കാഠ്മണ്ഡു: മൗണ്ട് എവറസ്റ്റിൽ വെച്ച് കാണാതായി ആറ് ദിവസങ്ങൾക്ക് ശേഷം നേപ്പാളി ഷെർപ്പ ഗൈഡിനെ അത്ഭുതകരമായി ജീവനോടെ കണ്ടെത്തി. എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് മഞ്ഞുപാളികളിലൂടെ തനിയെ ഇഴഞ്ഞുനീങ്ങുകയായിരുന്ന ദാവ ഷെർപ്പ (52) എന്ന ഗൈഡിനെയാണ് വ്യാഴാഴ്ച രാവിലെ ഖുംബു ഐസ്ഫാളിന് സമീപത്തുനിന്നും ക്ലീനിംഗ് സംഘം കണ്ടെത്തിയത് (Mount Everest Missing Guide Found Alive). ഇദ്ദേഹം മരിച്ചെന്ന് ഉറപ്പിച്ച് കുടുംബം വീട്ടിൽ അന്ത്യകർമ്മങ്ങൾ ആരംഭിച്ചതിന് പിന്നാലെയാണ് എല്ലാവരെയും സന്തോഷത്തിലാഴ്ത്തിയുള്ള ഈ അത്ഭുത തിരിച്ചുവരവ്
കഴിഞ്ഞ മെയ് 29-നാണ് പോളിഷ് സ്വദേശിയായ തന്റെ ക്ലയന്റിനൊപ്പം മലയിറങ്ങുന്നതിനിടെ ദാവയെ കാണാതാകുന്നത്. ക്ലയന്റ് സുരക്ഷിതമായി ബേസ് ക്യാമ്പിലെത്തിയെങ്കിലും ദാവ തിരിച്ചെത്തിയിരുന്നില്ല. രക്ഷാപ്രവർത്തകർ ഹെലികോപ്റ്റർ മാർഗ്ഗം തിരച്ചിൽ നടത്തിയെങ്കിലും മോശം കാലാവസ്ഥ മൂലം കണ്ടെത്താനായിരുന്നില്ല. ഇതോടെ പ്രതീക്ഷ കൈവിട്ട ദാവയുടെ ഭാര്യ ദാമു ഷെർപ്പയും മകൾ മെൻഡോ ലഹാമുവും ചേർന്ന് വീട്ടിൽ രണ്ടാം ദിവസത്തെ മരണാനന്തര ചടങ്ങുകൾ നടത്തുന്നതിനിടെയാണ് പ്രാദേശിക മാധ്യമങ്ങളിലൂടെ ദാവ ജീവിച്ചിരിപ്പുണ്ടെന്ന വാർത്ത അറിയുന്നത്. ഉടൻ തന്നെ പർവ്വതാരോഹണ ഏജൻസിയായ ‘8കെ എക്സ്പെഡിഷൻസ്’ അധികൃതർ ദാവയെ ഹെലികോപ്റ്റർ മാർഗ്ഗം കാഠ്മണ്ഡുവിലെ ഹാംസ് ആശുപത്രിയിൽ എത്തിക്കുകയും വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ആയിരത്തിലധികം ആളുകൾ എവറസ്റ്റ് കീഴടക്കിയ ഇത്തവണത്തെ തിരക്കേറിയ സീസണിൽ അഞ്ചിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Summary: A 52-year-old Nepali Sherpa guide, Dawa Sherpa, who went missing on Mount Everest six days ago, was miraculously found alive while crawling toward the base camp. Believing he had frozen to death after disappearing near the Khumbu Icefall during his descent on May 29, his wife and daughter had already commenced traditional funeral rituals. He was spotted by a cleaning crew on Thursday morning and immediately airlifted to HAMS Hospital in Kathmandu, bringing unexpected joy to his grieving family.

