മലപ്പുറം: പറഞ്ഞ വാക്ക് പാഴാക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് തിരൂരിലെ എട്ട് വയസ്സുകാരൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി. അബ്ദുറഹ്മാൻ പരാജയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്ന് കുട്ടി തന്റെ പിതാവിനോട് പന്തയം വെച്ചിരുന്നു. ഫലം പുറത്തുവന്നപ്പോൾ അബ്ദുറഹ്മാൻ പരാജയപ്പെട്ടതോടെ, ഒട്ടും മടിക്കാതെ കുട്ടി തന്റെ വാക്കുപാലിച്ചു.(Young Comrade Shaves Head After LDF Loss In...
തൊടുപുഴ: കേരള കോൺഗ്രസുകൾക്കിടയിലെ ഭിന്നതകൾ പരിഹരിക്കാൻ ഒരു മേശയ്ക്ക് ചുറ്റുമിരുന്നുള്ള ചർച്ചകൾ മതിയെന്ന് കേരള കോൺഗ്രസ് നേതാവ് അപു ജോൺ ജോസഫ് (Apu John Joseph). ഇടതുമുന്നണി വിട്ട് കേരള കോൺഗ്രസ് (എം) മടങ്ങിവന്നാൽ മുടിയനായ പുത്രനെ സദ്യയൊരുക്കി സ്വീകരിക്കുന്നതുപോലെ പാർട്ടി അവരെ വരവേൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മടങ്ങിവരവിനായി അവർ തെറ്റുകൾ ഏറ്റുപറയേണ്ട ആവശ്യമില്ലെന്നും കേരള...
തിരുവനന്തപുരം: കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളിൽ മുസ്ലിം ലീഗ് ഇടപെടുന്നതിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മാത്യു കുഴൽനാടൻ (Mathew Kuzhalnadan Against Muslim League). ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും, തിരിച്ചും ആ മര്യാദ പാലിക്കപ്പെടണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വി.ഡി. സതീശനെ മുഖ്യമന്ത്രി പദത്തിലേക്ക് ലീഗ് പിന്തുണയ്ക്കുന്നു എന്ന സൂചനകളോടാണ് കുഴൽനാടൻ ഇപ്രകാരം...
തൃശൂർ: സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമായിരിക്കെ, കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന് ഇരിങ്ങാലക്കുടയിൽ നിന്നുള്ള നിയുക്ത എംഎൽഎ തോമസ് ഉണ്ണിയാടൻ (Thomas Unniyadan). മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിടത്തും വിജയിച്ച സാഹചര്യത്തിൽ പാർട്ടിയുടെ പ്രകടനത്തിന് ആനുപാതികമായ പ്രാതിനിധ്യം മന്ത്രിസഭയിൽ വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
മന്ത്രിസ്ഥാനത്തേക്ക് തന്നെയും പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു....
തിരുവനന്തപുരം: കേരളത്തിൽ അധികാരമേൽക്കാനൊരുങ്ങുന്ന യുഡിഎഫ് സർക്കാരിന് നിർണ്ണായക ഉപദേശങ്ങളുമായി മുതിർന്ന നേതാവ് എ.കെ. ആന്റണി. സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനായിരിക്കണം പുതിയ സർക്കാരിന്റെ ആദ്യ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.(AK Antony Advice To UDF Government And CM Selection 2026)
മുഖ്യമന്ത്രി...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയാഘോഷത്തിനിടെ കൊടുവള്ളിയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. കൊടുവള്ളി പന്നൂർ സ്വദേശി ഹാഷിദ് അലി ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ കൊടുവള്ളിയിൽ നടന്ന ആഹ്ലാദ പ്രകടനത്തിനിടെയായിരുന്നു ദാരുണമായ സംഭവം.(Muslim League Worker death During UDF Victory Celebration In Koduvally)
യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിൽ പങ്കുചേരാൻ...
കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എൽ.ഡി.എഫ്) അനുകൂലമായ ജനവിധിയുണ്ടാകുമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി (M.A. Baby). കഴിഞ്ഞ പത്തുവർഷത്തെ ഭരണ നേട്ടങ്ങൾ വിലയിരുത്തുന്ന വോട്ടർമാർക്ക് എൽ.ഡി.എഫിനല്ലാതെ വോട്ട് ചെയ്യാനാകില്ലെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുൻപ് 'ടീം യു.ഡി.എഫ്' എന്ന നിലയിൽ പ്രവർത്തിച്ചവർ ഇപ്പോൾ അധികാരത്തിന്...
കണ്ണൂർ: കൂത്തുപറമ്പ് മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിലെ സിസിടിവി ഹാർഡ് ഡിസ്‌ക് മാറ്റിയതിൽ ദുരൂഹത ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ജയന്തി രാജൻ (Kuthuparamba Strong Room). സ്ഥാനാർത്ഥിയുടെ ഏജന്റ് എത്തുന്നതിന് മുൻപേ ഉദ്യോഗസ്ഥർ ഹാർഡ് ഡിസ്‌ക് മാറ്റിയെന്നാണ് പ്രധാന ആരോപണം. ഏജന്റിനെ അറിയിക്കാതെയും സാന്നിധ്യം ഉറപ്പാക്കാതെയും ഹാർഡ് ഡിസ്‌ക് മാറ്റിയത് നിയമവിരുദ്ധമാണെന്ന്...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി പോലീസ് നടത്തുന്ന പരിശോധനയിൽ പാനൂരിൽ നിന്ന് വീണ്ടും ബോംബുകൾ കണ്ടെടുത്തു (Panur Bomb Hunt). പാനൂർ മേലെ പൂക്കോം ചിത്രവയലിൽ നിന്നാണ് രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബും പോലീസ് കണ്ടെത്തിയത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിജനമായ സ്ഥലത്ത് നിന്ന് ബോംബുകൾ കണ്ടെടുത്തത്. കണ്ടെടുത്ത സ്റ്റീൽ...
കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം ക്യാമ്പസിൽ സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമിന് സമീപത്തെ മുറി തുറന്ന നടപടിയിൽ ദുരൂഹത ആരോപിച്ച് യുഡിഎഫ് രംഗത്തെത്തി (Kozhikode Strong Room Controversy). തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നതായും കുറ്റക്കാരായ ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് കമ്മീഷണർക്ക് പരാതി നൽകിയത്.കേന്ദ്രസേനയ്ക്ക് മാത്രം പ്രവേശനമുള്ള അതീവ സുരക്ഷാ മേഖലയിൽ സംസ്ഥാന സർക്കാർ ജീവനക്കാരും...
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ 102 സീറ്റുകളുടെ തിളക്കമാർന്ന വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം. വിജയിപ്പിച്ചു വിട്ട ജനങ്ങളോട്...