HomeWorldമനുഷ്യരേക്കാൾ കൂടുതൽ ചെമ്മരിയാടുകളുള്ള രാജ്യം! അറിയാം ന്യൂസിലാൻഡിലെ വിചിത്ര ജനസംഖ്യയെ കുറിച്ച്...

മനുഷ്യരേക്കാൾ കൂടുതൽ ചെമ്മരിയാടുകളുള്ള രാജ്യം! അറിയാം ന്യൂസിലാൻഡിലെ വിചിത്ര ജനസംഖ്യയെ കുറിച്ച് | New Zealand’s Sheep Story

കേരളത്തേക്കാൾ ജനസംഖ്യ കുറഞ്ഞ രാജ്യമാണ് ന്യൂസിലാൻഡ്. അതിമനോഹരമായ കാഴ്ച്ചകൾ കൊണ്ട് സമ്പന്നമാണ് ഈ രാജ്യം. ന്യൂസിലാൻഡ് എന്ന പേര് കേൾക്കുമ്പോൾ പലരുടെയും മനസ്സിലേക്ക് ഓടിയെത്തുക ചെമ്മരിയാടുകളാകും. നോക്കെത്താ ദൂരത്ത് വ്യാപിച്ചുകിടക്കുന്ന മലയോരങ്ങളിൽ വെള്ളപ്പൊട്ടുകൾ പോലെ കൂട്ടമായി കാണുന്ന ചെമ്മരിയാടുകൾ. ചെമ്മരിയാടുകളെ കുറിച്ച് പറയുമ്പോൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യമാണ് ന്യൂസിലാൻഡിൽ മനുഷ്യരേക്കാൾ കൂടുതൽ ചെമ്മരിയാടുകളാണ് ഉള്ളത് എന്ന്. മനുഷ്യരേക്കാൾ കൂടുതൽ ചെമ്മരിയാടുകളോ? കേട്ടത് ശെരിയാണ് ഇവിടെ അംഗബലം കൂടുതൽ ചെമ്മരിയാടുകൾക്കാണ്. (New Zealand’s Sheep Story)

ചെമ്മരിയാടുകളും മനുഷ്യരും

വിസ്തീർണ്ണം അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് രാഷ്ട്രങ്ങളിൽ ആറാം സ്ഥാനത്താണ് ന്യൂസിലാൻഡ്. ഓസ്‌ട്രേലിയയുടെ കിഴക്ക് ടാസ്മാൻ കടലിനു കുറുകെയും ന്യൂ കാലിഡോണിയ, ഫിജി, ടോംഗ ദ്വീപുകൾക്ക് തെക്കുമായാണ് ന്യൂസിലൻഡിന്റെ സ്ഥാനം. 2024ലെ വേൾഡ് ബാങ്കിന്റെ കണക്കുകൾ പ്രകാരം 53 ലക്ഷം മനുഷ്യരാണ് ന്യൂസിലാൻഡിൽ വസിക്കുന്നത്. എന്നാൽ ചെമ്മരിയാടുകളുടെ എണ്ണം എത്രയെന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും. രണ്ട് കോടിയിൽ അധികം ചെമ്മരിയാടുകൾ ആണ് ന്യൂസിലാൻഡിൽ ഉള്ളത്. ചുരുക്കത്തിൽ ന്യൂസിലാൻഡിൽ ഒരു പൗരന് അഞ്ച് ചെമ്മരിയാടുകൾ എന്ന നിലയിലാണ് ഈ കണക്ക്. ഈ കണക്കു കേട്ട് ഞെട്ടേണ്ട മുൻകാലങ്ങളിലെ അപേക്ഷിച്ച് ഇത് വളരെ കുറഞ്ഞ അനുതാപമാണ്.

1980 കളിൽ ഏഴ് കോടിയോളം ചെമ്മരിയാടുകൾ ആണ് ന്യൂസിലാൻഡിൽ ഉണ്ടായിരുന്നത്. ഒരു വ്യക്തിക്ക് 22 ആടുകൾ എന്ന നിലയിലായിരുന്നു അന്ന് അനുതാപം. എന്നാൽ 1990 കളോടെ ചെമ്മരിയാടുകളുടെ എണ്ണത്തിൽ ഗണ്യമായി കുറവ് രേഖപ്പെടുത്തി. 2000 ത്തിലെ കണക്കുകൾ പ്രകാരം നാലു കോടി ചെമ്മരിയാടുകൾ ആണ് ഈ ദീപ രാഷ്ട്രത്തിൽ ഉണ്ടായിരുന്നത്. 2022 ആയപ്പോഴേക്കും ചെമ്മരിയാടുകളുടെ എണ്ണം വീണ്ടും കുറയുന്നു, അതോടെയാണ് ഒരു വ്യക്തിക്ക് നാലു മുതൽ അഞ്ച് ആടുകൾ എന്ന അനുപാതത്തിൽ എത്തുന്നത്. ഓരോ വർഷം കടന്നുപോകും തോറും ന്യൂസിലാൻഡിലെ ചെമ്മരിയാടുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നു.

എന്തുകൊണ്ട് ന്യൂസിലൻഡിൽ ഇത്രയധികം ചെമ്മരിയാടുകൾ

ന്യൂസിലാൻഡിൽ മനുഷ്യനെക്കാൾ ചെമ്മരിയാളുകളുടെ സംഖ്യ കൂടുവാനുള്ള പ്രധാന കാരണം ഇവിടുത്തെ ഭൂമിശാസ്ത്രം തന്നെയാണ്. വിശാലമായ പുൽമേടുകളും, മിതശീതോഷ്ണ കാലാവസ്ഥയും ചെമ്മരിയാടുകൾക്ക് സുഖമായി വളരുവാനുള്ള അവസ്ഥയൊരുക്കി. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്യൻ കുടിയേറ്റക്കാരാണ് ചെമ്മരിയാടുകളെ ആദ്യമായി ന്യൂസിലാൻഡിലേക്ക് കൊണ്ടുവരുന്നത്. ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും ചെമ്മരിയാടുകളുടെ എണ്ണം മനുഷ്യരെ കടത്തിവെട്ടി. മാംസം വിൽപന, കമ്പിളി എന്നിവയുടെ ഉത്പാദനത്തിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഭാഗമായി ചെമ്മരിയാടുകൾ മാറിയിരുന്നു. ഒരുകാലത്ത് കമ്പിളി കയറ്റുമതിയിൽ ന്യൂസിലാൻഡ് മുൻപന്തിയിലായിരുന്നു.

Summary: New Zealand is famously known as the country with more sheep than people. The sheep population, at over 23 million, still significantly outnumbers the human population of roughly 5.3 million.

WhatsApp Channel Banner

Latest updates

പത്തനംതിട്ടയിൽ ഇന്ന് രാത്രിയും കനത്ത ജാഗ്രത വേണം; മിന്നൽ...

പത്തനംതിട്ട: മഴ മാറിനിൽക്കുകയാണെങ്കിലും പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകളുടെ (Kerala rain updates,) പശ്ചാത്തലത്തിൽ ഞായറാഴ്ച രാത്രി പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങളുടെയും...

ലോകത്തിലെ ഏറ്റവും വലിയ ‘സാരിപ്പൂക്കളം’: ലോക റെക്കോർഡ് സ്വന്തമാക്കി...

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ 'സാരിപ്പൂക്കളം' തീർത്ത് ചരിത്ര നേട്ടവും ലോക റെക്കോർഡും സ്വന്തമാക്കി കേരളത്തിലെ പ്രമുഖ വെഡിങ് ടെക്സ്റ്റൈൽസ് ബ്രാൻഡായ മഹാറാണി വെഡിങ് കളക്ഷൻസ് (Maharani Wedding Collections). പരമ്പരാഗത രീതിയിലുള്ള...

പൊള്ളാച്ചി – പഴനി ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ...

കോയമ്പത്തൂർ: തമിഴ്നാട്ടിലെ പൊള്ളാച്ചി - പഴനി ദേശീയപാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേരുൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു (Pollachi Palani highway accident). ഞായറാഴ്ച റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക്...

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം: 12 ജില്ലകളിൽ ഓറഞ്ച്...

തിരുവനന്തപുരം: സംസ്ഥാനത്ത് പെരുമഴ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകൾ പുതുക്കി (Kerala rain update 2026). പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്....

മഞ്ചേരിയിൽ സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ബിരുദ വിദ്യാർത്ഥി മുങ്ങിമരിച്ചു...

മലപ്പുറം: മഞ്ചേരിയിൽ കൂട്ടുകാർക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു (Manjeri drowning accident). മഞ്ചേരി കരിക്കാട് പടിഞ്ഞാറെകൊല്ലേരി വീട്ടിൽ ശ്രീനിവാസന്റെ മകൻ ശ്രീഹരി (19) ആണ് മരിച്ചത്. ബിരുദ വിദ്യാർത്ഥിയാണ് ശ്രീഹരി. ഞായറാഴ്ച...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....