HomeNational'ഇന്ത്യയിൽ ഇന്ധനവില വർധിപ്പിക്കില്ല, ദേശീയ താൽപ്പര്യം മാത്രമാണ് മാനദണ്ഡം': കേന്ദ്ര സർക്കാർ...

‘ഇന്ത്യയിൽ ഇന്ധനവില വർധിപ്പിക്കില്ല, ദേശീയ താൽപ്പര്യം മാത്രമാണ് മാനദണ്ഡം’: കേന്ദ്ര സർക്കാർ | Fuel prices

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം തുടരുന്നതിനിടയിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ നിലവിൽ ആലോചനയില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇന്ധനത്തിന്റെ ചില്ലറ വിൽപന വില ഉയർത്താതെ ജനങ്ങൾക്ക് ആശ്വാസം നൽകാനാണ് സർക്കാരിന്റെ തീരുമാനം.(Fuel prices will not increase in India, says Central Government)

ഫെബ്രുവരി മാസത്തിലും ഇന്ത്യ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തത് റഷ്യയിൽ നിന്നാണ്. മുൻ മാസങ്ങളെ അപേക്ഷിച്ച് റഷ്യൻ ഇറക്കുമതിയിൽ 20% വർധനയുണ്ടായിട്ടുണ്ട്. റഷ്യയിൽ നിന്ന് എൽ.എൻ.ജി വാങ്ങുന്ന കാര്യവും സർക്കാർ പരിഗണനയിലാണ്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സൗദി അറേബ്യയിലെ യൻബുവിൽ നിന്ന് ക്രൂഡ് കാർഗോ ബുക്ക് ചെയ്തിട്ടുണ്ട്. ലോകത്ത് എവിടെ ക്രൂഡ് ഓയിൽ ലഭ്യമായാലും അത് ശേഖരിക്കുമെന്നും സപ്ലൈ തടസ്സപ്പെടില്ലെന്നും സർക്കാർ ഉറപ്പുനൽകി. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾക്കും ഊർജ്ജ സുരക്ഷയ്ക്കുമാണ് മുൻഗണന നൽകുന്നതെന്ന് കേന്ദ്രം വിശദീകരിച്ചു.

Clickable Info Box