തിരുവനന്തപുരം: ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സംസ്ഥാനത്ത് സർക്കാർ അവധി പ്രഖ്യാപിക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തി കായികമന്ത്രി ഒ.ജെ. ജനീഷ്. ഇന്ത്യൻ സമയം ഇന്ന് അർധരാത്രിക്ക് ശേഷം അർജന്റീനയും സ്പെയിനും തമ്മിൽ നടക്കുന്ന ഫൈനൽ ആവേശം പുലർച്ചെ വരെ നീളുന്ന സാഹചര്യത്തിൽ നാളെ അവധി നൽകുമോ എന്ന ചർച്ചകൾ സജീവമായതിനെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം.(Kerala Sports Minister OJ Janeesh On World Cup Final Monday Holiday Discussions)
ലോകകപ്പ് ഫൈനൽ പ്രമാണിച്ച് അവധി നൽകാൻ കഴിയുമെങ്കിൽ അത് നല്ല കാര്യമാണെന്നാണ് കായിക വകുപ്പിന്റെ അഭിപ്രായമെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ പെട്ടെന്നൊരു ദിവസം ഇത്തരത്തിൽ പൊതുഅവധി പ്രഖ്യാപിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും കായികമന്ത്രി കൂട്ടിച്ചേർത്തു.
Story Summary
Kerala Sports Minister OJ Janeesh responded to ongoing social media discussions regarding a potential government holiday on Monday following the late-night World Cup final between Argentina and Spain. While stating that a holiday would be ideal for sports enthusiasts, the minister clarified that the government faces practical and administrative difficulties in declaring a sudden public holiday.


