HomeWorldസന്തോഷം അളക്കുന്ന രാജ്യം! സാമ്പത്തിക വളർച്ചയെക്കാൾ സന്തോഷം വിലപ്പെട്ട രാജ്യം; ഭൂട്ടാൻ്റെ...

സന്തോഷം അളക്കുന്ന രാജ്യം! സാമ്പത്തിക വളർച്ചയെക്കാൾ സന്തോഷം വിലപ്പെട്ട രാജ്യം; ഭൂട്ടാൻ്റെ ദേശീയ സന്തോഷ സൂചികയുടെ കഥ | Gross National Happiness of Bhutan

 

 

നമ്മുടെ ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും അവരുടെ വികസനവും പുരോഗതിയും അളക്കുന്നത് മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജിഡിപി (Gross Domestic Product) എന്ന സൂചികയിലൂടെയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയായപ്പോഴേക്കും ലോകരാജ്യങ്ങൾ മൊത്ത ആഭ്യന്തര ഉത്പാദനം എന്ന അളവുകോലിൽ മാത്രം അവരുടെ ശ്രദ്ധകേന്ദ്രികരിച്ച് രാജ്യവ്യാപകമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടപ്പോൾ ഒരു കുഞ്ഞൻ രാജ്യം മാത്രം വേറിട്ടൊരു വഴി സ്വീകരിച്ചു. ഹിമാലയത്തിന്റെ മടിത്തട്ടിൽ, ഇന്ത്യയുടേയും ചൈനയുടെയും ഇടയിലായി ഒളിച്ചിരിക്കുന്ന ഭൂട്ടാൻ അവരുടെ സമ്പത്ത് അളക്കുന്നത് ഏറെ വ്യത്യസ്തമായാണ്.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഭൂട്ടാനെ സംബന്ധിച്ചിടത്തോളം, വികസനം എന്നത് സമ്പത്തിൻ്റെയോ പണപ്പെരുപ്പത്തിൻ്റെയോ കണക്കല്ല. ഇവിടെ രാജ്യത്തിന്റെ പുരോഗതി അളക്കുന്നത് മറ്റൊരു വഴിയിലാണ്. പൗരന്മാരുടെ കൂട്ടായ ക്ഷേമമാണ് ഇവിടെ വികസനം. ഗ്രോസ് നാഷണൽ ഹാപ്പിനസ്” (Gross National Happiness – GNH) എന്നതിലൂടെയാണ് രാജ്യം പുരോഗതി അളക്കുന്നത്. അതായത് ഇവിടെ സന്തോഷമാണ് അളക്കുന്നത്.

ലോകത്തിലെ ചെറിയ രാഷ്ട്രങ്ങളിൽ ഒന്നായിട്ട് പോലും ഈ രാജ്യത്തിന്റെ വേറിട്ട രീതികൾ ലോക ജനതയെ വിസ്മയിപ്പിക്കുന്നു. 1970-കളിൽ ഭൂട്ടാൻ്റെ നാലാമത്തെ രാജാവായിരുന്ന ജിഗ്‌മെ സിംഗ്യേ വാങ്‌ചുക്ക് ആണ് ജിഎൻഎച്ച് എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. “മൊത്തം ദേശീയ സന്തോഷം മൊത്ത ആഭ്യന്തര ഉൽപ്പാദനത്തേക്കാൾ പ്രധാനമാണ്” – ഇതായിരുന്നു രാജാവിന്റെ വാക്കുകൾ. പരമ്പരാഗത സാമ്പത്തിക ചിന്തകളെ ചോദ്യം ചെയ്തു കൊണ്ട് വാങ്‌ചുക്ക് രാജാവ് അങ്ങനെ ജിഎൻഎച്ച് എന്ന ആശയം നടപ്പിലാക്കുന്നു. സുസ്ഥിര വികസനത്തിന് കൂടുതൽ സമഗ്രമായ ഒരു സമീപനം ആവശ്യമാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. സന്തോഷം, മാനസിക ക്ഷേമം തുടങ്ങിയ അദൃശ്യമോ സാമ്പത്തികേതാരമോ ആയ ഘടകങ്ങൾക്ക് ഭൗതിക സമ്പത്തിനെ പോലെ  തുല്യ പ്രാധാന്യം, അല്ലെങ്കിൽ അതിലും കൂടുതൽ പ്രാധാന്യം ഈ രാജ്യം നൽകി. ഒരു രാജ്യത്തിൻ്റെ പുരോഗതി അളക്കേണ്ടത് പണം കൊണ്ടല്ല, മറിച്ച് അവിടെ ജീവിക്കുന്ന ഓരോ മനുഷ്യന്റെയും സന്തോഷം കൊണ്ടാണ് എന്ന് ഭൂട്ടാൻ കാട്ടിത്തരുന്നു. ജനങ്ങളുടെ ജീവിതനിലവാരം, സമാധാനം, സാംസ്കാരിക മൂല്യങ്ങൾ, പരിസ്ഥിതി എന്നിവ സംരക്ഷിച്ചുകൊണ്ടാകണം രാജ്യത്ത് പുരോഗതി ഉണ്ടാകേണ്ടത് എന്ന കാഴ്ചപ്പാടാണ് ജിഎൻഎച്ച്-ൻ്റെ അടിസ്ഥാനം.

കൃത്യമായ കണക്കെടുപ്പുകളിലൂടെയും സർവേകളിലൂടെയും അളക്കുന്ന ഒരു സമഗ്ര സൂചികയാണ് ദേശീയ സന്തോഷ സൂചിക. സെൻ്റർ ഫോർ ഭൂട്ടാൻ സ്റ്റഡീസ് (CBS) ആണ് GNH സൂചിക രൂപകൽപ്പന ചെയ്തത്. വ്യക്തിഗത നേട്ടങ്ങളെ അളക്കുന്ന ഈ സൂചികയിൽ 33 സൂചകങ്ങളും (Indicators), 9 പ്രധാന ഘടകങ്ങളും (Domains) ഇതിൽ ഉൾപ്പെടുന്നു. മാനസികാരോഗ്യം, ആരോഗ്യം, വിദ്യാഭ്യാസം, സാംസ്കാരിക വൈവിധ്യവും പ്രതിരോധശേഷിയും, മികച്ച ഭരണം, സാമൂഹിക ചലനാത്മകത,പാരിസ്ഥിതിക വൈവിധ്യവും പ്രതിരോധശേഷിയും, ജീവിത നിലവാരം എന്നിവയാണ് 9 പ്രധാന ഘടകങ്ങൾ. മേൽപറഞ്ഞ ഘടകങ്ങളിൽ ഒരു വ്യക്തിക്ക് കുറഞ്ഞത് 66% നേട്ടമുണ്ടെങ്കിൽ ആ വ്യക്തി സന്തോഷവാനായി കണക്കാക്കുന്നു.

Summary: Bhutan measures progress not by GDP but through Gross National Happiness (GNH), a holistic index covering nine domains like well-being, culture, and environment. It balances material and spiritual growth, guiding policies on the belief that collective happiness outweighs economic gain.

WhatsApp Channel Banner

Latest updates

ശക്തമായ മഴ: കുട്ടനാടും അപ്പർകുട്ടനാടും വെള്ളത്തിനടിയിൽ; ആലപ്പുഴയിൽ 21...

ആലപ്പുഴ: മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും കിഴക്കൻ മലവെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ കുട്ടനാടും അപ്പർകുട്ടനാടും പൂർണമായും വെള്ളത്തിലായി. മേഖലയിലെ ജനജീവിതം ദുരിതത്തിലായതിനെ തുടർന്ന് ആലപ്പുഴ ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.(Kuttanad flood Worsens...

കർണാടകയിലെ മന്ത്രിസഭാ വികസനം: പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ...

ബെംഗളൂരു: മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കർണാടക സർക്കാരിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മന്ത്രിസഭാ വികസനം ഇന്ന് നടക്കും. കോൺഗ്രസ് ഹൈക്കമാൻഡിന്റെ അന്തിമ അനുമതി ലഭിച്ചതിനെ തുടർന്നാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്...

ബങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പ്: നാലാം റൗണ്ടിലും പ്രശാന്ത് കിഷോറിന് മുന്നേറ്റം,...

പട്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ ലീഡ് ഉയർത്തുന്നു. വോട്ടെണ്ണലിന്റെ നാലാം റൗണ്ട് പൂർത്തിയാകുമ്പോൾ ബി.ജെ.പി സ്ഥാനാർത്ഥി നീരജ് കുമാർ സിൻഹയേക്കാൾ...

ചൈനയിൽ മിന്നൽ പ്രളയം: മരണസംഖ്യ 25 ആയി ഉയർന്നു...

ബെയ്ജിങ്: വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ അപ്രതീക്ഷിത പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. ദുരന്തം നടന്ന് ഒരു ആഴ്ച പിന്നിടുമ്പോഴാണ് മരണസംഖ്യ പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുന്നത്. അപകടത്തിൽ...

ശിവമോഗയിൽ ക്ഷേത്ര ലിഫ്റ്റിൽ കുടുങ്ങി റിട്ട. എൻജിനീയർക്ക് ദാരുണാന്ത്യം...

ശിവമോഗ: ക്ഷേത്ര ദർശനത്തിനെത്തിയ വയോധികൻ ലിഫ്റ്റിൽ കുടുങ്ങി ദാരുണമായി കൊല്ലപ്പെട്ടു. കർണാടക ശിവമോഗയിലെ വിനായക നഗറിലുള്ള ദത്താത്താത്രേയ സ്വാമി ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. റിട്ടയേർഡ് എൻജിനീയറായ കുമാരസ്വാമി (80) ആണ് മരിച്ചത്.(Retired Engineer Dies...

DON'T MISS

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ പകർത്തിയത് അഞ്ച്...

ചിലി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ അപൂർവവും വിസ്മയിപ്പിക്കുന്നതുമായ ദൃശ്യരേഖ പുറത്തുവിട്ട് ചിലിയിലെ വെറാ സി. റൂബിൻ ഒബ്സർവേറ്ററി (World Largest Digital Camera Space Photo). ഒരൊറ്റ...

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...