HomeWorldഇറാൻ യുദ്ധം സമാധാനത്തിലേക്കുള്ള വാതിൽ; ഇത് അവസാനമില്ലാത്ത പോരാട്ടമല്ലെന്ന് നെതന്യാഹു; പുതിയ...

ഇറാൻ യുദ്ധം സമാധാനത്തിലേക്കുള്ള വാതിൽ; ഇത് അവസാനമില്ലാത്ത പോരാട്ടമല്ലെന്ന് നെതന്യാഹു; പുതിയ സമാധാന കരാറുകൾ ലക്ഷ്യം | Netanyahu Iran War Peace Gateway

ടെൽ അവീവ്: ഇറാനെതിരെയുള്ള സൈനിക നീക്കം പശ്ചിമേഷ്യയിൽ കൂടുതൽ അറബ് രാജ്യങ്ങളുമായുള്ള സമാധാന കരാറുകളിലേക്ക് വഴിതുറക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു (Netanyahu Iran War Peace Gateway). അമേരിക്കയും ഇസ്രായേലും ഈ യുദ്ധത്തിൽ ദീർഘകാലം കുടുങ്ങിക്കിടക്കുമെന്ന ആശങ്കകളെ അദ്ദേഹം തള്ളിക്കളഞ്ഞു. ട്രംപും താനും ചേർന്ന് നേരത്തെ നാല് അറബ് രാജ്യങ്ങളുമായി സമാധാന കരാറുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും, ഇറാനെതിരെയുള്ള ഈ സംയുക്ത നീക്കം കൂടുതൽ രാജ്യങ്ങളെ ഇസ്രായേലുമായി അടുപ്പിക്കുമെന്നും അദ്ദേഹം ഫോക്സ് ന്യൂസിനോട് പറഞ്ഞു. ഈ യുദ്ധം സമാധാനത്തിലേക്കുള്ള ഒരു കവാടമാണെന്നും ആളുകൾ പറയുന്നതിന് നേർവിപരീതമാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ പരമോന്നത നേതാവ് ഖമേനി ഉൾപ്പെടെയുള്ള 15 ഉന്നത നേതാക്കൾ കൊല്ലപ്പെട്ടതായും ടെഹ്‌റാനിലെ രഹസ്യാന്വേഷണ ആസ്ഥാനം തകർത്തതായും ഇസ്രായേൽ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയും ദോഹ വിമാനത്താവളത്തിന് നേരെയും ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയത് മേഖലയെ വലിയ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ഇറാൻ ഖൈബർ മിസൈലുകൾ പ്രയോഗിച്ചതും യുദ്ധത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. എന്നാൽ, തങ്ങളുടെ ലക്ഷ്യം ഇറാന്റെ ആണവ-മിസൈൽ ശേഷി തകർക്കുക എന്നതാണെന്നും അത് മേഖലയിലെ അറബ് രാജ്യങ്ങളുടെ കൂടി സുരക്ഷയ്ക്ക് അനിവാര്യമാണെന്നുമാണ് നെതന്യാഹുവിന്റെ പക്ഷം.

പശ്ചിമേഷ്യയിലെ ഈ സംഘർഷം ആഗോള വിപണിയെയും പ്രവാസി മലയാളികളെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എണ്ണവില കുതിച്ചുയരുന്നത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഇന്ധനവിലയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടത് വലിയ ആഘാതമായി. ജോർദാൻ വ്യോമപാത ഭാഗികമായി അടച്ചതും ഖത്തറിലെ വിമാനത്താവളത്തിന് നേരെ ആക്രമണം ഉണ്ടായതും കാരണം കൊച്ചി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാർ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. യുദ്ധം നാല് മുതൽ അഞ്ച് ആഴ്ച വരെ നീണ്ടുനിന്നേക്കാമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച സാഹചര്യത്തിൽ, സമാധാനത്തിനായുള്ള കാത്തിരിപ്പ് അനിശ്ചിതമായി തുടരുന്നു.

WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....