Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala

Mundathikode tragedy

‘അപകടം എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്തുക ശ്രമകരം, ചികിത്സയിൽ ഉള്ളവരിൽ നിന്ന് വിശദമായി മൊഴിയെടുക്കും’: മുണ്ടത്തിക്കോട് ദുരന്തത്തിൽ ജുഡീഷ്യൽ കമ്മീഷൻ | Mundathikode tragedy

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടത്തിന്റെ കാരണം കണ്ടെത്തുന്നത് അതീവ ശ്രമകരമാണെന്ന് ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ്‌ സി. എൻ. രാമചന്ദ്രൻ നായർ. ദുരന്തത്തിൽ പ്രധാന തെളിവുകൾ നൽകേണ്ടിയിരുന്ന 17 പേർ മരിച്ചുപോയ സാഹചര്യത്തിലാണ് അന്വേഷണം സങ്കീർണ്ണമാകുന്നത്. (Detailed statements will be taken from those undergoing treatment, Judicial Commission on Mundathikode tragedy) അപകടത്തിൽ...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി മരണപ്പെട്ടു, മരണസംഖ്യ 17 ആയി | Mundathikode tragedy

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി രാകേഷ് മരണത്തിന് കീഴടങ്ങി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു അദ്ദേഹം. 85 ശതമാനത്തിലധികം പൊള്ളലേറ്റ രാകേഷിന്റെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു.(Mundathikode tragedy, One more person dies, death toll reaches 17) സ്ഫോടനത്തിൽ പരിക്കേറ്റ മറ്റുചിലരും മരണത്തിന്...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: തിരുവമ്പാടി ലൈസൻസി സതീശൻ അന്തരിച്ചു; ആകെ മരണം 15 ആയി | Mundathikode tragedy

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് അന്തരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബേൺസ് ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി.(Mundathikode tragedy, Satheesan passes away; total death toll reaches 15) സ്ഫോടനത്തിൽ...

‘അമിത അളവിൽ വെടിമരുന്ന് ഉണ്ടായിരുന്നോ എന്നന്വേഷിക്കും, വെടിക്കെട്ട് ദുരന്തങ്ങൾ ഒഴിവാക്കാൻ ചർച്ച തുടങ്ങും, വർണ്ണത്തിന് പ്രാധാന്യം നൽകണം’: മന്ത്രി VN വാസവൻ | Mundathikode tragedy

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ അനുവദനീയമായതിലും അധികം വെടിമരുന്ന് സൂക്ഷിച്ചിരുന്നോ എന്ന കാര്യം ഗൗരവമായി അന്വേഷിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. വെടിക്കെട്ട് ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാന വ്യാപകമായി ചർച്ചകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.(Will investigate whether there was an excessive amount of gunpowder, Minister VN Vasavan on Mundathikode...

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി; തിരച്ചിൽ തുടരുന്നു, DNA പരിശോധനയ്ക്കായി മൊബൈൽ യൂണിറ്റ് സജ്ജം | Mundathikode tragedy

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് വീണ്ടും മനുഷ്യ ശരീരഭാഗങ്ങൾ കണ്ടെത്തി. വെടിക്കെട്ട് പുരയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ നിന്നാണ് കയ്യുടെ ഭാഗങ്ങൾ ലഭിച്ചത്. കൂടാതെ സമീപത്തെ പാടശേഖരങ്ങളിൽ രണ്ടിടത്തുനിന്നും ചെറിയ ശരീരഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.(Mundathikode tragedy, Body parts found again, Search continues) ദുരന്തഭൂമിയിലും പരിസരപ്രദേശങ്ങളിലും തിരച്ചിൽ ശക്തമായി...

‘ഞങ്ങളുടെ മകൾ ലക്ഷ്മി സുരേഷ് ഗോപിയുടെ ഓർമ്മയ്ക്കായി’: മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി സുരേഷ് ഗോപി | Mundathikode tragedy

തൃശ്ശൂർ: മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി. മരണപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം കൈമാറുമെന്ന് അദ്ദേഹം അറിയിച്ചു. തന്റെ മകൾ ലക്ഷ്മിയുടെ ഓർമ്മയ്ക്കായി സ്ഥാപിച്ച ട്രസ്റ്റ് വഴിയാണ് ഈ സഹായം എത്തിക്കുക.( Suresh Gopi offers...

മുണ്ടത്തിക്കോട് ദുരന്തം: അപകടസ്ഥലത്ത് പോലീസിൻ്റെ ‘മാസ് സെർച്ച്’; പരിശോധന തുടരുന്നു | Mundathikode tragedy

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തം നടന്ന സ്ഥലത്ത് പോലീസിന്റെ അതീവ ജാഗ്രതയോടെയുള്ള പരിശോധന തുടരുന്നു. വെടിക്കെട്ട് പുരയ്ക്ക് ചുറ്റുമുള്ള വയലുകളിൽ ഓരോ കൈ അകലത്തിൽ പോലീസ് നിരനിരയായി നിന്നാണ് പരിശോധന നടത്തുന്നത്. അപകടസ്ഥലത്തുനിന്ന് അസ്വാഭാവികമായി കാണുന്ന എന്തിനെയും കണ്ടെത്തി തെളിവായി ശേഖരിക്കുകയാണ് ലക്ഷ്യം.(Mundathikode tragedy, Police conduct 'mass search' at accident...

‘ശരീര ഭാഗങ്ങൾ ചിന്നിച്ചിതറിയാണ് ലഭിച്ചത്, സുരക്ഷാ ക്രമീകരണങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്, പ്രകൃതി ദുരന്തത്തിന് സമാനം’: മുണ്ടത്തിക്കോട് ദുരന്തത്തിൽ ഫോറൻസിക് സർജൻ | Mundathikode tragedy

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങൾ പ്രകൃതി ദുരന്തങ്ങളിലുണ്ടാകുന്നതിന് സമാനമായ രീതിയിലാണെന്ന് ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ. മനുഷ്യശരീരങ്ങൾ ചിന്നിച്ചിതറിയ നിലയിലാണെന്നും സുരക്ഷാ ക്രമീകരണങ്ങളിൽ ഇനിയെങ്കിലും വിട്ടുവീഴ്ച കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.(Body parts were found scattered, Forensic surgeon in Mundathikode tragedy) അപകടത്തിൽ മരിച്ചവർക്ക് പൊള്ളലിനേക്കാൾ ഉപരി സ്ഫോടനമാണ് മരണകാരണമായത്....

മുണ്ടത്തിക്കോട് ദുരന്തം: 4 ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി | Mundathikode tragedy

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് നടത്തിയ സംയുക്ത പരിശോധനയിൽ നാല് ശരീരഭാഗങ്ങളും പത്തോളം മൊബൈൽ ഫോൺ അവശിഷ്ടങ്ങളും കൂടി കണ്ടെത്തി. രക്ഷാപ്രവർത്തനത്തിനും തെളിവെടുപ്പിനുമായി നടത്തിയ പരിശോധനയിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി പോലീസ് കമ്മീഷണർ അറിയിച്ചു.(Mundathikode tragedy, 4 more body parts found) അപകടസമയത്ത് സ്ഥലത്ത് 37 പേർ ഉണ്ടായിരുന്നുവെന്നാണ് നിലവിലെ കണ്ടെത്തൽ....

മുണ്ടത്തിക്കോട് ദുരന്തം: ആശ്വാസമായി ഗുരുതരാവസ്ഥയിലുള്ള ഒരാളുടെ നിലയിൽ പുരോഗതി; ശരീരഭാഗങ്ങളുടെ DNA പരിശോധന ഇന്ന്, നിർണ്ണായക യോഗം ഉടൻ | Mundathikode tragedy

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ഒരാളുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഐസിയുവിൽ കഴിയുന്ന വിഷ്ണുവിന്റെ നിലയിലാണ് പുരോഗതിയുള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ 11 പേരാണ് വിവിധ വാർഡുകളിലായി ചികിത്സയിലുള്ളത്.(Mundathikode tragedy, Progress in the condition of one in critical condition) തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട്...
- Advertisement -spot_img

Latest News

ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി വിദ്യാർഥികളുടെ വിയോ​ഗം; മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം | Malappuram Lightning Death News 

മലപ്പുറം: മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് വിദ്യാർത്ഥികൾ മരിച്ചു (Malappuram Lightning Death News ). വൈകുന്നേരം കാഴ്ചകൾ കാണാനെത്തിയ പ്രാദേശികവാസികളായ സുഹൃത്തുക്കളാണ്...
- Advertisement -spot_img