Description
Digital Voice of Kerala
Tuesday, April 21, 2026

Digital Voice of Kerala

Kerala

സ്‌കൂളുകൾക്ക് ഫിറ്റ്‌നസ് കിട്ടാൻ ഇനി കർശന കടമ്പകൾ; പാമ്പ് ശല്യം തടയാൻ സമഗ്ര മാർഗനിർദേശങ്ങൾ | Kerala School Safety Guidelines

സംസ്ഥാനത്തെ സ്‌കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു (Kerala School Safety Guidelines). സ്‌കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ഇനി ആറ് വിവിധ വകുപ്പുകളുടെ പരിശോധനയും അംഗീകാരവും നിർബന്ധമാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകൾക്ക് പുറമെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾക്കും അങ്കണവാടികൾക്കും ഈ നിർദേശങ്ങൾ ബാധകമാണ്. പാമ്പുകളെ അകറ്റാൻ...

കേരളം പോളിംഗിലേക്ക്; ഇനി 11 നാൾ, പ്രചാരണച്ചൂടിൽ മുന്നണികൾ; പ്രധാനമന്ത്രി ഇന്ന് തൃശൂരിൽ | Kerala Assembly Election

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് (Kerala Assembly Election) ഇനി വെറും 11 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സംസ്ഥാനത്ത് പ്രചാരണം അതിശക്തമായ അവസാന ഘട്ടത്തിലേക്ക് കടന്നു. പ്രമുഖ ദേശീയ നേതാക്കൾ നേരിട്ട് പ്രചാരണത്തിനെത്തുന്നതോടെ രാഷ്ട്രീയ കേരളം ആവേശത്തിലാണ്. എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 2:30-ന് പാലക്കാട്...

ഇന്ത്യയിലെ മരുന്നിന് ഇത്രയും കുറഞ്ഞ വിലയോ? അമ്പരന്ന് വിദേശ യുവതി; വീഡിയോ വൈറൽ | Medicine Prices India

കൊല്ലം: ഇന്ത്യയിലെ മരുന്നുകളുടെ കുറഞ്ഞ വില കണ്ട് അമ്പരന്നിരിക്കുകയാണ് ഒരു വിദേശ സഞ്ചാരി. വെറും 252 രൂപയ്ക്ക് കഫ് സിറപ്പും മൂന്ന് പാക്കറ്റ് ഗുളികകളും ലഭിച്ചതാണ് ഇനസ് ഫാരിയ എന്ന 25 വയസ്സുകാരിയെ അത്ഭുതപ്പെടുത്തിയത് (Medicine Prices India). ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. കേരളത്തിലെ മനോഹരമായ വിനോദസഞ്ചാര...

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ നൽകി; ആലപ്പുഴയിൽ കടയുടമ അറസ്റ്റിൽ | Alappuzha Tobacco Arrest

ആലപ്പുഴ: സ്കൂൾ വിദ്യാർത്ഥികളായ കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തിയ കടയുടമയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മുനിസിപ്പൽ ഇരവുകാട് വാർഡിൽ താമസിക്കുന്ന ഷിജു (49) ആണ് പിടിയിലായത് (Alappuzha Tobacco Arrest). നേരത്തെയും സമാനമായ കേസിൽ പ്രതിയായിട്ടുള്ള ഇയാൾ, ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും വിൽപന തുടരുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ...

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഗുരുതര അനാസ്ഥ; മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ജീർണ്ണിച്ച നിലയിൽ | Kanjirappally Hospital Negligence

കോട്ടയം: കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി (Kanjirappally Hospital Negligence). മണിമല സ്വദേശിയുടെ മൃതദേഹത്തോടാണ് ആശുപത്രി അധികൃതർ അനാദരവ് കാട്ടിയത്. പ്രവർത്തനക്ഷമമല്ലാത്ത ഫ്രീസറിൽ മൃതദേഹം സൂക്ഷിച്ചതാണ് ഈ ദാരുണമായ അവസ്ഥയ്ക്ക് കാരണമായത്. മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയപ്പോൾ മോർച്ചറിയിൽ നിന്ന് കടുത്ത ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു....

എടയാർ തീപിടുത്തം: മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നൽകാൻ കളക്ടറുടെ നിർദേശം | Fire

കൊച്ചി: എടയാർ വ്യവസായ മേഖലയിലെ കമ്പനിയിലുണ്ടായ തീപിടുത്തത്തിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകാൻ ജില്ലാ കളക്ടർ നിർദേശിച്ചു. അപകടത്തിൽ മരിച്ച ബിഹാർ സ്വദേശി ശത്രുഘ്ജ്ഞന്റെ കുടുംബത്തിനാണ് സഹായം നൽകേണ്ടത്.(Edayar fire, Collector orders Rs 5 lakh compensation to the family of deceased worker) ദുരന്തത്തിന് ഇരയായ...

‘കേരളത്തിനൊരു രക്ഷകർത്താവുണ്ട്, അത് പിണറായി വിജയൻ ആണ്’: ബൃന്ദാ കാരാട്ട് | Pinarayi Vijayan

തിരുവനന്തപുരം: കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന സുപ്രധാന തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്ന് ബൃന്ദാ കാരാട്ട്. കഴിഞ്ഞ പത്ത് വർഷമായി കേരളം സുരക്ഷിതമാണെന്നും വർഗ്ഗീയ കലാപങ്ങളില്ലാത്ത നാടായി കേരളം മാറിയത് എൽഡിഎഫ് ഭരണത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു.(Kerala has a guardian, and that is Pinarayi Vijayan, says Brinda Karat ) കേരളത്തിലെ സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ പരിഗണന...

‘കാലുമാറ്റം അംഗീകരിക്കില്ല’ എന്ന് KN ബാലഗോപാൽ; ‘P സരിൻ വന്നപ്പോൾ നിലപാട് എന്തായിരുന്നു’ എന്ന് ഐഷ പോറ്റി | KN Balagopal

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് വളരെ കുറച്ച് സമയം മാത്രം ബാക്കിനിൽക്കെ കൊട്ടാരക്കര മണ്ഡലത്തിൽ രാഷ്ട്രീയ ആരോപണങ്ങൾ കനക്കുന്നു. ദീർഘകാലം സിപിഎമ്മിനൊപ്പമുണ്ടായിരുന്ന ഐഷ പോറ്റിയെ വിമർശിച്ച എൽഡിഎഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന് മറുപടിയുമായി അവർ രംഗത്തെത്തി.(Aisha Potty and KN Balagopal against Each other about leaving the party) വാക്കിന് വിലയുള്ള സമൂഹമാണ് നമ്മുടേതെന്നും...

മുഹമ്മദ് ഇഖ്ബാൽ കേരള കോൺഗ്രസ് (എം) വിട്ടു | Muhammed Iqbal

കോഴിക്കോട്: കേരള കോൺഗ്രസ് മാണി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ രാജി പ്രഖ്യാപിച്ചു. പേരാമ്പ്ര അല്ലെങ്കിൽ കുറ്റ്യാടി മണ്ഡലങ്ങൾ ഇടതുമുന്നണിയിൽ നിന്ന് നേടിയെടുക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആക്ഷേപം.(Muhammed Iqbal leaves Kerala Congress (M), may join Congress ) പേരാമ്പ്ര മണ്ഡലം കേരള കോൺഗ്രസിന് (എം) ലഭിക്കുമെന്നായിരുന്നു...

‘വിഘടനവാദത്തെ കുറിച്ച് പറയാൻ മുഖ്യമന്ത്രിക്ക് എന്ത് അവകാശം?’: B ഗോപാലകൃഷ്ണൻ | Chief Minister

തൃശൂർ: അപരമത വിദ്വേഷം പരത്തുന്ന വ്യക്തിയെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപത്തിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി ബി. ഗോപാലകൃഷ്ണൻ. വിഘടനവാദത്തെക്കുറിച്ച് പറയാൻ മുഖ്യമന്ത്രിക്ക് എന്ത് അവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.(What right does the Chief Minister have to talk about separatism, asks B Gopalakrishnan) സംഘടനകളുടെ വോട്ട് സമാഹരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇവരുടെ വോട്ട്...
- Advertisement -spot_img

Latest News

അൻവറിന്റെ ‘തൃണമൂൽ ലിസ്റ്റ്’ പുറത്ത്; കെ.കെ. രമയും ജി. സുധാകരനും ഉൾപ്പെടെ പ്രമുഖർ, ഞെട്ടി കേരള രാഷ്ട്രീയം | P.V. Anvar TMC

തിരുവനന്തപുരം: പി.വി. അൻവർ പാർട്ടി വിട്ടതിന് പിന്നാലെ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച് തൃണമൂൽ കോൺഗ്രസിന്റെ വെളിപ്പെടുത്തൽ (P.V. Anvar TMC). നിയമസഭാ തിരഞ്ഞെടുപ്പിന്...
- Advertisement -spot_img