Friday, February 13, 2026
HomeKeralaതിരുവല്ല സ്പാ പീഡനക്കേസ്: ഏഴാം പ്രതിയും പിടിയിൽ | Thiruvalla spa...

തിരുവല്ല സ്പാ പീഡനക്കേസ്: ഏഴാം പ്രതിയും പിടിയിൽ | Thiruvalla spa rape case

പത്തനംതിട്ട: തിരുവല്ല നഗരത്തിൽ സ്പാ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. മഞ്ഞാടി സ്വദേശി ഷിന്റോ പി. സണ്ണി (22) ആണ് ചങ്ങനാശേരിയിൽ നിന്ന് പോലീസ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.(Thiruvalla spa rape case, Seventh accused also arrested)

ഒന്നാം പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിൽ നിന്നുമാണ് കേസിൽ ഏഴാമതൊരാൾ കൂടി ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. ഫെബ്രുവരി ഒന്നിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

കുപ്രസിദ്ധ ഗുണ്ടയും കാപ്പ പ്രതിയുമായ ‘മരണ സുബിൻ’ എന്നറിയപ്പെടുന്ന സുബിനും സംഘവുമാണ് സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിച്ചത്. സ്പാ അധികൃതർ ഗുണ്ടാപ്പിരിവ് നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പോലീസ് പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala