HomeKeralaകുത്തിവെപ്പിനിടെ ശരീരത്തിൽ കുടുങ്ങിയ സൂചിയുമായി വീട്ടമ്മ കഴിഞ്ഞത് ഒരു വർഷം; ഒടുവിൽ...

കുത്തിവെപ്പിനിടെ ശരീരത്തിൽ കുടുങ്ങിയ സൂചിയുമായി വീട്ടമ്മ കഴിഞ്ഞത് ഒരു വർഷം; ഒടുവിൽ പകുതി ഭാഗം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു | Medical Negligence Kozhencherry Hospital

കോഴഞ്ചേരി: പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുത്തിവെപ്പിനിടെ ശരീരത്തിൽ കുടുങ്ങിയ സൂചിയുമായി വീട്ടമ്മ കഴിഞ്ഞത് ഒരു വർഷം. ആറന്മുള ഇടശ്ശേരിമല മണക്കാലിൽ വത്സല (68) എന്ന വീട്ടമ്മയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത് (Medical Negligence Kozhencherry Hospital). കഴിഞ്ഞ ബുധനാഴ്ച ഇതേ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ സൂചിയുടെ പകുതി ഭാഗം പുറത്തെടുത്തു. ശരീരത്തിലെ അണുബാധ മാറിയ ശേഷം ബാക്കി ഭാഗം പുറത്തെടുക്കാമെന്ന് വ്യക്തമാക്കി ആശുപത്രി അധികൃതർ ഇവരെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.

ഒരു വർഷം മുൻപ് പനിയും ഛർദ്ദിയും വയറിളക്കവും ബാധിച്ച് വത്സല ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഇടുപ്പിൽ കുത്തിവെപ്പ് എടുത്തത്. അന്നുമുതൽ ആ ഭാഗത്ത് കടുത്ത കല്ലിപ്പും വേദനയും അനുഭവപ്പെട്ടിരുന്നു. എന്നാൽ കുത്തിവെപ്പിന് ശേഷം കൈകൊണ്ട് തടവി കൊടുക്കാത്തതിനാലാണ് കല്ലിപ്പുണ്ടായതെന്നായിരുന്നു അന്ന് ആശുപത്രി ജീവനക്കാർ നൽകിയ മറുപടി. അടുത്തിടെ വേദന അസഹനീയമാവുകയും കുത്തിവെച്ച ഭാഗത്ത് പഴുപ്പ് വരികയും ചെയ്തതോടെ നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് ഉള്ളിൽ സൂചിയിരിക്കുന്ന വിവരം പുറത്തറിഞ്ഞത്. പഴുപ്പുള്ള അവസ്ഥയിൽ സൂചി പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ അത് ഒടിഞ്ഞുപോവുകയായിരുന്നെന്നും, തുടർന്ന് ശസ്ത്രക്രിയയിലൂടെ നീളം കൂടിയ ഭാഗം നീക്കം ചെയ്തതായും ആശുപത്രി സൂപ്രണ്ട് ഡോ. നിധീഷ് ഐസക് പറഞ്ഞു. സൂചിയുടെ ചെറിയൊരു ഭാഗം കൂടി ഇനിയും ഉള്ളിലുണ്ട്. അണുബാധ മാറാനുള്ള മരുന്നുകൾ നൽകിയിട്ടുണ്ടെന്നും അത് മാറിയ ശേഷം ബാക്കി ഭാഗം പുറത്തെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വത്സല ഇപ്പോഴും കടുത്ത വേദനയിലാണ് കഴിയുന്നത്.

Summary: A 68-year-old woman, Valsala, from Aranmula, spent a year with a broken injection needle lodged in her body following a vaccination at the Kozhencherry District Hospital. After experiencing severe pain and pus formation recently, an X-ray revealed the presence of the needle. Although doctors performed surgery on Wednesday to remove the longer broken piece, a small fragment remains deep inside due to severe infection. The hospital superintendent stated that the remaining piece would be extracted once the infection subsides, while the victim continues to suffer from excruciating pain and difficulty walking.

WhatsApp Channel Banner

Latest updates

തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ കാട്ടുതീ പടരുന്നു; 10,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു...

ഫ്രാൻസിലെ ബോർഡോ നഗരത്തിന് പടിഞ്ഞാറ് ഭാഗത്ത് പടർന്നുപിടിക്കുന്ന വൻ കാട്ടുതീയെ തുടർന്ന് 10,000-ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രാജ്യത്ത് തുടർച്ചയായി അനുഭവപ്പെടുന്ന ഉഷ്ണതരംഗങ്ങളുടെയും കടുത്ത വരൾച്ചയുടെയും പശ്ചാത്തലത്തിൽ പൈൻ കാടുകളിലേക്ക് തീ...

ഹണിമൂൺ കൊലപാതകക്കേസ്: സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി...

ന്യൂഡൽഹി: ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവ് രാജാ രഘുവംശിയെ വധിച്ച കേസിൽ പ്രതിയായ സോനം രഘുവംശിക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. സോനത്തിന് ജാമ്യം അനുവദിച്ചതിനെതിരെ മേഘാലയ സർക്കാർ നൽകിയ അപ്പീൽ ഹർജി...

‘ജനനായകൻ’ ആദ്യ ഷോ കാണാൻ തിയേറ്ററിലെത്തി തൃഷ; വിജയ്‌യുടെ...

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നായകനാകുന്ന 'ജനനായകൻ' റിലീസ് ദിനത്തിൽ തന്നെ ആദ്യ ഷോ കാണാൻ നടി തൃഷ കൃഷ്ണൻ തിയേറ്ററിലെത്തി. ചെന്നൈയിലെ കോയമ്പേട് റോഹിണി തിയേറ്ററിലായിരുന്നു തൃഷയുടെ സാന്നിധ്യം (Trisha Jana...

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ...

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറിയും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം...

റഷ്യയിലെ പ്രമുഖ ഓൺലൈൻ റീട്ടെയിലർ ‘വൈൽഡ്ബെറീസിന്’ നേരെ യുക്രൈൻ...

മോസ്‌കോ: റഷ്യയിലെ മുൻനിര ഓൺലൈൻ റീട്ടെയിലറായ 'വൈൽഡ്ബെറീസിന്‍റെ' വെയർഹൗസിന് നേരെ യുക്രൈൻ നടത്തിയ രാത്രികാല ഡ്രോൺ ആക്രമണത്തെ തുടർന്ന് പ്രവർത്തനങ്ങൾ നിർത്തിവച്ചു (Ukrainian Drone Attacks Shut Wildberries Warehouse). റഷ്യൻ ഉപഭോക്തൃ...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....