Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKerala Assembly Election 2026മഞ്ചേശ്വരത്ത് CPMൽ സ്ഥാനാർത്ഥി പോര്: ജയാനന്ദനെതിരെ DYFI | CPM

മഞ്ചേശ്വരത്ത് CPMൽ സ്ഥാനാർത്ഥി പോര്: ജയാനന്ദനെതിരെ DYFI | CPM

🎙️ Latest Podcast

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി സിപിഎമ്മിൽ പരസ്യമായ ഭിന്നത. കെ.ആർ. ജയാനന്ദനെ സ്ഥാനാർത്ഥിയാക്കാൻ ജില്ലാ കമ്മിറ്റിയിൽ ധാരണയായതിന് പിന്നാലെ, ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി.(Candidate fight in CPM in Manjeshwar, DYFI against Jayanandan)

ഷാനവാസ് പാദൂരിനെ തഴഞ്ഞത് യുഡിഎഫിനെ സഹായിക്കാനാണെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. ഇതുസംബന്ധിച്ച് കുമ്പള, ബായാർ ഡിവൈഎഫ്ഐ കമ്മിറ്റികൾ ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകി.

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ തന്നെ ഷാനവാസ് പാദൂരിനായി സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രചാരണമാണ് അണികൾക്കിടയിൽ നടക്കുന്നത്. നേരത്തെ ഷാനവാസ് പാദൂരിന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും, ജയാനന്ദനെ തീരുമാനിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.