HomeEntertainmentവയനാട് ടൗൺഷിപ്പ് സന്ദർശനം: മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം | Wayanad Township

വയനാട് ടൗൺഷിപ്പ് സന്ദർശനം: മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം | Wayanad Township

വയനാട് :ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവം രാഷ്ട്രീയ വിവാദമായി മാറുന്നു. സംഭവത്തിന് പിന്നാലെ ഇടത് സൈബർ ഹാൻഡിലുകളിൽ നിന്ന് മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടക്കുന്നു. അതേസമയം, വിഷയത്തിൽ പ്രതികരിച്ച് യുഡിഎഫ് രംഗത്തെത്തി.(Wayanad Township visit, Cyber ​​attack against actor Mammootty)

കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി വയനാട് ടൗൺഷിപ്പിൽ സന്ദർശനം നടത്തിയത്. സന്ദർശനത്തിനിടെ തന്നെ അനുഗമിച്ചിരുന്ന സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടതാണ് വിവാദങ്ങൾക്ക് ആധാരം. നേതാക്കൾ തുടർച്ചയായി കൂടെ നടക്കുകയും ജനങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് താരം അതൃപ്തി പ്രകടിപ്പിച്ചത്.

ജനങ്ങളുടെ ടൗൺഷിപ്പാണ് എന്ന മമ്മൂട്ടിയുടെ പരാമർശം ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് പ്രതിഷേധിക്കുന്നത്. മമ്മൂട്ടി ചെന്നൈയിൽ നിന്ന് എത്തിയത് തികച്ചും വ്യക്തിപരമായ താൽപ്പര്യത്തിലാണെന്നും മാധ്യമങ്ങളെ പോലും അറിയിക്കാതെയായിരുന്നു സന്ദർശനമെന്നും ആണ് സൂചന.

Clickable Info Box