HomeWorldഇസ്രായേലിനെതിരായ വിവാദ പരാമർശം: ഒടുവിൽ പോസ്റ്റ് നീക്കി പാക് പ്രതിരോധ മന്ത്രി...

ഇസ്രായേലിനെതിരായ വിവാദ പരാമർശം: ഒടുവിൽ പോസ്റ്റ് നീക്കി പാക് പ്രതിരോധ മന്ത്രി | Israel

ഇസ്ലാമാബാദ്: ഇസ്രായേലിനെതിരെ പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നടത്തിയ വിവാദ പരാമർശങ്ങൾ ആഗോളതലത്തിൽ വലിയ നയതന്ത്ര തർക്കത്തിന് വഴിവെച്ചു. ഇസ്രായേലിന്റെ ലെബനൻ സൈനിക നടപടിയെ വിമർശിച്ചുകൊണ്ട് ഖ്വാജ ആസിഫ് പങ്കുവെച്ച പോസ്റ്റുകളാണ് വിവാദമായത്. ശക്തമായ പ്രതിഷേധത്തെത്തുടർന്ന് അദ്ദേഹം പിന്നീട് ഈ പോസ്റ്റുകൾ പിൻവലിച്ചു.(Controversial remark against Israel, Pak minister’s Post finally removed)

പ്രതിരോധ മന്ത്രിയുടെ പരാമർശങ്ങളെ ‘അങ്ങേയറ്റം അപകീർത്തികരം’ എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിശേഷിപ്പിച്ചത്. ഇസ്രായേലിനെ ഉന്മൂലനം ചെയ്യണമെന്ന പാക് പ്രതിരോധ മന്ത്രിയുടെ ആഹ്വാനം അംഗീകരിക്കാനാവില്ല. സമാധാന ചർച്ചകളിൽ നിഷ്പക്ഷ മധ്യസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്ത് നിന്ന് ഇത്തരം പ്രസ്താവനകൾ പ്രതീക്ഷിക്കുന്നില്ല,” എന്ന് ഇസ്രായേൽ വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ പാകിസ്ഥാൻ വഹിക്കുന്ന മധ്യസ്ഥ പദവിയെ ഇസ്രായേൽ തള്ളിക്കളഞ്ഞു. തങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഭീകരർക്കെതിരെ സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് അറിയാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഇപ്പോൾ നീക്കം ചെയ്യപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകളിൽ, ഇസ്രായേലിനെ “മനുഷ്യരാശിയുടെ ശാപം” എന്നും “തിന്മ” എന്നുമാണ് ഖ്വാജ ആസിഫ് വിശേഷിപ്പിച്ചത്. യൂറോപ്യൻ ജൂതന്മാരെ ഒഴിവാക്കുന്നതിനായി പലസ്തീൻ മണ്ണിൽ സൃഷ്ടിച്ച ഈ ‘ക്യാൻസർ’ തുല്യമായ രാജ്യം നശിക്കണമെന്നും അദ്ദേഹം കുറിച്ചു. ഇസ്ലാമാബാദിൽ സമാധാന ചർച്ചകൾ നടക്കുമ്പോൾ ലെബനനിൽ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്നും ഗാസയ്ക്കും ഇറാന്റെയും പിന്നാലെ ലെബനനിലും നിരപരാധികളെ കൊല്ലുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന നിർണ്ണായക ഘട്ടത്തിലാണ് ഈ വിവാദം ഉടലെടുത്തിരിക്കുന്നത്.

WhatsApp Channel Banner

Latest updates

തുടർച്ചയായ 12ാം ദിനവും ഇറാനിൽ US വ്യോമാക്രമണം: ബുഷെഹർ...

ടെഹ്റാൻ: തെക്കുപടിഞ്ഞാറൻ, തെക്കൻ ഇറാനിലെ വിവിധ കേന്ദ്രങ്ങൾക്ക് നേരെ വ്യാഴാഴ്ച പുലർച്ചെ അമേരിക്കൻ വ്യോമാക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിനമുണ്ടായ ആക്രമണത്തിൽ പ്രവിശ്യകളിലെ നിരവധി കേന്ദ്രങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ നടക്കുകയും ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള...

വിജയ് ചിത്രം ‘ജന നായകൻ’ തിയറ്ററുകളിൽ: ആദ്യ പ്രതികരണങ്ങൾ...

ചെന്നൈ : തമിഴ് സിനിമാ ലോകത്ത് നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങിയ ദവിജയുടെ ചിത്രം 'ജന നായകൻ' തിയറ്ററുകളിലെത്തി. എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയുടെ ആദ്യ പ്രദർശനങ്ങൾ പൂർത്തിയായതോടെ സോഷ്യൽ...

സിംബാബ്‌വെക്കെതിരായ ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം: ശ്രേയസ് അയ്യർക്കും...

ഹരാരെ: ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീം തങ്ങളുടെ വിജയം ലക്ഷ്യമിട്ട് ഇന്ന് സിംബാബ്‌വെക്കെതിരെ കളത്തിലിറങ്ങുന്നു. ജൂലൈ 23-ന് ഹരാരെയിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയിലെ ആദ്യ പോരാട്ടം...

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാമിനെ വീണ്ടും...

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എം. കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അനുമതി തേടിയുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ തലശ്ശേരി...

‘കേന്ദ്ര നിലപാടുകളിൽ പ്രതിഷേധിച്ചാണ് ഞാൻ എത്തിയത്’: ലക്ഷങ്ങൾ ചിലവഴിച്ച്...

ന്യൂഡൽഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നാണ് ആയിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒഴുകിയെത്തുന്നത്. എന്നാൽ, കോക്റോച്ച് ജനതാ പാർട്ടി (CJP) സംഘടിപ്പിച്ച 'ചലോ സൻസദ്' മാർച്ചിനിടയിൽ...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...