HomeNationalകാണാതായിട്ട് 4 നാൾ, ഡ്രോണിനും കണ്ടെത്താൻ കഴിഞ്ഞില്ല, പോലീസ് നായ മണം...

കാണാതായിട്ട് 4 നാൾ, ഡ്രോണിനും കണ്ടെത്താൻ കഴിഞ്ഞില്ല, പോലീസ് നായ മണം പിടിച്ച് ചെന്നത് കടയ്ക്കരികിൽ: ശ്രീനന്ദയുടെ മൃതദേഹം മുകളിലെത്തിക്കാൻ ശ്രമം | Sreenanda

ചിക്കമംഗളൂരു: നാല് ദിവസത്തെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും വിരാമം. ചിക്കമംഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ (15) മൃതദേഹം 1500 അടി താഴ്ചയിലുള്ള കൊക്കയിൽ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയുടെ മകളാണ് ശ്രീനന്ദ. വെള്ളിയാഴ്ച ഉച്ചയോടെയാണ് മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തെ ഗർത്തത്തിൽ നിന്ന് മൃതദേഹം ലഭിച്ചത്.(Missing for 4 days, drones could not find her, Sreenanda’s mysterious demise)

കുടുംബാംഗങ്ങളടക്കം 40 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ശ്രീനന്ദ ബാബാബുഡാൻ ഗിരിയിലെത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കുട്ടിയെ കാണാതാകുന്നത്. കർണാടക സർക്കാരിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ്, ഫയർഫോഴ്സ്, പോലീസ്, നാട്ടുകാർ എന്നിവരടങ്ങുന്ന നൂറോളം പേരാണ് വെള്ളിയാഴ്ച തിരച്ചിലിൽ പങ്കെടുത്തത്. ഡ്രോണുകൾ ഉപയോഗിച്ചും കേരള പോലീസിന്റെ സഹായത്തോടെയും കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നു.

ബാബാബുഡാൻ ഗിരിയുടെ താഴ്വാരത്ത് നിന്ന് മുകളിലേക്ക് നടത്തിയ പരിശോധനയിലാണ് 1500 അടി താഴ്ചയിൽ മൃതദേഹം കണ്ടെത്തിയത്. ജില്ലാ കളക്ടറും പോലീസ് മേധാവിയും സ്ഥലത്തെത്തി നടപടികൾക്ക് നേതൃത്വം നൽകി. മൃതദേഹം കണ്ടെത്തിയെങ്കിലും സംഭവത്തിൽ ശക്തമായ ദുരൂഹതയുണ്ടെന്നാണ് ശ്രീനന്ദയുടെ കുടുംബം പറയുന്നത്. കാണാതായ സമയത്ത് തന്നെ മൃതദേഹം കണ്ടെത്തിയ കൊക്കയിൽ പരിശോധന നടത്തിയിരുന്നുവെന്നും അന്ന് അവിടെ ആരെയും കണ്ടിരുന്നില്ലെന്നും കുടുംബം പറയുന്നു.

മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമില്ലെന്നാണ് കണ്ടുനിന്നവർ പറയുന്നതെന്ന് ഇവർ ആരോപിച്ചു. കുട്ടി തനിയെ അങ്ങോട്ടേക്ക് പോകാൻ സാധ്യതയില്ലെന്നും കുടുംബം പറഞ്ഞു. പോലീസ് നായ മണം പിടിച്ചു ചെന്നത് ഒരു കടയ്ക്ക് അടുത്തേക്കാണ്. എന്നാൽ കടയുടമയെ ചോദ്യം ചെയ്യാനോ പ്രാദേശികമായി അന്വേഷണം നടത്താനോ പോലീസ് തയ്യാറായില്ലെന്നും കുടുംബം കുറ്റപ്പെടുത്തി. ദുരൂഹതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ മൃതദേഹം മുകളിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സന്തോഷത്തോടെ തുടങ്ങിയ ഒരു വിനോദയാത്ര ദുരന്തത്തിൽ അവസാനിച്ചതിന്റെ നടുക്കത്തിലാണ് ശ്രീനന്ദയുടെ കുടുംബവും കടമ്പഴിപ്പുറം ഗ്രാമവും.

WhatsApp Channel Banner

Latest updates

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം ഇനി നിർബന്ധമല്ല; ഇഷ്ടമുള്ള...

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ അനുമതി നൽകാനുള്ള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ...

വിദ്യാർത്ഥികളുടെ പ്രശ്‌നം രാഷ്ട്രീയവത്കരിക്കരുത്; പ്രതിപക്ഷം സെലക്ടീവായി വിമർശിക്കുന്നുവെന്ന് ജെ.പി....

ന്യുഡൽഹി: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി. നദ്ദ. വിദ്യാർത്ഥികളുടെ ഭാവിയെ മുൻനിർത്തിയുള്ള പ്രശ്‌നങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ...

ഹോർമുസ് കടലിടുക്കിലെ ഓരോ ആക്രമണത്തിനും പകരംവീട്ടും, ഇറാനിലെ പാലങ്ങളും...

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ഓരോ ആക്രമണത്തിനും പകരമായി ഇറാനിലെ പാലങ്ങളും ഊർജ്ജനിലയങ്ങളും ബോംബിട്ട് തകർക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald trump iran threat). സ്വന്തം...

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം: 120...

തിരുവനന്തപുരം: മലബാർ മേഖലയിലെ രൂക്ഷമായ പ്ലസ് വൺ സീറ്റ് ക്ഷാമത്തിന് പരിഹാരമായി 120 താൽക്കാലിക അധിക ബാച്ചുകൾ അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി (Malabar plus one seat crisis). മുന്നണി പ്രകടനപത്രികയിലൂടെ...

സി.ജെ.പി പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ജോജു ജോർജ്; പിന്തുണച്ച ടൊവിനോ...

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (Joju george cjp protest support) പ്രക്ഷോഭത്തിന് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര താരം ജോജു...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...