HomeTaste Of Timesകാര വട അഥവാ കാര വടൈ | Kara Vadai

കാര വട അഥവാ കാര വടൈ | Kara Vadai

 

കന്യാകുമാരി ജില്ലയിലും തിരുവനന്തപുരത്തും പ്രചാരത്തിലുള്ള ഒരു ചായ കടിയാണ് കാര വടൈ (Kara Vadai). വൈകുന്നേരം ചൂടുള്ള ചായ/കാപ്പിയ്ക്കൊപ്പം എരിവും ക്രിസ്പിയുമായ കാര വടൈ കൂടി ആയാലോ.. കാര വടൈ തണുത്താൽ കഴിക്കാൻ അൽപ്പം ബുദ്ധിമുട്ടായിരിക്കും, അതുകൊണ്ടു ചൂടോടെ കഴിക്കുന്നതാണ് നല്ലത്. എല്ലാത്തരം പയർവർഗ്ഗങ്ങളും ചേർത്ത് ഉണ്ടാക്കുന്നതിനാൽ ഇത് പ്രോട്ടീൻ സമ്പുഷ്ടമായ ഒരു ലഘുഭക്ഷണമാണ്.

ചേരുവകൾ

2 കപ്പ് പട്ടാണി പരുപ്പ് ഇല്ലെങ്കിൽ ചന്ന പരിപ്പ് ഉപയോഗിക്കാം.
2 ഉള്ളി അരിഞ്ഞത്
2 പച്ചമുളക് അരിഞ്ഞത്
കറിവേപ്പിലയും മല്ലിയിലയും
2 ഉണക്ക മുളക്
1 ഇഞ്ച് ഇഞ്ചി
വെളുത്തുള്ളി 5 അല്ലി
1 ഗ്രാമ്പൂ , കറുവപ്പട്ട
1/2 ടീസ്പൂൺ ഫണൽ സീഡ്
വറുക്കാൻ എണ്ണ
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ പട്ടാണി പരുപ്പ് ചേർത്ത് 2-3 മണിക്കൂർ കുതിർക്കുക
ഒരു മിക്സറിൽ എല്ലാ സുഗന്ധവ്യഞ്ജനങ്ങളും, ഉണക്ക മുളകും ചേർത്ത് നന്നായി പൊടിക്കുക.

അതിനുശേഷം കുതിർന്ന പരിപ്പ് ചേർത്ത് നന്നായി അരയ്ക്കുക.
ഇനി മറ്റെല്ലാ സാധനങ്ങളും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ശേഷം ചെറിയ ഉരുളകളാക്കി ചെറുതായി പരത്തുക
ഇനി എണ്ണ ചൂടാക്കി ഇരുവശവും ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക.

Clickable Info Box