Description
Digital Voice of Kerala
Saturday, June 20, 2026

Digital Voice of Kerala

times kerala

KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്, മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് ശ്രമം | Private Bus Owners

തിരുവനന്തപുരം: ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകളുടെ പ്രതിഷേധം ശക്തമാകുന്നു. പുതിയ പദ്ധതി നിലവിൽ വരുന്നതോടെ സ്വകാര്യ ബസ് മേഖല പൂർണ്ണമായും തകരുമെന്നാണ് ബസ് ഉടമകളുടെ ആശങ്ക. തങ്ങളുടെ ഭാഗം കൂടി കേൾക്കാൻ സർക്കാർ തയ്യാറാകണമെന്ന്...

ഗൗതം അദാനിക്കെതിരെയുള്ള എല്ലാ കേസുകളും അമേരിക്ക പൂർണ്ണമായും അവസാനിപ്പിച്ചു: വൻ തുക പിഴ | Gautam Adani

ന്യൂഡൽഹി: ഇന്ത്യൻ വ്യവസായ പ്രമുഖൻ ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനി എന്നിവർക്കെതിരെയുള്ള എല്ലാ ക്രിമിനൽ കുറ്റങ്ങളും അമേരിക്കൻ നീതിന്യായ വകുപ്പ് പൂർണ്ണമായും പിൻവലിച്ചു. ന്യൂയോർക്ക് കോടതിയിൽ നിലനിന്നിരുന്ന ഹൈ-പ്രൊഫൈൽ സെക്യൂരിറ്റീസ്, വയർ ഫ്രോഡ് കേസ് ഇതോടെ പൂർണ്ണമായി അവസാനിച്ചു. ആരോപണങ്ങൾ കോടതിയിൽ തെളിയിക്കാൻ കഴിയില്ലെന്ന് പ്രോസിക്യൂട്ടർമാർ വിലയിരുത്തിയതിനെ തുടർന്നാണ് നടപടി. ഇതോടെ...

സാൻഡിയാഗോയിൽ ഇസ്‌ലാമിക് സെൻ്ററിന് നേരെ വെടിവയ്പ്പ്: പ്രതികളുൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു | San Diego Islamic Center shooting

സാൻ ഡിയേഗോ: അമേരിക്കയിലെ കാലിഫോർണിയയിലുള്ള സാൻ ഡിയേഗോ ഇസ്‌ലാമിക് സെന്ററിന് പുറത്തുണ്ടായ വെടിവെപ്പിൽ സെക്യൂരിറ്റി ജീവനക്കാരനും അക്രമികളും ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് മുൻപാണ് സാൻ ഡിയേഗോ കൗണ്ടിയിലെ ഏറ്റവും വലിയ മുസ്ലിം ആരാധനാലയ സമുച്ചയത്തിന് മുന്നിൽ ദാരുണമായ സംഭവം അരങ്ങേറിയത്. കൗമാരക്കാരായ രണ്ട് അക്രമികളാണ് വെടിയുതിർത്തത്. വംശീയ വിദ്വേഷം മൂലമുള്ള...

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം: സംസ്ഥാനത്ത് പാഠപുസ്തകം അച്ചടി വൈകുന്നു | Kerala School Textbook Printing

തിരുവനന്തപുരം: സ്കൂളുകൾ തുറക്കാൻ ഇനി ഒന്നരയാഴ്ച മാത്രം ബാക്കിനിൽക്കെ സംസ്ഥാനത്ത് പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പ്രതിസന്ധിയിൽ. നിലവിൽ പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള പുസ്തകങ്ങളുടെ വിതരണം മാത്രമാണ് പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളത്. (Kerala School Textbook Printing Delayed Due To Paper Shortage As Reopening Dates Approach) ആവശ്യത്തിന് പേപ്പർ ലഭ്യമാകാത്തതാണ് അച്ചടി വൈകുന്നതിന് പ്രധാന...

ഗണ്മാൻ്റെ മർദ്ദനം: അന്വേഷണത്തിന് SITയെ നിയോഗിച്ച് ഇന്ന് ഉത്തരവിറങ്ങും | Gunmen Assault Case

തിരുവനന്തപുരം: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഇന്നിറങ്ങും. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും പുതിയ അന്വേഷണ സംഘം രൂപീകരിക്കുക.(Gunmen Assault Case SIT Investigation Order To Be Issued Today By Satheesan Government) വി.ഡി....

രാജ്യത്ത് വീണ്ടും ഇന്ധനവില വർദ്ധിപ്പിച്ചു: പെട്രോൾ, ഡീസൽ വിലയിൽ 90 പൈസയുടെ വർദ്ധനവ്, ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ! | Fuel Price Hike

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർദ്ധനവ്. ചൊവ്വാഴ്ച ലിറ്ററിന് 90 പൈസയോളമാണ് വർദ്ധിപ്പിച്ചത്. ഒരു ആഴ്ചയ്ക്കുള്ളിൽ ഇന്ധനവിലയിൽ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ വർദ്ധനവാണിത്. ഇതിനുമുമ്പ് മേയ് 15-നാണ് ലിറ്ററിന് 3 രൂപ വീതം വർദ്ധിപ്പിച്ചിരുന്നത്.(Fuel Price Hike Petrol and Diesel Rates Increased For The Second Time In...

അമ്മ കാന്റീനുകൾ നവീകരിക്കാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു: നിർണ്ണായക നീക്കവുമായി തമിഴ്‌നാട് സർക്കാർ | Tamil Nadu CM Vijay

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രശസ്തമായ 'അമ്മ കാന്റീനുകൾ' സമഗ്രമായി നവീകരിക്കാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. കാന്റീനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് സംസ്ഥാനവ്യാപകമായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ. നിലവിൽ ചെന്നൈ നഗരത്തിൽ 383 കാന്റീനുകളും തമിഴ്‌നാടിന്റെ മറ്റ് ഭാഗങ്ങളിലായി 267 കാന്റീനുകളുമാണ് പ്രവർത്തിക്കുന്നത്.(Tamil Nadu CM Vijay Orders Renovation Of...

കേരളത്തിൽ ശക്തമായ മഴ ലഭിക്കും: ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം | Kerala Rain Alert

തിരുവനന്തപുരം: കേരളത്തിൽ ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ-വടക്കൻ കേരളത്തിലെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ...

ഇറാനെതിരായ ആക്രമണം US മാറ്റിവെച്ചു: ഗൾഫ് രാജ്യങ്ങളുടെ ഇടപെടൽ നിർണായകമായി, വെളിപ്പെടുത്തലുമായി ട്രംപ് | Trump Postpones Military Attack

വാഷിങ്ടൺ: ഇറാനെതിരെ നടത്താനിരുന്ന സൈനിക ആക്രമണം താല്ക്കാലികമായി മാറ്റിവെച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുടെ പ്രത്യേക അഭ്യർഥന മാനിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് സ്വന്തം സമൂഹമാധ്യമമായ 'ട്രൂത്ത് സോഷ്യലിലൂടെ' വെളിപ്പെടുത്തി.(Trump Postpones Military Attack Against Iran After Gulf Nations Intervention) ഇരുപക്ഷത്തിനും സ്വീകാര്യമായ ഒരു സമാധാന കരാർ ഉടൻ...

VD സതീശൻ മന്ത്രിസഭയിൽ വകുപ്പുതർക്കം മുറുകുന്നു: വിജ്ഞാപനം പുറത്തിറങ്ങിയില്ല | VD Satheesan Cabinet

തിരുവനന്തപുരം: വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുന്നത് നീളുന്നു. മുന്നണിക്കുള്ളിലെ വകുപ്പുവിഭജന ചർച്ചകൾ പൂർണ്ണമായി പരിഹരിക്കാൻ കഴിയാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഉന്നതവിദ്യാഭ്യാസ, ഫിഷറീസ് വകുപ്പുകളെച്ചൊല്ലിയാണ് പ്രഖ്യാപനം വൈകിക്കുന്നത്.(VD Satheesan Cabinet Portfolio Allocation Delayed Due To Dispute...
- Advertisement -spot_img

Latest News

നീറ്റ് പുനഃപരീക്ഷ: സുരക്ഷ ശക്തമാക്കി NTA; രാജ്യവ്യാപക മോക് ഡ്രിൽ ഇന്ന് | NEET UG 2026 Re-exam

ന്യൂഡൽഹി: നീറ്റ് യുജി 2026 പുനഃപരീക്ഷ സുതാര്യവും സുരക്ഷിതവുമാക്കുന്നതിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഇന്ന് രാജ്യവ്യാപകമായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു. രാവിലെ 9 മുതൽ...
- Advertisement -spot_img