ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനം സ്ത്രീ ശാക്തീകരണത്തിലേക്കുള്ള 'ചരിത്രപരമായ ചുവടുവെപ്പാണെന്ന്' പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളുടെ അന്തസ്സ് രാജ്യത്തിന്റെ അന്തസ്സിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.(Historic step for empowerment to be taken today, PM Modi on Women's Reservation Amendment Bill)
"നമ്മുടെ അമ്മമാരോടും സഹോദരിമാരോടുമുള്ള ആദരവ് രാജ്യത്തോടുള്ള ആദരവാണ്. ആ ബോധ്യത്തോടെയാണ്...
ചെന്നൈ: തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്‌ക്കെതിരെ പോലീസ് വീണ്ടും കേസെടുത്തു. ചെന്നൈ ടി.നഗറിൽ പെരുമാറ്റച്ചട്ടം ലംഘിച്ച് റോഡ് ഷോ നടത്തിയതിനാണ് മാമ്പലം പോലീസ് കേസെടുത്തത്. തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.(Tamil Nadu in election fever, Case filed...
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും അടിമുടി പരിഷ്കരിക്കാൻ ലക്ഷ്യമിട്ടുള്ള എട്ടാം ശമ്പള കമ്മീഷന്റെ നിർണ്ണായക ശുപാർശകൾ പുറത്ത്. ജെ സി എം സമർപ്പിച്ച അന്തിമ മെമ്മോറാണ്ടം അംഗീകരിക്കുകയാണെങ്കിൽ, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് റെക്കോർഡ് ശമ്പള വർദ്ധനവാകും ലഭിക്കുക. 2026 ജനുവരി ഒന്ന് മുതൽ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്നാണ് ആവശ്യം.(Eighth Pay Commission,...
ചെന്നൈ: കേന്ദ്ര സർക്കാരിന്റെ മണ്ഡലപുനർനിർണ്ണയ നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഡിഎംകെ. സംസ്ഥാന വ്യാപകമായി മൂന്ന് ദിവസത്തെ കരിങ്കൊടി പ്രതിഷേധത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ എല്ലാ വാർഡുകളിലും ബൂത്ത് തലത്തിലും കറുത്ത കൊടി ഉയർത്തും.(Constituency re-delimitation, MK Stalin wears black clothes, burns copy of bill)
മണ്ഡലപുനർനിർണ്ണയ...
ന്യൂഡൽഹി: 2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദ് നൽകിയ പുനഃപരിശോധനാ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജാമ്യം നിഷേധിച്ച സുപ്രീം കോടതിയുടെ തന്നെ മുൻ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹർജി. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ.വി. അഞ്ജരിയയും അടങ്ങുന്ന ബെഞ്ച് ഇന്ന് തങ്ങളുടെ ചേമ്പറിലിരുന്നാണ് ഹർജി...
ന്യൂഡൽഹി: ഇറാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് നൽകിയിരുന്ന താൽക്കാലിക ഉപരോധ ഇളവുകൾ അമേരിക്ക റദ്ദാക്കുന്നതോടെ അന്താരാഷ്ട്ര എണ്ണ വിപണിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മാർച്ച് 11-ന് മുൻപ് കടലിൽ എത്തിയ എണ്ണ സ്വീകരിക്കുന്നതിനായി അനുവദിച്ച സമയപരിധി ഇനി നീട്ടി നൽകില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്...
ന്യൂഡൽഹി: 2025-26 സാമ്പത്തിക വർഷത്തിൽ അമേരിക്കയെ മറികടന്ന് ചൈന ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 151.1 ബില്യൺ ഡോളറിൽ എത്തിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 112.16 ബില്യൺ ഡോളറായി വർദ്ധിച്ചു.(China overtakes US as India's largest trading...
വാഷിങ്ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനായി ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയിരുന്ന താൽക്കാലിക ഇളവ് ഇനി പുതുക്കില്ലെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരുന്നത് തടയാൻ ലക്ഷ്യമിട്ടാണ് കഴിഞ്ഞ മാസം 30 ദിവസത്തെ ഇളവ് ഇന്ത്യക്ക് അനുവദിച്ചിരുന്നത്.(US will not renew India's...
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ നീരവ് മോദി, ഇന്ത്യയിലേക്ക് നാടുകടത്താനുള്ള ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിച്ചു. ബ്രിട്ടനിലെ നിയമപോരാട്ടങ്ങളിൽ തിരിച്ചടി നേരിട്ടതോടെയാണ് നാടുകടത്തൽ തടയാൻ ഫ്രാൻസ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര കോടതിയെ നീരവ് മോദി അഭയം പ്രാപിച്ചിരിക്കുന്നത്.(Nirav Modi moves European Court of Human...
ന്യൂഡൽഹി: രാജ്യചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായേക്കാവുന്ന വനിതാ സംവരണ ബില്ലിന്മേൽ ലോക്‌സഭയിൽ ഇന്നും നാളെയും ചർച്ച നടക്കും. ലോക്‌സഭ കടന്നാൽ ശനിയാഴ്ച ബില്ല് രാജ്യസഭയിൽ എത്തും. എന്നാൽ, അംഗങ്ങളുടെ എണ്ണം കുത്തനെ ഉയർത്തിക്കൊണ്ട് സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കാനാണ് 'ഇന്ത്യ' സഖ്യമുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.(Women's Reservation Bill in Parliament...
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് പോലീസ് ആരംഭിച്ച പ്രത്യേക കാമ്പെയ്നായ ‘ഓപ്പറേഷൻ തൂഫാൻ’ (Operation Toofan Kerala police) ശക്തമായി തുടരുന്നു. ഇന്ന് മാത്രം...