HomeWorldഒരു ബക്കറ്റിനായി പൊരിഞ്ഞ യുദ്ധം! തടി ബക്കറ്റിനു വേണ്ടി ഇറ്റലിയെ നടുക്കിയ...

ഒരു ബക്കറ്റിനായി പൊരിഞ്ഞ യുദ്ധം! തടി ബക്കറ്റിനു വേണ്ടി ഇറ്റലിയെ നടുക്കിയ പോരാട്ടം; നാൽപതിനായിരം സൈനികർ ഏറ്റുമുട്ടിയ ‘ബക്കറ്റ് യുദ്ധം’| War of the Bucket

ചരിത്രം പരിശോധിക്കുകയാണ് എങ്കിൽ യുദ്ധങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണുവാൻ സാധിക്കും. രാജ്യത്തിനും പണത്തിനും അധികാരത്തിനും വേണ്ടിയെല്ലാം മനുഷ്യർ തമ്മിൽ തല്ലിയിട്ടുണ്ട്. എന്നാൽ ഒരു ബക്കറ്റ് വരുത്തിവച്ച യുദ്ധത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ഒരു ബക്കറ്റിന് വേണ്ടി രണ്ടു ദേശങ്ങൾ തമ്മിൽ യുദ്ധത്തിൽ ഏർപ്പെടുന്നു. കേൾക്കുമ്പോൾ ചിരിതോന്നിയേക്കാം, ഒരു ബക്കറ്റിനു വേണ്ടി ആരെങ്കിലും തമ്മിൽ തല്ലുമോ, എന്നാൽ ഇത് അത്ര നിസാര യുദ്ധമായിരുന്നില്ല. നാൽപതിനായിരത്തിലധികം സൈനികർ പൊരുതിയ മഹാ യുദ്ധം, ബക്കറ്റ് യുദ്ധം. (War of the Bucket )

1325 ൽ ഇറ്റലിയിലാണ് ചരിത്രത്തിലെ ഏറ്റവും വിചിത്രവും എന്നാൽ രക്തരൂഷിതവുമായ ഈ യുദ്ധം അരങ്ങേറുന്നത്. ഇന്ന്, എമിലിയ-റൊമാഗ്ന മേഖലയിൽ സ്ഥിതി ചെയ്യുന്ന ശക്തമായ നഗരങ്ങളായ ബൊളോണയും (Bologna) മോഡെനയും (Modena) ആയിരുന്നു എതിരാളികൾ. സാധാരണ ഓക്ക് മരണത്തിന്റെ തടികൊണ്ട് പണിത ഒരു ബക്കറ്റായിരുന്നു അത്. സാധാരണ തടി കൊണ്ട് ഉണ്ടാക്കിയ ഒരു ബക്കറ്റിനു വേണ്ടിയാണോ ഇത്രയുമധികം മനുഷ്യർ യുദ്ധം ചെയ്തത് എന്ന് തോന്നിപോകും. എന്നാൽ ബൊളോണയ്ക്കും മോഡെനയ്ക്കും പറയാനുണ്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള ശത്രുതയുടെ കഥ.

ബൊലോണയും മൊഡെനയും തമ്മിലുള്ള ദീർഘകാല വൈരാഗ്യം, ബക്കറ്റ് യുദ്ധത്തിൽ കലാശിച്ചു, പ്രധാനമായും ഗുവൽഫുകളും (പോപ്പിന്റെ അധികാരത്തെ പിന്തുണയ്ക്കുന്ന വിഭാഗം) ഗിബെല്ലൈനുകളും (വിശുദ്ധ റോമൻ ചക്രവർത്തിയെ പിന്തുണയ്ക്കുന്ന വിഭാഗം) തമ്മിലുള്ള സംഘർഷമാണ്. ബൊലോണ പോപ്പിനെ പിന്തുണച്ച ഒരു പ്രധാന ഗുവൽഫ് നഗരമായിരുന്നു, അതേസമയം മൊഡെന റോമൻ ചക്രവർത്തിയെ പിന്തുണച്ച ഒരു ഗിബെല്ലൈൻ നഗരമായിരുന്നു. ഈ പ്രധാന പ്രത്യയശാസ്ത്ര വിഭജനങ്ങളും ഇടക്ക് ഇടക്കുള്ള അതിർത്തി ഏറ്റുമുട്ടലുകളിലും നിത്യകഥയായിരുന്നു.

1325-ന്റെ അവസാനത്തോടെ, മോഡെനയിൽ നിന്നുള്ള ഒരു സംഘം സൈനികർ ബൊളോണയുടെ നഗരത്തിലെ ഒരു കിണറ്റിൽ നിന്ന് വെള്ളം കോരാൻ ഉപയോഗിച്ചിരുന്ന ഒരു സാധാരണ തടി ബക്കറ്റ് മോഷ്ടിക്കുന്നു. എന്നാൽ ഇത് ബൊലോണ നഗരവാസികള്ക്ക് വലിയ നാണക്കേടായി മാറി. അങ്ങനെ ഒരു ബക്കറ്റ് ഒരു അഭിമാന പ്രശ്നമായി മാറുന്നു ബക്കറ്റ് തിരികെ നല്കാന് ബൊലോണ ആവശ്യപ്പെടുന്നു. എന്നാൽ ആവശ്യം നിരസിക്കപ്പെട്ടു. അതോടെ സപ്പോളിന നഗരത്തില് യുദ്ധത്തിന് കളമൊരുങ്ങി.

30,000 കാലാൾപ്പടയും 2,000 കുതിരപ്പടയുമായി ബൊളോണയൊരുങ്ങി. എന്നാൽ, മറുവശത്ത് 5,000 കാലാൾപ്പടയും 2,000 കുതിരപ്പടയുമായി മോഡെനയിലുമൊരുങ്ങി. ബൊളോണയെക്കാൾ അംഗബലം മോഡെനക്ക് കുറവായിരുന്നു എങ്കിലും കരുത്തരായിരുന്നു. എന്നാൽ, യുദ്ധത്തെ കുറിച്ച് ലവലേശം അറിവില്ലാത്തവരായിരുന്നു ബൊളോണയിലെ സൈന്യം. ഒടുവിൽ യുദ്ധം ആരംഭിച്ചു, മോഡെന ബൊളോണയെ തോൽപ്പിച്ചു. അങ്ങനെ ബക്കറ്റും നഷ്ടമായി യുദ്ധത്തിൽ തോൽക്കുകയും ചെയ്തു. യുദ്ധത്തിന്റെ അവസാനം രണ്ടായിരത്തോളം മനുഷ്യർക്ക് ജീവൻ നഷ്ടമായി.

ബക്കറ്റിന് വേണ്ടിയല്ല മറിച്ച് തലമുറകൾ നീണ്ടു നിന്ന ശത്രുതയായിരുന്നു യുദ്ധത്തിന് കാരണം എന്നും. മോഡെന യുദ്ധത്തിൽ വിജയിച്ച ശേഷം ഒരു വിജയ സ്മാരകം എന്നപോലെ ആ ഓക്ക് തടിയിലെ ബക്കറ്റ് കൊണ്ടുപോവുകയായിരുന്നു അത്രേ. ഇനി കഥ എന്ത് തന്നെയായാലും ഇന്നും മോഡേനയിലെ പലാസോ കമുനലെ (ടൗൺ ഹാൾ) ഉള്ളിലെ കാമറിനോ ഡെയ് കൺഫിർമാറ്റി എന്ന സുരക്ഷിത അറയിൽ ഈ ബക്കറ്റ് സൂക്ഷിച്ച് വച്ചിട്ടുണ്ട്. സപ്പോളിനോ യുദ്ധം (Battle of Zappolino) എന്നും ഓക്ക് ബക്കറ്റ് യുദ്ധം (Oak Bucket War) എന്നും ബക്കറ്റ് യുദ്ധം അറിയപ്പെടുന്നു.

Summary: In 1325, two Italian city-states — Modena and Bologna — fought a full-scale war over a stolen wooden bucket. What began as a petty act of theft escalated into a bloody battle involving nearly 40,000 soldiers. The so-called War of the Bucket remains one of history’s most absurd yet fascinating wars.

WhatsApp Channel Banner

Latest updates

മദ്യക്കടയിൽ എത്തിയ അപ്രതീക്ഷിത അതിഥി!: രാജസ്ഥാനിൽ പരിഭ്രാന്തി സൃഷ്ടിച്ച്...

ജയ്‌പൂർ: വനത്തിൽ നിന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങി ടൗണിലെ മദ്യഷോപ്പിനുള്ളിൽ കയറിപ്പറ്റിയ പുള്ളിപ്പുലി രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ ടോഡാറൈസിംഗിൽ അഞ്ച് മണിക്കൂറോളം പരിഭ്രാന്തി പരത്തി. സംഭവത്തിനിടയിൽ വനംവകുപ്പ് വോളന്റിയർ ഉൾപ്പെടെ മൂന്ന് പേർക്ക്...

‘ജനാധിപത്യ വിധി അംഗീകരിക്കുന്നു, 6 മാസം അഴിമതിയോ സ്വജനപക്ഷപാതമോ...

കോട്ടയം: പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ജനാധിപത്യ വിധിയെ പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും ഏറെ അഭിമാനത്തോടെയാണ് പദവി ഒഴിയുന്നതെന്നും മുൻ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടം. അധികാരത്തിൽ നിന്ന് പുറത്തായതിന് പിന്നാലെ...

വിപ്പ് ലംഘിച്ച് കോൺഗ്രസ് അംഗങ്ങൾ പോലും വോട്ട് ചെയ്തു:...

കോട്ടയം: പാർട്ടി നേതൃത്വത്തിന്റെ വിപ്പ് തള്ളി ഭരണപക്ഷത്തുള്ള കോൺഗ്രസ് അംഗങ്ങൾ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ, പാലാ നഗരസഭയിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്‌സണായ ദിയ ബിനു പുളിക്കകണ്ടത്തിന് പദവി...

ഫോക്ക്‌ലാൻഡ് ബാനർ വിവാദം: അർജന്റീന താരങ്ങളുടെ UK വിസ...

ലണ്ടൻ: 2026 ഫിഫ ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ ജയത്തിന് പിന്നാലെ, തർക്കപ്രദേശമായ ഫോക്ക്‌ലാന്റ് ദ്വീപുകളെച്ചൊല്ലി അർജന്റീന താരങ്ങൾ നടത്തിയ ആഘോഷം ബ്രിട്ടനിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചു. "ലാസ് മാൽവിനാസ് സോൺ അർജന്റീനാസ്" (ഫാക്ക്‌ലാന്റ്...

പൊലീസ് ജീപ്പിന് പിഴയിട്ട സംഭവം: എം.വി.ഐയ്‌ക്കെതിരെ നടപടിയെടുത്തെന്ന് ഗതാഗത...

തൃശൂർ: പൊലീസ് ജീപ്പിന് പിഴയിട്ട എം.വി.ഐ പി.വി. ബിജുവിന്റേത് അമിതാവേശമായിരുന്നുവെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ എന്ത് നടപടിയാണ് എടുത്തതെന്ന് വ്യക്തമാക്കാനാകില്ലെന്നും മന്ത്രി തൃശൂരിൽ മാധ്യമങ്ങളോട്...

DON'T MISS

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

ഓസ്‌ട്രേലിയയിൽ ഒറ്റപ്രസവത്തിൽ നാല് പെൺകുട്ടികൾക്ക് ജന്മം നൽകി അമ്മ;...

ഓസ്ട്രേലിയയിലെ ഒരു കുടുംബത്തിന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് പൂർണമായും മാറിമറിഞ്ഞിരിക്കുകയാണ്. നേരത്തേ മൂന്ന് മക്കളുടെ മാതാപിതാക്കളായിരുന്ന ദമ്പതികൾക്ക് ഇപ്പോൾ ഒരൊറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ കുടുംബാംഗങ്ങളുടെ എണ്ണം എട്ടായി...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...