Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeTaste Of Timesഅതീവ രുചിയിൽ നല്ല നാടന് മീൻ കറി | Fish...

അതീവ രുചിയിൽ നല്ല നാടന് മീൻ കറി | Fish Curry

🎙️ Latest Podcast

സാധാരണ മീൻ കറി (Fish Curry) തയ്യാറാക്കി ഒരു ദിവസം കഴിയുമ്പോഴാണ് പുളിയൊക്കെ ഇറങ്ങി നല്ല രുചി ഉണ്ടാകുന്നത്. എന്നാല് മീന് കറി വയ്ക്കുന്ന രീതി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ. നല്ല നാടന് മീന്കറി അന്നുതന്നെ വളരെ രുചികരമായി കഴിക്കാം.

ചേരുവകൾ

മീന് – 2 കിലോ
കുടം പുളി – ഒന്നര കപ്പ് വെള്ളത്തില് ഇട്ട് തിളപ്പിച്ചത് (കറിക്കു വേണ്ട പുളിയുടെ ആവശ്യാനുസരണം എടുക്കണം)
വെളുത്തുള്ളി, ഇഞ്ചി, ഉലുവ, മഞ്ഞള്പ്പൊടി, ഉപ്പ്, മുളകുപൊടി, കാശ്മീരി ചില്ലി, കറിവേപ്പില, കടുക്, ഉലുവ – ആവശ്യം അനുസരിച്ച്

തയാറാക്കുന്ന വിധം

വെളിച്ചെണ്ണ ചൂടാക്കിയ ശേഷം ആവശ്യത്തിന് കടുക് പൊട്ടിക്കുക. ശേഷം അല്പം ഉലുവ ഇടുക. പിന്നാലെ ആവശ്യത്തിനു കറിവേപ്പില, ചതച്ച ഒരു വലിയ കഷ്ണം ഇഞ്ചി, ഒരു തുടം വെളുത്തുള്ളി എന്നിവ ചേര്ത്ത് നന്നായി വഴറ്റുക. അതിനുശേഷം 4 ടേബിള് സ്പൂണ് മുളകു പൊടിയും 6 ടേബിള് സ്പൂൺ കാശ്മീരി മുളകു പൊടിയും (എരിവിന് അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം) ഒരു ടേബിള് സ്പൂണ് മണഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. പൊടികളുടെ പച്ചമണം മാറി വന്നയുടനെ തന്നെ കുടംപുളി ഉരുക്കിയ വെള്ളം ഒഴിക്കുക. എന്നിട്ട് ഇത് തിളപ്പിക്കുക.

വെള്ളം തിളച്ച ഉടനെ മീൻ കഷണങ്ങളായി ഇടുക. നന്നായി ഇളക്കി കഷ്ണങ്ങളിൽ മസാല പുരണ്ട ശേഷം മൂടി വച്ച് വേവിക്കുക. 20 മിനിറ്റ് കഴിയുമ്പോൾ കുറച്ച് കറിവേപ്പില ഇട്ട് കൊടുക്കണം. കറിയൊക്കെ വറ്റി കുറുകി വരുമ്പോൾ ഇറക്കാം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.