HomeWorldയുവാവിനെ മർദ്ദിച്ച് വീഡിയോ പങ്കുവെച്ചു; ഇൻഫ്ലുവൻസർ ആയുഷി ശർമ്മയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ...

യുവാവിനെ മർദ്ദിച്ച് വീഡിയോ പങ്കുവെച്ചു; ഇൻഫ്ലുവൻസർ ആയുഷി ശർമ്മയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം | Ayushi Sharma Influencer

മുംബൈ: മാളിൽ വെച്ച് തന്റെ വീഡിയോ രഹസ്യമായി പകർത്തിയെന്ന് ആരോപിച്ച് യുവാവിനെ പരസ്യമായി മർദ്ദിച്ച ഇൻഫ്ലുവൻസർ ആയുഷി ശർമ്മയുടെ നടപടി വിവാദമാകുന്നു (Ayushi Sharma Influencer). മർദ്ദനത്തിന്റെ വീഡിയോ ആയുഷി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തിയത്.

മാളിൽ ഷോപ്പിംഗ് നടത്തുന്നതിനിടെ ഒരു യുവാവ് തന്റെ അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നതും ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടെന്ന് ആയുഷി അവകാശപ്പെടുന്നു.കടകൾക്കിടയിലുള്ള സ്ഥലത്തേക്ക് മാറിയപ്പോൾ യുവാവിനെ പിടികൂടി ചോദ്യം ചെയ്തെന്നും പിന്നാലെയാണ് മർദ്ദിച്ചതെന്നും വീഡിയോയിൽ പറയുന്നു.

പുറത്തുവന്ന വീഡിയോയിൽ, ആയുഷി യുവാവിന്റെ മുടിയിൽ പിടിച്ചു വലിക്കുന്നതും മുഖത്ത് തുടർച്ചയായി അടിക്കുന്നതും കാണാം. ബഹളം കേട്ട് മാളിലുണ്ടായിരുന്നവർ ഓടിക്കൂടുകയും ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിട്ടുണ്ട്.

സംഭവം പുറത്തുവന്നതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ രണ്ട് തട്ടിലായി,യുവാവ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലീസിനെ ഏൽപ്പിക്കുകയാണ് വേണ്ടതെന്നും നിയമം കൈയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും വലിയൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇത്തരം നടപടികൾ ക്രൂരമാണെന്നാണ് ഇവരുടെ പക്ഷം.

സ്ത്രീകളുടെ സ്വകാര്യത ലംഘിക്കുന്നവർക്ക് ഇത്തരം ശിക്ഷകൾ അനിവാര്യമാണെന്ന് ചിലർ ആയുഷിയെ പിന്തുണച്ച് കമന്റ് ചെയ്യുന്നു.
യുവാവ് പോലീസിൽ പരാതി നൽകിയോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. നിയമം കൈയ്യിലെടുക്കുന്ന പ്രവണത വർദ്ധിക്കുന്നതിനെതിരെ നിയമവിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചു.

Story Summary: Social media influencer Ayushi Sharma is facing mixed reactions after sharing a video of herself physically assaulting a young man at a mall, alleging he recorded her without consent. While Ayushi claims the man secretly filmed her and recorded her phone calls, many social media users have criticized her for taking the law into her own hands instead of reporting the matter to the police. The video shows her grabbing the man’s hair and slapping him repeatedly.

WhatsApp Channel Banner

Latest updates

ജന്തർ മന്തർ പ്രതിഷേധത്തെതിരായ പരാമർശം; ടി.ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന്...

കോഴിക്കോട്: ഡൽഹി ജന്തർ മന്തറിലെ ജെൻ സി (Gen C) പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെതിരെ (T G Mohandas) അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി...

‘കേന്ദ്രം വാക്ക് പാലിച്ചില്ലെങ്കിൽ സമരം വീണ്ടും’; മുന്നറിയിപ്പുമായി സിജെപി,...

ന്യൂഡൽഹി: കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്ത പക്ഷം രാജ്യവ്യാപക പ്രതിഷേധം വീണ്ടും ആരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (CJP) മുന്നറിയിപ്പ് നൽകി. സമരം അവസാനിപ്പിച്ച ശേഷവും അസം, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ...

മാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരി മോചിതനായി; 44...

സൂററ്റ്: മാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വജ്രവ്യാപാരി ധീരു രമാനിയെ മോചിപ്പിച്ചതായി റിപ്പോർട്ട് (Mali Indian diamond trader kidnapping). തട്ടിക്കൊണ്ടുപോയ സംഘം ആവശ്യപ്പെട്ട മോചനദ്രവ്യത്തിന്റെ ഭാഗമായി നാല് മില്യൺ യൂറോ (ഏകദേശം...

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി: തമിഴ്നാട് സർക്കാരിന്റെ...

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി (Karur tragedy). മുഖ്യമന്ത്രി വിജയ് നേതൃത്വം നൽകുന്ന ടിവികെ പാർട്ടിയുടെ പൊതുയോഗത്തിനിടെയുണ്ടായ ദുരന്തത്തിന്...

കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർഥിനി റോഡിലേക്ക് തെറിച്ചുവീണു; ഓട്ടോമാറ്റിക്...

കോഴിക്കോട്: കെഎസ്ആർടിസി പ്രിയദർശിനി ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് പ്ലസ് വൺ വിദ്യാർഥിനിക്ക് പരിക്കേറ്റു. നാദാപുരം ടിഐഎം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയും കക്കട്ട് മണിയൂർതാഴെ സ്വദേശിനിയുമായ വൈഗയാണ് അപകടത്തിൽപ്പെട്ടത് (KSRTC Priyadarshini...

DON'T MISS

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

ടിസിഎസ് ജോലി വേണ്ടെന്ന് വച്ചു; അരി വ്യാപാരത്തിലിറങ്ങിയ യുവാവ്...

ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ലഭിച്ച ജോലി ഉപേക്ഷിച്ച് അരി വ്യാപാരത്തിലേക്ക് തിരിഞ്ഞ യുവാവ് ഇന്ന് വർഷം ഏകദേശം ₹25 ലക്ഷം സമ്പാദിക്കുന്നുവെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...