Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeEntertainment'ഇത് നമ്മുടെ അവകാശവും കടമയുമാണ്': വോട്ട് രേഖപ്പെടുത്തി ടൊവിനോ തോമസ് |...

‘ഇത് നമ്മുടെ അവകാശവും കടമയുമാണ്’: വോട്ട് രേഖപ്പെടുത്തി ടൊവിനോ തോമസ് | Vote

🎙️ Latest Podcast

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടൻ ടൊവിനോ തോമസ്. സ്വന്തം നാടായ ഇരിങ്ങാലക്കുടയിലെ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലെത്തിയാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും താരം മനസ്സ് തുറന്നു.(This is our right and duty, Tovino Thomas casts his vote)

വോട്ട് എന്നത് ഓരോ പൗരന്റെയും അവകാശവും അതുപോലെ തന്നെ നിറവേറ്റേണ്ട കടമയുമാണെന്ന് ടൊവിനോ പറഞ്ഞു. കഴിവും പ്രാപ്തിയുമുള്ള വ്യക്തികൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് അഭിനന്ദനാർഹമാണ്. താൻ ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്നില്ല.

എന്നാൽ ഭാവിയിൽ മാറ്റങ്ങൾ വരികയും രാഷ്ട്രീയത്തിൽ ഇറങ്ങിയേ പറ്റൂ എന്ന സാഹചര്യം ഉണ്ടാവുകയും ചെയ്താൽ അപ്പോൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.