Description
Digital Voice of Kerala
Tuesday, June 16, 2026

Digital Voice of Kerala

Trivandrum

കേരളത്തിൽ വരും ദിവസങ്ങളിലും മഴ കടുക്കും: ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത | Heavy Rainfall

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും കർണാടകയ്ക്ക് മുകളിലെ ചക്രവാതച്ചുഴിയും സംസ്ഥാനത്ത് മഴയുടെ തീവ്രത വർദ്ധിപ്പിക്കാൻ കാരണമാകും. ഇന്ന് പ്രത്യേക ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും, നാളെ മുതൽ വടക്കൻ കേരളത്തിൽ മഴ ശക്തമാകും.(Heavy Rainfall And Strong Winds Predicted For...

മിന്നലേറ്റ് മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം: KC വേണുഗോപാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു |  KC Venugopal Facebook post

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള കോൺഗ്രസിലെ അനിശ്ചിതത്വം തുടരുന്നതിനിടെ, നിർണ്ണായകമായ ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ കെ.സി. വേണുഗോപാൽ വീണ്ടും വാർത്തകളിൽ നിറയുന്നു. മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ, നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഇടപെടലാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്.( KC Venugopal Facebook...

കേരള മുഖ്യമന്ത്രിയാര് ?: പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് മുൻപുണ്ടായേക്കും, ഡൽഹിയിൽ നിർണ്ണായക നീക്കവുമായി ഹൈക്കമാൻഡ് | Kerala Congress CM

തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ നീക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഡൽഹിയിൽ നടക്കുന്ന മാരത്തൺ ചർച്ചകൾ ഇന്ന് നിർണ്ണായക തീരുമാനത്തിൽ എത്തിയേക്കുമെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങളിൽ നിന്നുള്ള സൂചന. ഇന്ന് ഉച്ചയ്ക്ക് മുൻപ് തന്നെ പ്രഖ്യാപനം ഉണ്ടായേക്കാനാണ് സാധ്യത.(Kerala Congress CM Decision Imminent) സംസ്ഥാനത്തെ ഭരണനേതൃത്വത്തെ സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കാൻ പാർട്ടി...

‘ആദ്യം മുഖ്യമന്ത്രി എപ്പോൾ വരുമെന്ന് അവരോട് ചോദിക്കൂ, എന്നിട്ട് പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചാൽ പോരേ?’: TP രാമകൃഷ്ണൻ | TP Ramakrishnan Slams UDF

തിരുവനന്തപുരം: കേരളത്തിൽ ജനവിധി വന്നിട്ടും സർക്കാർ രൂപീകരിക്കാൻ വൈകുന്ന കോൺഗ്രസ് നിലപാടിനെതിരെ ടി.പി. രാമകൃഷ്ണൻ രംഗത്ത്. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാൻ വൈകുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ആദ്യം മുഖ്യമന്ത്രി എപ്പോൾ വരുമെന്ന് അവരോട് ചോദിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.(TP Ramakrishnan Slams UDF Delay In Government Formation Kerala) എന്നിട്ട് പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാമെന്നും അദ്ദേഹം...

‘യൂ ടൂ ബ്രൂട്ടസ്’: മുഖ്യമന്ത്രി പോരിൽ ഷാഫി പറമ്പിലിനെതിരെ സൈബർ അണികളുടെ രൂക്ഷവിമർശനം | Shafi Parambil Facing Cyber Attacks

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ, ഷാഫി പറമ്പിൽ എംപിയുടെ സോഷ്യൽ മീഡിയ പേജുകളിൽ പ്രതിഷേധം പുകയുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സ്മരിച്ചുകൊണ്ട് ഷാഫിയിട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്നത്.(Shafi Parambil Facing Cyber Attacks Over Kerala CM Selection Row) കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി....

കാലവർഷം ഇങ്ങെത്തി: കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു | Kerala Weather Update

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ഈ ആഴ്ച അവസാനത്തോടെ ആൻഡമാൻ കടലിലും നിക്കോബാർ ദ്വീപുകളിലും എത്താൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിൽ മേയ് 14 മുതൽ 16 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടു കൂടി മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ...

ഓൺലൈൻ ബൈക്ക് ടാക്സികൾക്ക് മേൽ നിയന്ത്രണം കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ് | Kerala MVD

തിരുവനന്തപുരം: നഗരങ്ങളിൽ സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്രയൊരുക്കുന്ന ഓൺലൈൻ ബൈക്ക് ടാക്സികൾക്ക് കർശന നിബന്ധനകളുമായി മോട്ടോർ വാഹന വകുപ്പ്. വൈറ്റ് ബോർഡ് വാഹനങ്ങൾ ടാക്സി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് എംവിഡി വ്യക്തമാക്കി. ഇത്തരം സർവീസുകൾ നടത്തുന്ന ബൈക്കുകൾ ഉടനടി കൊമേഴ്സ്യൽ വിഭാഗത്തിലേക്ക് മാറ്റണമെന്ന് കമ്പനികൾക്ക് നിർദ്ദേശം നൽകി.(Kerala MVD Crackdown On Private Bikes...

SSLC ഫലപ്രഖ്യാപനത്തിൽ അനിശ്ചിതത്വം: സർക്കാർ രൂപീകരണം വൈകുന്നത് പ്രതിസന്ധിയാകുന്നു | Kerala SSLC Result 2026

തിരുവനന്തപുരം: കേരളത്തിൽ പുതിയ മന്ത്രിസഭ അധികാരമേൽക്കാത്ത സാഹചര്യത്തിൽ എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം സംബന്ധിച്ച് അവ്യക്തത തുടരുന്നു. പരീക്ഷാ മൂല്യനിർണ്ണയവും ടാബുലേഷൻ നടപടികളും പൂർത്തിയായെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനം ആര് നടത്തുമെന്നതാണ് പ്രധാന ചോദ്യം.(Kerala SSLC Result 2026 Uncertainty Due To Cabinet Delay) ഫലത്തിന് അന്തിമരൂപം നൽകുന്നതിനായി പരീക്ഷാ ബോർഡ് ബുധനാഴ്ച യോഗം ചേരും. ബോർഡ്...

‘വമ്പൻ ജയത്തിന് മങ്ങൽ ഏൽപ്പിക്കുന്നതാണ് മുഖ്യമന്ത്രി ചർച്ച, വെളുത്ത പുക ഉടൻ ഉയരും’: KPCC അധ്യക്ഷൻ; തീരുമാനം ഇന്നുണ്ടായേക്കുമെന്ന് K സുധാകരൻ | Kerala CM Tussle

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വമ്പൻ വിജയത്തിന് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മങ്ങലേൽപ്പിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വോട്ടെണ്ണൽ കഴിഞ്ഞ് എട്ട് ദിവസം പിന്നിട്ടിട്ടും അന്തിമ തീരുമാനമാകാത്തതിലാണ് അദ്ദേഹം പ്രതികരിച്ചത്. എങ്കിലും വെളുത്ത പുക ഉടൻ ഉയരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.(Kerala CM Tussle Decision Expected Soon KC...

‘കോൺഗ്രസ്സ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ആരെയാണ് ഭയപ്പെടുന്നത്?’: K സുരേന്ദ്രൻ | K Surendran Criticizes Congress

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ വൈകുന്നതിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. 63 എംഎൽഎമാരും മൂന്ന് സ്വതന്ത്രരും ഉൾപ്പെടെ 66 പേരുടെ പിന്തുണ സ്വന്തമായി ഉണ്ടായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ് മടിക്കുന്നത് മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ഭയന്നിട്ടാണെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ...
- Advertisement -spot_img

Latest News

അഗ്നിപർവ്വത ക്രേറ്ററിൽ വീണു: യമനിലെ ‘സ്‌പൈഡർമാന്’ ദാരുണാന്ത്യം | Yemen Spider Man

സനാ : സാമൂഹിക മാധ്യമങ്ങളിലെ തന്റെ സാഹസിക പ്രകടനങ്ങളിലൂടെ ലോകമെമ്പാടുമുള്ള ആരാധകരെ ആവേശം കൊള്ളിച്ച യമനിലെ പ്രശസ്തനായ സാഹസിക താരം അൽ ഖാഖ ബിൻ അൻ്റാർ...
- Advertisement -spot_img