ചെന്നൈ: തമിഴ് പുതുവർഷത്തോടനുബന്ധിച്ച് (പുത്താണ്ട്), സൗരോർജ്ജ മേഖലയിലെ പ്രമുഖരായ സ്വെലക്റ്റ് എനർജി സിസ്റ്റംസ് ലിമിറ്റഡ് വിപ്ലവകരമായ സോളാർ കുക്കിംഗ് സാങ്കേതികവിദ്യ പുറത്തിറക്കി (Solar Cooking Technology). പാചകവാതകത്തെയും വൈദ്യുതിയെയും ആശ്രയിക്കാതെ തന്നെ ഇനി അടുക്കളകൾ പ്രവർത്തിപ്പിക്കാം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
സാങ്കേതികവിദ്യയുടെ പ്രത്യേകതകൾ
പുരയിടങ്ങളിലോ ടെറസ്സിലോ സ്ഥാപിക്കുന്ന സോളാർ പാനലുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് പാചകത്തിനായി ഉപയോഗിക്കാം. ഇത് ഓഫ് ഗ്രിഡ് (Off-grid) സംവിധാനമായതിനാൽ കെ.എസ്.ഇ.ബി പോലെയുള്ള ഗ്രിഡുകളെ ആശ്രയിക്കേണ്ടതില്ല.
ഇൻഡക്ഷൻ സ്റ്റൗ അനുയോജ്യം: നിലവിൽ വിപണിയിൽ ലഭ്യമായ സാധാരണ ഇൻഡക്ഷൻ സ്റ്റൗവുകളിൽ ഈ ടെക്നോളജി ഘടിപ്പിച്ചു ഉപയോഗിക്കാൻ സാധിക്കും.
ദീർഘകാലാടിസ്ഥാനത്തിൽ ഗ്യാസ് സിലിണ്ടർ ചെലവും കറന്റ് ബില്ലും പൂർണ്ണമായും ഒഴിവാക്കാൻ ഈ സംവിധാനം സഹായിക്കും.
പരിസ്ഥിതി സൗഹൃദം: കാർബൺ ബഹിർഗമനം ഇല്ലാത്തതിനാൽ തികച്ചും പരിസ്ഥിതി സൗഹൃദമായ ‘ക്ലീൻ എനർജി’ പാചകമാണിത്.
ലഭ്യത
ആദ്യഘട്ടത്തിൽ പരിമിതമായ യൂണിറ്റുകൾ മാത്രമാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. വൈകാതെ തന്നെ ഉത്പാദനശേഷി വർദ്ധിപ്പിച്ച് വാണിജ്യാടിസ്ഥാനത്തിൽ കൂടുതൽ യൂണിറ്റുകൾ പുറത്തിറക്കുമെന്ന് സ്വെലക്റ്റ് എനർജി സിസ്റ്റംസ് ലിമിറ്റഡ് എം.ഡിയും സി.ഇ.ഒയുമായ ഡോ. അരുൾകുമാർ ഷൺമുഖസുന്ദരം അറിയിച്ചു. കമ്പനിയുടെ ഗവേഷണ വിഭാഗത്തിലെ എഞ്ചിനീയർമാരുടെ നിരന്തര ശ്രമഫലമായാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
Story Summary: Swelect Energy Systems has launched an off-grid solar cooking technology that allows users to cook using solar power directly, bypassing the need for LPG or traditional electricity. This eco-friendly and cost-effective solution is a major step toward clean energy in Indian households.

