെസ്റ്റിവലിലെ വിജയികൾക്ക് ഡോ. ദിവ്യ എസ് അയ്യർ ഐ.എ.എസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. പത്മശ്രീ കലാമണ്ഡലം വിമലമേനോനെ ഭാരത് ഭവൻ ആദരിക്കുകയും ചെയ്തു. അമ്പതോളം നടിമാർ അണിനിരന്ന ‘ജാനകീയം’ ഡാൻസ് തിയേറ്റർ അവതരണത്തോടെയാണ് സാംസ്‌കാരിക വിരുന്നിന് തിരശ്ശീല വീണത്.

Story Summary:
Cultural Minister Saji Cherian inaugurated the Yesudas Digital Library at Bharat Bhavan, Thiruvananthapuram, in the building where the legendary singer stayed during his college days. The event also featured a Micro Film Festival on women’s empowerment, awards distribution, and cultural performances including ‘Janakeeyam’ dance theatre.

WhatsApp Channel Banner

Latest updates

റാന്നിയടക്കം പ്രളയബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി VD സതീശൻ:...

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. റാന്നിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ അദ്ദേഹം ദുരിതബാധിതരോട് വിവരങ്ങൾ ചോദിച്ചറിയുകയും വ്യാപാരികളുടെ പരാതികൾ നേരിട്ട് കേൾക്കുകയും ചെയ്തു.(CM VD...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 4 CPIM പ്രവർത്തകർക്ക്...

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ പരിശോധനയ്ക്കായെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സി.പി.ഐ.എം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിന്റെ പ്രാഥമിക അന്വേഷണം പൂർത്തിയായെന്നും...

വീണ്ടും ഫാമിലി എന്റർടെയ്‌നറുമായി കാർത്തി; മോഹൻ രാജ–പ്രിൻസ് പിക്‌ചേഴ്‌സ്...

ചെന്നൈ: തമിഴ് നടൻ കാർത്തിയും സംവിധായകൻ മോഹൻ രാജയും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രവുമായി പ്രിൻസ് പിക്‌ചേഴ്‌സ്. കുടുംബബന്ധങ്ങൾക്കും വൈകാരിക മുഹൂർത്തങ്ങൾക്കും ഹീറോയിസത്തിനും പ്രാധാന്യം നൽകുന്ന ഒരു വമ്പൻ ഫാമിലി എന്റർടെയ്‌നറായിരിക്കും ചിത്രമെന്നാണ്...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

‘ഞങ്ങൾ ഭീകരരല്ല’: പാക് അധീന കാശ്മീരിൽ സംഘർഷം രൂക്ഷം,...

റാവൽകോട്ട്: പാക് അധീന കാശ്മീരിൽ (PoK) സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെതിരെ 'ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി' നടത്തുന്ന പ്രതിഷേധങ്ങൾ ചോരക്കളിയിലേക്ക്. കഴിഞ്ഞ രണ്ട് ആഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിലും ജൂലൈ 27-നുണ്ടായ...

DON'T MISS

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

കാമുകനുമായി തർക്കം, പിന്നാലെ 18-ാം നിലയിൽ നിന്ന് എടുത്തുചാടി;...

ബീജിങ്: കാമുകനുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെ 18-ാം നിലയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയ 20 വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം ചൈനയിൽ ചർച്ചയാകുന്നു (Woman Survives 18th Floor Fall). കിഴക്കൻ ചൈനയിലെ...

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...