HomeTopവെർസെ ഇന്നൊവേഷൻ സ്വതന്ത്ര ഡയറക്ടറായി പി.ആർ. രമേശിനെ നിയമിച്ചു; ഓഡിറ്റ് കമ്മിറ്റി...

വെർസെ ഇന്നൊവേഷൻ സ്വതന്ത്ര ഡയറക്ടറായി പി.ആർ. രമേശിനെ നിയമിച്ചു; ഓഡിറ്റ് കമ്മിറ്റി ചെയർമാനായും ചുമതലയേൽക്കും | VerSe Innovation Appointment P.R. Ramesh

 

ബെംഗളൂരു: പ്രമുഖ പ്രാദേശിക ഭാഷാ സാങ്കേതിക പ്ലാറ്റ്‌ഫോമായ വെർസെ ഇന്നൊവേഷൻ, മുൻ ഡെലോയിറ്റ് ഇന്ത്യ ചെയർമാൻ പി.ആർ. രമേശിനെ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചു. കമ്പനിയുടെ കോർപ്പറേറ്റ് ഗവേണൻസ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നിയമനം (VerSe Innovation Appointment P.R. Ramesh). ഡയറക്ടർ ബോർഡ് അംഗത്തിന് പുറമെ ഓഡിറ്റ് കമ്മിറ്റി അധ്യക്ഷനായും അദ്ദേഹം പ്രവർത്തിക്കും.

ഡെയ്‌ലിഹണ്ട്, ജോഷ്, മാഗ്‌സ്റ്റർ, NexVerse.ai എന്നിവയുടെ മാതൃസ്ഥാപനമാണ് വെർസെ ഇന്നൊവേഷൻ. സാമ്പത്തിക മേൽനോട്ടം, റെഗുലേറ്ററി അഡ്വൈസറി, കോർപ്പറേറ്റ് ഗവേണൻസ് എന്നീ മേഖലകളിൽ 40 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ചാർട്ടേഡ് അക്കൗണ്ടന്റാണ് പി.ആർ. രമേശ്. എയർ ഇന്ത്യ, സിപ്ല, നെസ്‌ലെ ഇന്ത്യ, ലാർസൻ ആൻഡ് ടൂബ്രോ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ബോർഡുകളിൽ അദ്ദേഹം അംഗമായിട്ടുണ്ട്.

കമ്പനിയുടെ സുസ്ഥിരമായ വളർച്ചയ്ക്കും സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതിനും പി.ആർ. രമേശിന്റെ അനുഭവം വലിയ മുതൽക്കൂട്ടാകുമെന്ന് വെർസെ ഇന്നൊവേഷൻ സഹസ്ഥാപകൻ ഉമംഗ് ബേദി പറഞ്ഞു. ശക്തമായ ഭരണസംവിധാനവും സുതാര്യതയും ഉറപ്പാക്കിക്കൊണ്ട് ഉത്തരവാദിത്തമുള്ള വളർച്ച കൈവരിക്കാൻ ബോർഡിനൊപ്പം പ്രവർത്തിക്കുമെന്ന് പി.ആർ. രമേശ് പ്രതികരിച്ചു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, സെക്വോയ ക്യാപിറ്റൽ തുടങ്ങിയ പ്രമുഖ നിക്ഷേപകരുള്ള വെർസെ ഇന്നൊവേഷൻ, ഇന്ത്യയിലെ പ്രാദേശിക ഭാഷാ സാങ്കേതിക വിദ്യയിലെ ആദ്യത്തെ യൂണിക്കോൺ കൂടിയാണ്.

Clickable Info Box