ന്യൂഡൽഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ലോക്സഭ ഇന്ന് ചർച്ചയ്ക്കെടുക്കും. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ബിൽ സഭയുടെ പരിഗണനയ്ക്കായി അവതരിപ്പിക്കുന്നത്. 1956-ലെ ആക്ടിൽ ഭേദഗതി വരുത്തിയാണ് ജഡ്ജിമാരുടെ എണ്ണം ഉയർത്തുന്നത്.(The Lok Sabha is scheduled to discuss the Supreme Court (Number of Judges) Amendment Bill, 2026 today)
മെയ് 16-ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിനെതിരെ പ്രതിപക്ഷ എം.പിമാരായ സൗഗത റോയ്, എൻ.കെ. പ്രേമചന്ദ്രൻ, അഡ്വ. ഡീൻ കുര്യാക്കോസ് എന്നിവർ അവതരിപ്പിക്കുന്ന സ്റ്റാറ്റ്യൂട്ടറി പ്രമേയത്തോടൊപ്പം ചേർത്തായിരിക്കും ബിൽ ലോക്സഭ ചർച്ച ചെയ്യുക. അതേസമയം, പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട നിർണായക റിപ്പോർട്ടുകൾ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഇന്ന് പാർലമെന്റിൽ സമർപ്പിക്കും.
ഇലക്ട്രോണിക് രീതിയിൽ നവീകരിച്ച 155mm/45 കാലിബർ ‘ധനുഷ്’ (DHANUSH) തോക്ക് സിസ്റ്റത്തിന്റെ നിർമ്മാണത്തിലുണ്ടായ കാലതാമസം സംബന്ധിച്ച 48-ാമത് റിപ്പോർട്ട് പി.എ.സി അംഗങ്ങളായ കെ.സി. വേണുഗോപാലും ധർമ്മേന്ദ്ര യാദവും സഭയിൽ വയ്ക്കും.ഡിഫൻസ് ഓഫ്‌സെറ്റുകളുടെ നടത്തിപ്പിലെ അപാകതകൾ, ബാഡ്മൽ ഓർഡിനൻസ് ഫാക്ടറി കരസേനയ്ക്ക് നൽകിയ തകരാറുള്ള വെടിയുണ്ടകൾ മാറ്റുന്നതിലൂടെ ഉയർന്നുവന്ന 62 കോടിയിലധികം രൂപയുടെ നഷ്ടം എന്നിവ ഉൾപ്പെടെയുള്ള സുപ്രധാന കണ്ടെത്തലുകളുള്ള റിപ്പോർട്ടുകളും പി.എ.സി ഇന്ന് സമർപ്പിക്കുന്ന പട്ടികയിലുണ്ട്.
Story Summary
The Lok Sabha is scheduled to discuss the Supreme Court (Number of Judges) Amendment Bill, 2026 today, alongside an opposition resolution against the May 16 ordinance. Additionally, the Public Accounts Committee (PAC) led by KC Venugopal will table reports on delays in ‘DHANUSH’ gun system production, defence offset management, and financial losses due to defective ammunition.


