HomeEntertainmentആശാ ഭോസ്‌ലേയുടെ അന്ത്യ യാത്രയിൽ വികാരഭരിതമായി ഇന്ത്യ: സംസ്കാര ചടങ്ങുകൾ ഉടൻ,...

ആശാ ഭോസ്‌ലേയുടെ അന്ത്യ യാത്രയിൽ വികാരഭരിതമായി ഇന്ത്യ: സംസ്കാര ചടങ്ങുകൾ ഉടൻ, ഒരു നോക്ക് കാണാൻ പ്രമുഖർ, വൻ നിയന്ത്രണങ്ങൾ | Asha Bhosle

മുംബൈ: ഇന്ത്യൻ സംഗീത ലോകത്തെ നിസ്തുല പ്രതിഭയും വിഖ്യാത ഗായികയുമായ ആശാ ഭോസ്‌ലേ(92)യുടെ സംസ്ക്കാര ചടങ്ങുകൾ ഉടൻ. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറുടെ സഹോദരിയായ ആശാ ഭോസ്‌ലേയുടെ വിയോഗത്തോടെ ഇന്ത്യൻ സംഗീതത്തിലെ ഒരു സുവർണ്ണ യുഗത്തിനാണ് തിരശ്ശീല വീഴുന്നത്.(India emotional as Asha Bhosle’s last journey unfolds, Funeral soon, heavy restrictions)

ലോവർ പരേലിലെ ‘കാസ ഗ്രാൻഡെ’ വസതിയിൽ പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിൽ ചലച്ചിത്ര-സംഗീത-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആയിരക്കണക്കിന് ആരാധകരും അന്ത്യോപചാരമർപ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെ രാജ്യം പ്രിയ ഗായികയ്ക്ക് ആദരമർപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വസതിയിലെത്തി പുഷ്പചക്രം അർപ്പിച്ചു. മകൻ ആനന്ദ് ഭോസ്‌ലേ, കൊച്ചുമകൾ സനായി എന്നിവർ വസതിയിൽ സന്നിഹിതരായിരുന്നു.

ഗായികയുടെ സംസ്കാരം ഉടൻ മുംബൈ ശിവാജി പാർക്ക് സ്മശാനത്തിൽ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ നടക്കും. ആയിരക്കണക്കിന് ആളുകൾ എത്താൻ സാധ്യതയുള്ളതിനാൽ മുംബൈ പോലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ ആയിരത്തിലധികം പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. വിലാപയാത്ര കടന്നുപോകുന്ന വഴികളിലും ശിവാജി പാർക്ക് പരിസരത്തും ട്രാഫിക് പോലീസ് കർശന നിയന്ത്രണങ്ങളും മാറ്റങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Clickable Info Box