HomeWorldസൗദിയിൽ മയക്കുമരുന്ന് കടത്ത്; അഫ്ഗാൻ സ്വദേശിയുടെ വധശിക്ഷ നടപ്പിലാക്കി | Saudi...

സൗദിയിൽ മയക്കുമരുന്ന് കടത്ത്; അഫ്ഗാൻ സ്വദേശിയുടെ വധശിക്ഷ നടപ്പിലാക്കി | Saudi Arabia Execution

ജിദ്ദ: മക്കയിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിയിലായ അഫ്ഗാനിസ്താൻ സ്വദേശിയുടെ വധശിക്ഷ സൗദി അറേബ്യ നടപ്പിലാക്കി (Saudi Arabia Execution). അസീസുല്ല അമ്മാരി എന്നയാളുടെ ശിക്ഷയാണ് കഴിഞ്ഞ വ്യാഴാഴ്ച നടപ്പിലാക്കിയത്. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങളെ കർശനമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മാരകമായ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട മെത്താംഫെറ്റാമിൻ രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. കേസിൽ വിശദമായ അന്വേഷണം പൂർത്തിയാക്കിയ സ്പെഷ്യലൈസ്ഡ് കോടതി ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയുമായിരുന്നു.

നേരത്തെ ,കീഴ്ക്കോടതി വിധിച്ച വധശിക്ഷ പിന്നീട് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചിരുന്നു. നിയമനടപടികൾ പൂർത്തിയായതിനെത്തുടർന്ന് ശിക്ഷ നടപ്പിലാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. മയക്കുമരുന്നിന്റെ വിപത്തിൽ നിന്ന് പൗരന്മാരെയും പ്രവാസികളെയും സംരക്ഷിക്കാൻ സൗദി ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും, നിയമലംഘകർക്കെതിരെ കർശന നടപടി തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Story Summary: Saudi Arabia executed an Afghan national, Azizullah Ammari, in Makkah for smuggling methamphetamine. After his arrest, a specialized court found him guilty, and the verdict was upheld by both the Appeal and Supreme Courts. The execution was carried out last Thursday following a royal decree, reiterating the Kingdom’s strict stance against drug trafficking.

WhatsApp Channel Banner

Latest updates

ഇറാനെതിരെയുള്ള വ്യോമാക്രമണം ശക്തമാക്കാൻ US: ഇസ്രായേലിലേക്ക് കൂടുതൽ ഇന്ധന...

വാഷിംഗ്ടൺ ഡിസി: ഇറാനെതിരെയുള്ള സൈനിക നടപടികൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇസ്രായേലിലേക്ക് അധിക സൈനിക റീഫ്യൂവലിങ് വിമാനങ്ങൾ വിന്യസിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ നടന്ന സുരക്ഷാ...

‘3 ദിവസത്തിനകം യുദ്ധം നിർത്തിയില്ലെങ്കിൽ സമ്പൂർണ്ണ നാശം, അതിർത്തികൾ...

ടെഹ്‌റാൻ: തങ്ങളുടെ ജനവാസ മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള വ്യോമാക്രമണം യുഎസ് ശക്തമാക്കിയതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. രണ്ടോ മൂന്നോ ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക തയാറാകണമെന്നും, അല്ലാത്തപക്ഷം നിയന്ത്രണങ്ങളില്ലാത്ത സമ്പൂർണ്ണ...

മിഷൻ ആഗമൻ: സ്കൈറൂട്ടിൻ്റെ വിക്രം-1 റോക്കറ്റ് ഇന്ന് വിക്ഷേപിക്കും,...

ശ്രീഹരിക്കോട്ട: ഭാരതത്തിൻ്റെ സ്വകാര്യ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ കുതിച്ചുചാട്ടത്തിനൊരുങ്ങി സ്കൈറൂട്ട് എയറോസ്‌പേസ്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഈ സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്ത 'വിക്രം-1' റോക്കറ്റ് അതിന്റെ കന്നി ഭ്രമണപഥ ദൗത്യത്തിനായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്നും തുടരും. നിലവിലെ സാഹചര്യത്തിൽ മറ്റ് പോംവഴികളില്ലെന്നാണ് കെഎസ്ഇബിയുടെ നിലപാട്. കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും അരമണിക്കൂറിലധികം സമയമാണ് വൈദ്യുതി...

തുടർച്ചയായ ഏഴാം രാത്രിയും US-ഇറാൻ സംഘർഷം രൂക്ഷം: US...

ടെഹ്‌റാൻ: അമേരിക്ക ഇറാനിലെ ലക്ഷ്യങ്ങൾക്ക് നേരെ തുടർച്ചയായ ഏഴാം രാത്രിയും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി ഇറാൻ. ജോർദാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ തങ്ങൾ പ്രത്യാക്രമണം...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...