Description
Digital Voice of Kerala
Tuesday, June 2, 2026

Digital Voice of Kerala

Vande Mataram

‘ഗവർണറോടുള്ള അവഹേളനം, ദേശീയ ഗീതവും അപമാനിക്കപ്പെട്ടു, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു’: V മുരളീധരൻ | V Muraleedharan Criticizes Kerala Government

തിരുവനന്തപുരം: നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേമാതരം പൂർണമായി ആലപിക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് ബിജെപി നേതാവ് വി. മുരളീധരൻ. ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം പൂർണരൂപത്തിൽ തന്നെ ആലപിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം അവഗണിച്ചത് ഗവർണറെയും രാജ്ഭവനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ആരോപിച്ചു.(V Muraleedharan Criticizes Kerala Government Over Incomplete Vande Mataram Rendition) ദേശീയ...

‘പ്രോട്ടോക്കോൾ ലംഘനം, വന്ദേമാതരം പൂർണമായി ആലപിച്ചില്ല’: അതൃപ്തി പരസ്യമാക്കി ഗവർണർ | Governor Expresses Displeasure

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിനിടെ വന്ദേമാതരം പൂർണമായി ആലപിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തി ഗവർണർ രാജേന്ദ്ര ആർലേക്കർ. ചടങ്ങിന് തുടക്കത്തിലും അവസാനത്തിലും വന്ദേമാതരം ഭാഗികമായി മാത്രമാണ് ആലപിച്ചത്. ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ഗവർണർ സ്പീക്കറെ അറിയിച്ചു.(Governor Expresses Displeasure Over Partial Vande Mataram Rendition In Kerala Assembly) ഗവർണറുടെ പരിപാടികളിൽ വന്ദേമാതരം...

തമിഴ്നാട് മന്ത്രിസഭാ സത്യപ്രതിജ്ഞ: ‘തമിഴ് തായ് വാഴ്ത്ത്’ വീണ്ടും അവസാനമായതിൽ വ്യാപക പ്രതിഷേധം | Tamil Nadu Government Oath Ceremony Controversy

ചെന്നൈ: തമിഴ്‌നാട്ടിൽ പുതുതായി അധികാരമേറ്റ വിജയ് സർക്കാരിന്റെ രണ്ടാം ഘട്ട മന്ത്രിസഭാ വിപുലീകരണ ചടങ്ങിലും സംസ്ഥാന ഗീതമായ 'തമിഴ് തായ് വാഴ്ത്തി'ന്റെ ക്രമീകരണത്തെച്ചൊല്ലി വൻ വിവാദം. വ്യാഴാഴ്ച രാജ്ഭവനിൽ നടന്ന ചടങ്ങിൽ 23 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തപ്പോഴാണ് തമിഴ് വിരുദ്ധത ആരോപിച്ച് പ്രതിപക്ഷമായ ഡിഎംകെയും ഭരണപക്ഷത്തെ സഖ്യകക്ഷികളും വീണ്ടും രംഗത്തെത്തിയത് (Tamil Nadu...

സ്‌കൂളുകൾക്ക് പിന്നാലെ മദ്രസകളിലും ‘വന്ദേമാതരം’ നിർബന്ധമാക്കി പശ്ചിമ ബംഗാൾ സർക്കാർ | Madrasah Vande Mataram Mandate

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുഴുവൻ സ്‌കൂളുകളിലും വന്ദേമാതരം നിർബന്ധമാക്കിയതിന് തൊട്ടുപിന്നാലെ, സംസ്ഥാനത്തെ എല്ലാ മദ്രസകളിലും ദേശീയഗീതം ആലപിക്കുന്നത് നിർബന്ധമാക്കി സുവേന്ദു അധികാരി സർക്കാർ ഉത്തരവിറക്കി (Madrasah Vande Mataram Mandate). സംസ്ഥാനത്തെ അംഗീകാരമുള്ളതും സർക്കാർ സഹായം ലഭിക്കുന്നതും അല്ലാത്തതുമായ എല്ലാ മദ്രസകൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും. ന്യൂനപക്ഷ ക്ഷേമ-മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന...

UDF സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചു: ബംഗാളിലെ BJP സർക്കാർ ഒഴിവാക്കിയിട്ടും കേന്ദ്ര നിർദ്ദേശം പാലിച്ച് കേരളം | Vande Mataram

തിരുവനന്തപുരം: പുതിയ വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയഗാനത്തിന് മുന്നോടിയായി വന്ദേമാതരം ആലപിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ സുപ്രധാന മാർഗ്ഗനിർദ്ദേശ പ്രകാരമാണ് ഔദ്യോഗിക ചടങ്ങിൽ ദേശീയഗാനത്തിന് മുൻപായി വന്ദേമാതരം ഉൾപ്പെടുത്തിയത്. വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും അതേപടി ചടങ്ങിൽ ആലപിക്കുകയായിരുന്നു.(Vande Mataram Sung In Full Six...

പശ്ചിമബംഗാളിലെ സ്‌കൂളുകളിൽ ‘വന്ദേമാതരം’ നിർബന്ധമാക്കി സുവേന്ദു അധികാരി സർക്കാർ | West Bengal Schools Vande Mataram Mandatory

കൊൽക്കത്ത: പശ്ചിമബംഗാളിലെ എല്ലാ സർക്കാർ സ്‌കൂളുകളിലും സർക്കാർ എയ്ഡഡ് സ്‌കൂളുകളിലും പ്രഭാത അസംബ്ലിയിൽ ദേശീയഗീതമായ ‘വന്ദേമാതരം’ ആലപിക്കുന്നത് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ നിർബന്ധമാക്കി (West Bengal Schools Vande Mataram Mandatory). വന്ദേമാതരത്തിന്റെ ആദ്യ ആറ് ഖണ്ഡികകളാണ് പ്രാർഥനാഗാനമായി ആലപിക്കേണ്ടതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപുള്ള അസംബ്ലിയിൽ എല്ലാ വിദ്യാർത്ഥികളും ദേശീയഗീതാലാപനത്തിൽ പങ്കുചേരണമെന്ന്...

‘വന്ദേമാതരം’ സർക്കുലറിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി: ഹർജി തള്ളി | Vande Mataram

ന്യൂഡൽഹി: സർക്കാർ പരിപാടികളിൽ 'വന്ദേമാതരം' ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലർ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ബുധനാഴ്ച ഹർജി പരിഗണിച്ചത്.(Supreme Court Junks Plea Against Vande Mataram Circular) ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശം കേവലം ഒരു ഉപദേശം മാത്രമാണെന്നും അത് നിർബന്ധമായി നടപ്പാക്കണമെന്ന് സർക്കുലറിലില്ലെന്നും...

‘വന്ദേമാതരം അടിച്ചേൽപ്പിക്കരുത്, ദേശീയത എല്ലാവരെയും ഉൾക്കൊള്ളുന്നതാവണം’: ശശി തരൂർ | Vande Mataram

ന്യൂഡൽഹി: ദേശീയത എന്നത് എല്ലാവരെയും ഉൾക്കൊള്ളുന്നതാവണമെന്നും വന്ദേമാതരം ആരുടെമേലും അടിച്ചേൽപ്പിക്കരുതെന്നും മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ. വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.(Vande Mataram should not be imposed, nationalism should be...

ഔദ്യോഗിക ചടങ്ങുകളിൽ ഇനി ‘വന്ദേമാതരം’ നിർബന്ധം: സ്‌കൂൾ അസംബ്ലികൾക്കടക്കം ബാധകം, എല്ലാവരും എഴുന്നേറ്റ് നിൽക്കണം, ആഭ്യന്തര മന്ത്രാലയത്തിൻ്റെ സുപ്രധാന ഉത്തരവ് | Vande Mataram

ന്യൂഡൽഹി: രാജ്യത്തെ ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ദേശീയഗീതത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ പുതിയ പരിഷ്‌കാരം. ദേശീയപതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദർശനം, രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ സുപ്രധാന ചടങ്ങുകളിൽ ഇനി മുതൽ വന്ദേമാതരം ആലപിക്കണം.(Vande Mataram now mandatory at official functions, Important order from...
- Advertisement -spot_img

Latest News

വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം സ്വാദിഷ്ടമായ ചിക്കൻ മോമോസും ഒപ്പം എരിവുള്ള തക്കാളി ചട്നിയും | Homemade Chicken Momos

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഒരു ഏഷ്യൻ വിഭവമാണ് ചിക്കൻ മോമോസ്. പുറത്തുനിന്നു വാങ്ങി കഴിക്കുന്നതിനേക്കാൾ ആരോഗ്യകരമായ രീതിയിൽ ഇത് എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ...
- Advertisement -spot_img