HomeTopമലബാർ ഗ്രൂപ്പിന്റെ 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതി മുംബൈയിലും; ഉദ്ഘാടനം ചെയ്ത്...

മലബാർ ഗ്രൂപ്പിന്റെ ‘ഹംഗർ ഫ്രീ വേൾഡ്’ പദ്ധതി മുംബൈയിലും; ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ | Malabar Group Hunger Free World Mumbai

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് & ഡയമണ്ട്സ് ഉൾപ്പെടെയുള്ള പ്രമുഖ ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന മലബാർ ഗ്രൂപ്പിന്റെ ‘ഹംഗർ ഫ്രീ വേൾഡ്’ (Malabar Group Hunger Free World Mumbai) പദ്ധതി മുംബൈ കാന്തിവ്ലി ഈസ്റ്റിലെ വാജ്പേയി കൗശല്യ വികാസ് കേന്ദ്രയിലും ആരംഭിച്ചു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

പട്ടിണി രഹിത ലോകം ലക്ഷ്യമാക്കി സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കിടയിൽ പോഷകാഹാരം നൽകുന്നതിനായി മലബാർ ഗ്രൂപ്പ് നടത്തിവരുന്ന ഏറ്റവും പ്രധാനപ്പെട്ട കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) പ്രവർത്തനങ്ങളിലൊന്നാണ് ഹംഗർ ഫ്രീ വേൾഡ് പദ്ധതി. വാജ്പേയി കൗശല്യ വികാസ് കേന്ദ്രയിൽ പദ്ധതി ആരംഭിച്ചതോടെ, ഇവിടെ പഠിക്കുന്ന 100 വിദ്യാർത്ഥികൾക്ക് മലബാർ ഗ്രൂപ്പ് പ്രതിദിനം പോഷകാഹാരം നൽകും. ഇത് വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിന് തുണയാകുന്നതിനൊപ്പം തന്നെ അവരുടെ വൊക്കേഷണൽ ട്രെയിനിംഗ്, സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ, കരിയർ വികസനം, ഭാവി തൊഴിലവസരങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യും.

പട്ടിണി നിർമ്മാർജനത്തിനും സാമൂഹിക നന്മയ്ക്കുമായുള്ള മലബാർ ഗ്രൂപ്പിന്റെ നിരന്തരമായ പ്രതിബദ്ധതയാണ് ഈ പദ്ധതിയിലൂടെ പ്രതിഫലിക്കുന്നത്. നിലവിൽ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലായി 1,30,000 പേർക്കും, ആഫ്രിക്കൻ രാജ്യങ്ങളായ സാംബിയ, എത്യോപ്യ എന്നിവിടങ്ങളിലായി 15,000 പേർക്കും ഈ പദ്ധതി വഴി ദിവസേന ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമാക്കി മലബാർ ഗ്രൂപ്പ് തങ്ങളുടെ പ്രതിവർഷ വ്യാപാര ലാഭത്തിന്റെ 5 ശതമാനം വിവിധ സിഎസ്ആർ പ്രവർത്തനങ്ങൾക്കായി നീക്കിവെയ്ക്കുന്നുണ്ട്. ഈ പ്രതിബദ്ധത കൂടുതൽ ശക്തമാക്കിക്കൊണ്ട് 2026-27 സാമ്പത്തിക വർഷത്തിലേക്ക് 200 കോടി രൂപയുടെ സിഎസ്ആർ ഫണ്ട് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സാമൂഹിക ക്ഷേമ പദ്ധതികൾക്കായി മലബാർ ഗ്രൂപ്പ് നടത്തുന്ന ഏറ്റവും വലിയ വാർഷിക നീക്കിവെപ്പാണിത്.

കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായി സ്ഥാപിതമായ അടൽ ബിഹാരി വാജ്പേയി കൗശല്യ വികാസ് കേന്ദ്ര, യുവാക്കൾക്ക് വൊക്കേഷണൽ ട്രെയിനിംഗ്, കരിയർ കൗൺസിലിംഗ്, പ്ലേസ്മെന്റ് പിന്തുണ എന്നിവ നൽകുന്ന ഒരു പ്രമുഖ നൈപുണ്യ വികസന കേന്ദ്രമാണ്. യുവാക്കളെ ശാക്തീകരിക്കുന്നതിൽ നൈപുണ്യ വികസനം സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.

“പോഷകാഹാരം ലഭ്യമാക്കിക്കൊണ്ട് വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നത് ഏറ്റവും മഹത്തായ കാര്യമാണ്. പഠനത്തിലും വ്യക്തിഗത വളർച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് അവരെ പ്രാപ്തരാക്കും. ഇത്തരത്തിലുള്ള സംയുക്ത ശ്രമങ്ങൾ യുവാക്കളുടെ വികസനത്തിനും തൊഴിൽക്ഷമതയ്ക്കുമുള്ള ആവാസവ്യവസ്ഥയെ ശക്തമാക്കാൻ സഹായിക്കും.” — പീയൂഷ് ഗോയൽ (കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി)
പോഷകാഹാരവും വിദ്യാഭ്യാസവും പരസ്പര ബന്ധിതമാണെന്നും അനുകൂലമായ ഒരു പഠനാന്തരീക്ഷത്തിന് ഗുണമേന്മയുള്ള പരിശീലനത്തിനൊപ്പം പോഷകാഹാരവും ആവശ്യമാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. ഹംഗർ ഫ്രീ വേൾഡ് പദ്ധതിയിലൂടെ ഈ അടിസ്ഥാനപരമായ ആവശ്യം പരിഹരിക്കാനും, സ്വയംപര്യാപ്തതയിലേക്കും സാമ്പത്തിക ശാക്തീകരണത്തിലേക്കും എത്താനായി ആളുകളെ പിന്തുണയ്ക്കാനുമാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പട്ടിണി നിർമ്മാർജനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ഭവന നിർമാണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലാണ് മലബാർ ഗ്രൂപ്പിന്റെ സിഎസ്ആർ പ്രവർത്തനങ്ങൾ പ്രധാനമായും നടപ്പാക്കുന്നത്.

Story Summary: Malabar Group’s ‘Hunger Free World’ initiative has been launched at the Vajpayee Kaushalya Vikas Kendra in Kandivali East, Mumbai, and was inaugurated by Union Minister of Commerce and Industry, Piyush Goyal. Under this project, Malabar Group will provide daily nutritious meals to 100 vocational training students at the center. Malabar Group allocates 5% of its annual profit to CSR activities and has declared a ₹200 crore CSR fund for the financial year 2026-27, which feeds over 1,30,000 people daily across 20 Indian states and 15,000 people in Zambia and Ethiopia.

WhatsApp Channel Banner

Latest updates

പാലക്കാട് ശ്രീനിവാസൻ വധക്കേസ്: ഒളിവിലായിരുന്ന മുൻ PFI നേതാവ്...

പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) മുൻ പാലക്കാട് ജില്ലാ...

വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായം, സഹാനുഭൂതിയോടെ കാണണം; കേന്ദ്ര സർക്കാരിന്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ നിന്ന് വ്യത്യസ്ത നിലപാടുമായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി (Murli manohar...

കൊല്ലത്ത് വിങ്ങലായി അമ്മയും മകളും; കായലിൽ മകളുടെ മൃതദേഹം...

കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി കിടപ്പിലായിരുന്ന മാതാവും അന്തരിച്ചു (TS canal kattilkadavu body found). വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര...

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണം: ഡോ. എം.കെ....

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. എം.കെ. റാമിനെ റിമാൻഡ് ചെയ്തു (Dr. MK Ram remanded). തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ്...

നീറ്റ് ക്രമക്കേട്: വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി |...

കൊച്ചി: നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (Mammootty facebook post neet protest) നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപക...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....