Home⁠West Bengal Electionപശ്ചിമ ബംഗാൾ ഇനി BJPക്ക്: തകർന്നടിഞ്ഞ് മമതയുടെ സാമ്രാജ്യം, ഭവാനിപൂരിലും വീണ്...

പശ്ചിമ ബംഗാൾ ഇനി BJPക്ക്: തകർന്നടിഞ്ഞ് മമതയുടെ സാമ്രാജ്യം, ഭവാനിപൂരിലും വീണ് ‘ദീദി’ | BJP wins West Bengal assembly election

കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ ഒന്നര പതിറ്റാണ്ട് നീണ്ടുനിന്ന തൃണമൂൽ കോൺഗ്രസ് യുഗത്തിന് അന്ത്യം. മുഖ്യമന്ത്രി മമത ബാനർജിയുടെ നാലാം ഊഴമെന്ന മോഹങ്ങളെ തച്ചുതകർത്ത് ബിജെപി ചരിത്രവിജയം സ്വന്തമാക്കി. സ്വന്തം തട്ടകമായ ഭവാനിപൂരിൽ പോലും അടിപതറിയ മമതയെ 15,105 വോട്ടുകൾക്ക് മുൻ വിശ്വസ്തൻ സുവേന്ദു അധികാരി പരാജയപ്പെടുത്തി. ഇതോടെ ബംഗാളിലെ രാഷ്ട്രീയ ചിത്രം പൂർണ്ണമായും ബിജെപിക്ക് അനുകൂലമായി മാറി.(BJP wins West Bengal assembly election Mamata Banerjee defeated in Bhabanipur)

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നേരിട്ട പരാജയത്തിന് പിന്നാലെ ഭവാനിപൂരിലും സുവേന്ദുവിനോട് തോറ്റത് മമതയ്ക്കും തൃണമൂലിനും വലിയ രാഷ്ട്രീയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആകെ 294 സീറ്റുകളുള്ള നിയമസഭയിൽ 208 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം ഉറപ്പിച്ചത്. ഭരണകക്ഷിയായിരുന്ന തൃണമൂൽ വെറും 79 സീറ്റുകളിൽ ഒതുങ്ങി. ഇടതുപക്ഷത്തിനും കോൺഗ്രസിനും ഇത്തവണയും കാര്യമായ ചലനമുണ്ടാക്കാനായില്ല; കോൺഗ്രസ് രണ്ടിടത്തും സിപിഎം ഒരിടത്തും മാത്രമാണ് വിജയിച്ചത്.

ഹിന്ദു വോട്ടുകളുടെ വൻതോതിലുള്ള ഏകീകരണവും തൃണമൂലിന്റെ ഉറച്ച വോട്ട് ബാങ്കായ മുസ്ലിം വോട്ടുകളിൽ ഉണ്ടായ വിള്ളലുമാണ് തങ്ങളുടെ അവിശ്വസനീയമായ വിജയത്തിന് പിന്നിലെന്ന് സുവേന്ദു അധികാരി അവകാശപ്പെട്ടു. വികസന വിരുദ്ധ ഭരണത്തിനെതിരായ ജനവിധിയാണിതെന്ന് ബിജെപി നേതൃത്വം പ്രതികരിച്ചു.

Story Summary

The BJP achieved a historic landslide victory in the West Bengal Assembly elections, ending Mamata Banerjee’s 15-year rule. In a major upset, Chief Minister Mamata Banerjee lost her Bhabanipur seat to BJP’s Suvendu Adhikari by 15,105 votes.

WhatsApp Channel Banner

Latest updates

റഷ്യൻ ബാലിസ്റ്റിക് മിസൈലുകൾക്ക് മറുപടി; 2027-ഓടെ യൂറോപ്യൻ മിസൈൽ...

കീവ്: റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യൂറോപ്യൻ രാജ്യങ്ങളുടെ സഹകരണത്തോടെ വികസിപ്പിക്കുന്ന 'ഫ്രെയ്ജ' (Freyja) എന്ന പുതിയ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ പ്രോട്ടോടൈപ്പ് 2027-ന്റെ ആദ്യ പകുതിയോടെ തയ്യാറാക്കുകയാണ് ലക്ഷ്യമെന്ന് യുക്രൈൻ...

വിമാനത്തിന്റെ കാർഗോ ഹോൾഡിൽ പുക; 194 യാത്രക്കാരുമായി ഇൻഡിഗോ...

ന്യൂഡൽഹി: വിമാനത്തിന്റെ കാർഗോ ഹോൾഡിൽ പുക കണ്ടെത്തിയതിനെ തുടർന്ന് ദുബായിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി (IndiGo Dubai Mumbai Flight Emergency Landing)....

ഗാസയിൽ അന്താരാഷ്ട്ര സുരക്ഷാസേനയ്ക്ക് വഴിതുറന്ന് ഇസ്രായേൽ; ട്രംപ് വെടിനിർത്തൽ...

ഗാസയിൽ ബഹുരാഷ്ട്ര സുരക്ഷാസേനയെ വിന്യസിക്കാൻ അനുമതി നൽകുന്ന നിയമപരമായ ചട്ടക്കൂടിന് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകിയതായി ഇസ്രായേൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച...

കാനഡയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു: പ്രതിയായ...

ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26-കാരി വെടിയേറ്റ് മരിച്ചു. റെക്‌സ്‌ഡെയ്‌ലിലെ ഹംബർവുഡ് ബൊളിവേർഡ് - റെക്‌സ്‌ഡെയ്ൽ ബൊളിവേർഡ് പ്രദേശത്ത് വെച്ചാണ് നവനീത് കൗർ എന്ന യുവതി കൊല്ലപ്പെട്ടത്. സംഭവത്തിൽ ബ്രാംപ്ടൺ സ്വദേശിയായ...

ഓൺലൈൻ വിദ്വേഷ പ്രചാരണത്തിന്റെ തിരിച്ചടി; മലേഷ്യയിൽ റോഹിങ്ക്യ കുട്ടികളുടെ...

ക്വാലാലംപൂർ: മലേഷ്യയിൽ റോഹിങ്ക്യ മുസ്ലിം അഭയാർഥികൾക്കെതിരായ ഓൺലൈൻ വിദ്വേഷ പ്രചാരണം ശക്തമായതോടെ റോഹിങ്ക്യ കുട്ടികൾക്കായി പ്രവർത്തിച്ചിരുന്ന നിരവധി സ്കൂളുകൾ അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടായതായി റിപ്പോർട്ട്. സുരക്ഷാ ഭീഷണിയും അധികൃതരുടെ നടപടികളും കാരണം രാജ്യത്തുടനീളം...

DON'T MISS

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...