Description
Digital Voice of Kerala
Wednesday, March 4, 2026

Digital Voice of Kerala
HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: A പത്മകുമാറിൻ്റെ ജാമ്യഹർജിയിൽ വിധി ഇന്ന്, പുറത്തേക്കോ?...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: A പത്മകുമാറിൻ്റെ ജാമ്യഹർജിയിൽ വിധി ഇന്ന്, പുറത്തേക്കോ? | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിൽ പത്മകുമാറിന് ഇന്ന് സ്വാഭാവിക ജാമ്യം ലഭിക്കാനാണ് സാധ്യത.(Sabarimala gold theft case, Verdict on A Padmakumar’s bail plea today)

ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിൽ പതിപ്പിച്ചിരുന്ന സ്വർണ്ണം മോഷണം പോയ കേസിലാണ് പത്മകുമാർ ഇപ്പോൾ ജാമ്യം തേടിയിരിക്കുന്നത്. നേരത്തെ, ഇതേ കേസിലെ കട്ടിളപ്പാളി സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

കേസിൽ പ്രത്യേക അന്വേഷണ സംഘം നിശ്ചിത സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തത് പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകാൻ വൈകുന്നത് പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് അർഹത നൽകുന്നു. കേസിലെ ഏഴ് പ്രതികൾക്ക് ഇതിനകം ജാമ്യം ലഭിച്ചിട്ടുണ്ട്. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ അഞ്ച് പേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്..

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala