Description
Digital Voice of Kerala
Saturday, June 13, 2026

Digital Voice of Kerala

Kerala

കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്: UDF സർക്കാർ രൂപീകരണത്തിലേക്ക്; ഗവർണറെ കാണാൻ സണ്ണി ജോസഫ്, യോഗം വൈകുമോ? | UDF Set To Form Government

തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി യുഡിഎഫ്. തങ്ങളുടെ വമ്പിച്ച വിജയത്തിന് ശേഷം, സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് യുഡിഎഫ് നേതാക്കൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സന്ദർശിക്കും. 140 അംഗ നിയമസഭയിൽ 102 സീറ്റുകളുടെ മികച്ച ഭൂരിപക്ഷമാണ്...

‘ക്ലാരിറ്റി ഉള്ള പ്രോസസ്സാണ് നടന്നത്, എല്ലാവരോടും അഭിപ്രായം ചോദിച്ചിട്ടാണ് പ്രഖ്യാപനം നടത്താൻ പോകുന്നത്’: തിരുവഞ്ചൂർ രാധാകൃഷ്ണൻ | Kerala CM Announcement

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകുമെന്ന് മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഡൽഹിയിൽ ഹൈക്കമാൻഡ് നേതൃത്വം നടത്തുന്ന ചർച്ചകൾ പൂർത്തിയായി വരികയാണെന്നും, ജനാധിപത്യപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.(Kerala CM Announcement Expected Today Following High Level Talks) ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും ഒരു...

കേരളത്തിൽ മഴ തുടരുന്നു: 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ജാഗ്രത നിർദ്ദേശം | Kerala Rain Update

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചതിനെത്തുടർന്ന്, മെയ് 16 വരെ കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.(Kerala Rain Update Yellow Alert For Six Districts) ഇന്ന് സംസ്ഥാനത്തെ ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം,...

‘പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധി’: പുതിയ മന്ത്രിസഭ നിലവിൽ വരാത്തതിനെതിരെ V ശിവൻകുട്ടി | Education Sector

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല അനിശ്ചിതത്വത്തിന്റെ പിടിയിലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ അധികാരമേൽക്കാത്തത് വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.(Education Sector In Crisis Due To Delay In Cabinet Formation) പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും...

മുഖ്യമന്ത്രി പ്രഖ്യാപനം: മുസ്ലീം ലീഗ് ഇന്ന് വീണ്ടും യോഗം ചേരും | Kerala CM Announcement

തിരുവനന്തപുരം: യുഡിഎഫിന്റെ വൻ വിജയത്തിന് ശേഷം പത്ത് ദിവസമായി തുടരുന്ന കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിലെ അനിശ്ചിതത്വം അവസാന ഘട്ടത്തിലേക്ക്. ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് നേതൃത്വം നടത്തുന്ന നിർണ്ണായക ചർച്ചകൾക്ക് ശേഷം ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.(Kerala CM Announcement Expected Today Amid High Expectations) മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവർ തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക്...

മുഖ്യമന്ത്രി പ്രഖ്യാപനം: KC ഡൽഹിയിൽ തുടരുന്നു; VD സതീശൻ തിരുവനന്തപുരത്തേക്ക്, ചെന്നിത്തല തലസ്ഥാനത്തെ വസതിയിൽ | Kerala CM Announcement

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ പത്തുദിവസമായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമിടാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് തീരുമാനമെടുത്തേക്കും. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാൾ പിന്നിടുമ്പോൾ, അന്തിമ തീരുമാനത്തിനായി രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.(Kerala CM Announcement Expected Today Amid High Drama) കെ.സി. വേണുഗോപാൽ നിലവിൽ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ തുടരുകയാണ്. ഹൈക്കമാൻഡിൽ...

നേതാക്കളോട് തീരുമാനം പറയാതെ ഹൈക്കമാൻഡ്, KC ഡൽഹിയിൽ തുടരുന്നു: കേരളത്തിൻ്റെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം, നിർണ്ണായക യോഗം ഉച്ചയ്ക്ക് | Kerala CM Selection

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്നറിയാം. രാഹുൽ ഗാന്ധിയോ എഐസിസി നേതൃത്വമോ ഇതുവരെ ആരുടെയും പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിർണ്ണായകമായ ഈ സാഹചര്യത്തിൽ, ഗവർണർക്കുള്ള കത്ത് നൽകാനായി എല്ലാ എംഎൽഎമാരുടെയും പിന്തുണ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് നേതൃത്വം.(Kerala CM Selection Delay Escalates Intra Party Tension) ലീഗ് എംഎൽഎമാർ ഇന്ന് വീണ്ടും...

മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണം: ഉറങ്ങിക്കിടന്നയാളെ ചവിട്ടിക്കൊന്നു, 2 പേർ ഓടി രക്ഷപ്പെട്ടു | Wild Elephant Attack

പാലക്കാട്: മലമ്പുഴ അകമലവാരം ആദിവാസി ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അകമലവാരം സ്വദേശി ചന്ദ്രൻ (45) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.(Wild Elephant Attack Claims Life In Palakkad Malampuzha) ചന്ദ്രനും കൂടെയുള്ളവരും വീടിനു പുറത്തെ പുളിമരച്ചുവട്ടിൽ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടയിലാണ് കാട്ടാന ആക്രമണത്തിനായി എത്തിയത്. ആനയെ...

‘വൻ വീഴ്ച സംഭവിച്ചു, പ്ലീനം വിളിച്ചു ചേർക്കണം’: CPM സംസ്ഥാന സമിതിയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം | CPM Faces Internal Criticism

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ, സിപിഎം സംസ്ഥാന സമിതിയിൽ നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനം. സംഘടനാപരമായ ഗുരുതരമായ വീഴ്ചകളാണ് പാർട്ടിക്ക് തിരിച്ചടിയായതെന്ന് വിലയിരുത്തിയ സമിതി, പാർട്ടിയുടെ അടിത്തറയിൽ വലിയ ചോർച്ച സംഭവിച്ചതായും ചൂണ്ടിക്കാട്ടി.(CPM Faces Internal Criticism After Election Defeat) ഇടതുപക്ഷത്തിന്റെ ഉറച്ച വോട്ട് ബാങ്കായിരുന്ന ന്യൂനപക്ഷങ്ങൾ പാർട്ടിയിൽ നിന്ന് അകന്നത് തിരിച്ചറിയുന്നതിൽ നേതൃത്വം...

അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ: മെയ് 19ഓടെ നടപടികൾ പൂർത്തിയാകുമെന്ന് പ്രതീക്ഷ | Abdul Rahim Release

കോഴിക്കോട്: സൗദി അറേബ്യയിലെ റിയാദ് ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം വൈകാതെ മോചിതനാകും. മോചനത്തിനായുള്ള അവസാനഘട്ട നടപടികളും പേപ്പർ വർക്കുകളും പുരോഗമിക്കുകയാണെന്നും, മെയ് 19-ഓടെ നടപടികൾ പൂർത്തിയാക്കി അദ്ദേഹം പുറത്തിറങ്ങുമെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു.(Abdul Rahim Release From Saudi Prison Expected Soon) മെയ് 20-ന് റഹീം നാട്ടിലെത്തുമെന്നാണ് കുടുംബവും ആക്ഷൻ...
- Advertisement -spot_img

Latest News

ജയ്പൂരിൽ കാണാതായ അഞ്ച് വയസ്സുകാരിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ; സ്ത്രീ കസ്റ്റഡിയിൽ | Jaipur crime news

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ കാണാതായി മണിക്കൂറുകൾക്കകം അഞ്ച് വയസ്സുകാരിയായ പെൺകുട്ടിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി (Jaipur crime news). ഹർമര പോലീസ് സ്റ്റേഷൻ...
- Advertisement -spot_img