HomeKerala'നിങ്ങളുടെ സ്നേഹ തണലിൽ വളർന്നു വന്നയാളാണ് ഞാൻ': പുതുയുഗ യാത്രയുടെ വടക്കൻ...

‘നിങ്ങളുടെ സ്നേഹ തണലിൽ വളർന്നു വന്നയാളാണ് ഞാൻ’: പുതുയുഗ യാത്രയുടെ വടക്കൻ പറവൂരിലെ സ്വീകരണത്തിൽ വിതുമ്പി VD സതീശൻ | Puthuyuga Yatra

കൊച്ചി: ‘പുതുയുഗ യാത്ര’യുടെ ഭാഗമായി വടക്കൻ പറവൂരിൽ നൽകിയ സ്വീകരണത്തിനിടെ വൈകാരികമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തന്റെ രാഷ്ട്രീയ ജീവിതത്തിന് കരുത്തുനൽകുന്നത് പറവൂരിലെ ജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. വേദിയിൽ സംസാരിക്കവേ പലപ്പോഴും വികാരാധീനനായ അദ്ദേഹം, താൻ വളർന്നത് ഇവിടുത്തെ ജനങ്ങളുടെ സ്നേഹത്തണലിലാണെന്ന് ഓർമ്മിപ്പിച്ചു.(VD Satheesan gets emotional in North Paravur during Puthuyuga Yatra)

ഈ വേദിയിലേക്ക് വരുമ്പോൾ കരയാതിരിക്കാൻ താൻ ഏറെ പാടുപെട്ടു. ഒന്നുമല്ലാതിരുന്ന കാലത്തും തന്നെ ചേർത്തുപിടിച്ചവരാണ് നിങ്ങൾ. എവിടെ പോയാലും കരയ്ക്കിട്ട മീനിനെപ്പോലെയാണ് താൻ, തനിക്ക് ഇവിടെയെത്തണമെന്നും സതീശൻ പറഞ്ഞു.

കഴിഞ്ഞ പത്തു വർഷത്തെ ദുർഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിൽ പുതിയൊരു യുഗം പിറക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ആ ആഗ്രഹം യാഥാർത്ഥ്യമാക്കാനുള്ള ചുമതല തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ബാർ സമയമാറ്റം സംബന്ധിച്ച് എക്സൈസ് മന്ത്രി എം.ബി. രാജേഷ് ഉന്നയിച്ച ആരോപണങ്ങൾ വി.ഡി. സതീശൻ പൂർണ്ണമായും തള്ളി. ബാർ സമയമാറ്റത്തിൽ പ്രതിപക്ഷവുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

എൽഡിഎഫ് കൺവീനർക്ക് പോലും അറിയാത്ത കാര്യം പ്രതിപക്ഷം എങ്ങനെ അറിയും? ബാർ ഉടമകൾ ഇത്തരം ആവശ്യം ഉന്നയിച്ചതായി അറിയാമായിരുന്നു, എന്നാൽ സർക്കാർ ഇത്ര പെട്ടെന്ന് പ്രഖ്യാപനം നടത്തിയതെങ്ങനെയെന്ന് അറിയില്ല, സതീശൻ പറഞ്ഞു. Puthuyuga Yatraസമീപകാലത്തൊന്നും എക്സൈസ് മന്ത്രിയുമായി ഫോണിൽ പോലും സംസാരിച്ചിട്ടില്ല. പ്രതിക്കൂട്ടിലായപ്പോൾ രക്ഷപ്പെടാൻ പിടിവള്ളി തേടുകയാണ് മന്ത്രിയെന്നും, പ്രതിപക്ഷത്തിന്റെ അഭിപ്രായം അറിയേണ്ടത് ബാർ ഉടമകളോടല്ല, നേരിട്ടാണെന്നും അദ്ദേഹം പരിഹസിച്ചു.

Clickable Info Box

Latest updates

കാഴ്ചയില്ലാത്തവർ സ്വപ്നം കാണുമോ? കണ്ടാൽ എന്താണ് കാണുന്നത്?...

കാഴ്ചയില്ലാത്തവർക്ക് സ്വപ്നം കാണാൻ കഴിയുമോ? അവർ സ്വപ്നത്തിൽ ആളുകളെയും സ്ഥലങ്ങളെയും കാണുമോ? വർഷങ്ങളായി പലരുടെയും മനസ്സിലുണ്ടായിരുന്ന ഈ ചോദ്യങ്ങൾക്ക് ശാസ്ത്രീയ പഠനങ്ങൾ നൽകുന്ന മറുപടി ഏറെ കൗതുകകരമാണ്. എല്ലാവരും സ്വപ്നം കാണുന്നുണ്ടെങ്കിലും, കാഴ്ചശേഷിയുള്ളവരുടെയും...

എല്ലാം കെ.എസ്.യുവിനോട് ചോദിച്ച് തീരുമാനിക്കാനാകുമോ? ഹൈക്കോടതി പ്ലീഡർ നിയമന...

കോഴിക്കോട്: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്തും പോഷക സംഘടനകൾക്കിടയിലും ഉയർന്നുവന്ന തർക്കങ്ങളിൽ നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവും എം.എ.എയുമായ റോജി എം. ജോൺ (Roji m john). എല്ലാ കാര്യങ്ങളും...

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം നവവരൻ വെട്ടേറ്റു മരിച്ച നിലയിൽ;...

ബല്ലാരി: കർണാടകയിലെ ബല്ലാരിയിൽ കല്യാണപ്പന്തലിലെ ആഘോഷം അടങ്ങും മുൻപ് നവവരനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി (Ballari samata nagar murder). ബല്ലാരിയിലെ സമതാ നഗർ സ്വദേശിയായ നബി റസൂൽ (27) ആണ്...

മക്കളെയും കൊണ്ട് ഗോദാവരി പുഴയിലേക്ക് കാർ ഓടിച്ചിറക്കി അധ്യാപകൻ;...

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിൽ നടുക്കുന്ന കൂട്ടആത്മഹത്യ. അധ്യാപകനും രണ്ട് മക്കളും സഞ്ചരിച്ചിരുന്ന കാർ ഗോദാവരി പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേരും ദാരുണമായി മരിച്ചു (Suicide godavari river). മേലുദ്യോഗസ്ഥരിൽ നിന്നുള്ള കടുത്ത മാനസിക...

പയ്യന്നൂരിലെ കുട്ടിയുടെ മരണം: ജനറൽ അനസ്തീഷ്യ ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട...

കണ്ണൂർ: പയ്യന്നൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരണപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിൽ, ശസ്ത്രക്രിയയും ജനറൽ അനസ്തീഷ്യയും ആവശ്യമില്ലായിരുന്നു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ...

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പുഴയിൽ ചാടിയ വിദ്യാർത്ഥിനിയെ...

മാഞ്ഞാലി: നീറ്റ് (NEET) പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള മാനസിക വിഷമത്താൽ മാഞ്ഞാലിപ്പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച 17-കാരിയായ വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപെടുത്തി (manjali river suicide attempt). കനത്ത...

10,000 കോടിയുടെ കരാർ ഉറപ്പിച്ചിട്ടില്ല, അത് ‘മിഷൻ സമുദ്ര’യുടെ...

തിരുവനന്തപുരം: കപ്പൽനിർമ്മാണ മേഖലയിലെ വൻകിട നിക്ഷേപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ നടത്തിയ പ്രസ്താവന ടാറ്റാ ഗ്രൂപ്പ് തള്ളിയതോടെ രൂപപ്പെട്ട വൻ വിവാദത്തിൽ ഔദ്യോഗിക വിശദീകരണവുമായി സംസ്ഥാന സർക്കാർ (CM VD Satheesan...

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷിന് മുൻകൂർ...

കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയ 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ ഡിവൈഎഫ്ഐ (DYFI) നേതാവ് റിബേഷിന് മുൻകൂർ ജാമ്യം (Kafir screenshot case ). കേസിൽ പോലീസ് അറസ്റ്റ്...