തൃശൂർ: പൊലീസ് ജീപ്പിന് പിഴയിട്ട എം.വി.ഐ പി.വി. ബിജുവിന്റേത് അമിതാവേശമായിരുന്നുവെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ എന്ത് നടപടിയാണ് എടുത്തതെന്ന് വ്യക്തമാക്കാനാകില്ലെന്നും മന്ത്രി തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.(Transport Minister CP John Criticizes MVI PV Biju Over Fining Police Vehicle)
വടക്കാഞ്ചേരിയിൽ വെച്ചാണ് എം.വി.ഐ വി. ബിജു പൊലീസിന്റെ വാഹനം തടഞ്ഞുനിർത്തി പിഴയിട്ടത്. ഇതിന് പിന്നാലെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനടക്കം പൊലീസ് ബിജുവിനെതിരെ കേസെടുത്തിരുന്നു. ഒളിവിലായിരുന്ന ബിജു മുൻകൂർ ജാമ്യം ലഭിച്ച ശേഷമാണ് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ ഹാജരായത്.
തുടർന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. അതേസമയം, സ്വകാര്യ ബസ് ഉടമകളുടെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ കമ്മിറ്റി രൂപീകരിച്ചതായി മന്ത്രി അറിയിച്ചു.
Story Summary
Transport Minister C. P. John criticized MVI P. V. Biju for acting overenthusiastically by fining a police jeep. The minister confirmed disciplinary action against the officer, who was arrested and released on bail following a case registered by the police.


