കൊല്ലം: നാടൻപാട്ട് സംഘം സഞ്ചരിച്ച പിക്കപ്പ് വാൻ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവഗായിക കൊല്ലപ്പെട്ടു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലു-ഷീബ ദമ്പതികളുടെ മകൾ ലക്ഷ്മി (20) ആണ് മരിച്ചത്. ഇന്ന് രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിലായിരുന്നു അപകടം.(Vehicle carrying folk song group crashed into a tree in Kollam, Tragic end for the young singer)
ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ലക്ഷ്മി ഉൾപ്പെടുന്ന അഞ്ചംഗ സംഘം. ബെവ്കോ ഔട്ട്‌ലെറ്റിന് സമീപത്തെ മരത്തിലേക്ക് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

