Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

Kerala

തിരുവല്ല സ്പാ പീഡനക്കേസ്: ഏഴാം പ്രതിയും പിടിയിൽ | Thiruvalla spa rape case

പത്തനംതിട്ട: തിരുവല്ല നഗരത്തിൽ സ്പാ ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. മഞ്ഞാടി സ്വദേശി ഷിന്റോ പി. സണ്ണി (22) ആണ് ചങ്ങനാശേരിയിൽ നിന്ന് പോലീസ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.(Thiruvalla spa rape case, Seventh accused also arrested) ഒന്നാം പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശാസ്ത്രീയ പരിശോധനയുടെ സാമ്പിൾ ശേഖരണം രണ്ടാം ദിവസത്തിൽ; പങ്കജ് ഭണ്ഡാരിയുടെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും | Sabarimala

പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുശേഖരണം രണ്ടാം ദിനത്തിലേക്ക് കടന്നു. കുംഭമാസ പൂജകൾക്കായി നട തുറന്നതിന് പിന്നാലെ, പ്രത്യേക അന്വേഷണ സംഘം ശ്രീകോവിലിലെ സ്വർണ്ണ പാളികളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നത് തുടരുകയാണ്. എസ്‌പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്നത്.(Sabarimala gold theft case, Sample collection for scientific testing...

നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണച്ചുമതല രമേശ് ചെന്നിത്തലയ്ക്ക്; തരൂരും ഷാഫിയും സുപ്രധാന ചുമതലകളിൽ | Assembly elections

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ തന്ത്രങ്ങൾ മെനയാൻ സുപ്രധാന സമിതികളെ പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയെ പ്രചാരണ സമിതി അധ്യക്ഷനായി തിരഞ്ഞെടുത്തു. .(Assembly elections, Ramesh Chennithala takes charge of Congress campaign) ജനപ്രീതിയും പ്രസംഗപാടവവും മുൻനിർത്തി തിരുവനന്തപുരം എം.പി ശശി...

സ്‌പെഷ്യല്‍ എജ്യൂക്കേറ്റർമാരുടെ നിയമനം: എസ്എസ്എ ഫണ്ട് ലഭിച്ചില്ലെന്ന് കേരളം സുപ്രീംകോടതിയിൽ | Special Educators Recruitment

ന്യൂഡൽഹി: സ്‌പെഷ്യല്‍ എജ്യൂക്കേറ്റർമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര സർക്കാരിൽ നിന്ന് സമഗ്ര ശിക്ഷാ അഭിയാൻ (SSA) ഫണ്ട് ലഭിച്ചിട്ടില്ലെന്ന് കേരള സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു (Special Educators Recruitment). കോടതി ഇടപെട്ടിട്ടും നിയമന നടപടികളിൽ സംസ്ഥാന സർക്കാർ മെല്ലെപ്പോക്ക് തുടരുകയാണെന്ന് ഹർജിക്കാർ ആരോപിച്ചതിനെത്തുടർന്നാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കേന്ദ്രം ഫണ്ട് അനുവദിച്ചെന്ന് പറയുന്നുണ്ടെങ്കിലും...

വേനൽ കടുക്കുന്നു: കുടപ്പനമൂട് ഭാഗത്ത് തീ പടർന്നു | Fire

തിരുവനന്തപുരം: കഠിനമായ ചൂടിൽ മലയോര മേഖലകൾ കാട്ടുതീ ഭീഷണിയിലായതോടെ നാട്ടുകാർ ഭീതിയിൽ. കുടപ്പനമൂട് നുള്ളിയോട്, നെല്ലിക്കാമല എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായി.(Fire breaks out in Kudappanamoodu area) നെല്ലിക്കാമല ഭാഗത്തുണ്ടായ തീപിടുത്തത്തിന് കാരണം അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയാകാമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേനയെത്തി റെഹീ നിയന്ത്രണവിധേയമാക്കിയിരുന്നു.

‘ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറുന്ന പ്രവണത ശരിയല്ല’: രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ ഹൈക്കോടതിയുടെ പരാമർശങ്ങൾ | Rahul Mamkootathil

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയും രാഹുലും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നാണ് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെന്ന് കോടതി നിരീക്ഷിച്ചു.(High Court's crucial remarks on Rahul Mamkootathil case) ബന്ധത്തെക്കുറിച്ച് വാട്‌സ്ആപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമാണ്. ബന്ധം തകരുമ്പോൾ അത് പീഡനക്കേസായി മാറുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. പരാതിക്കാരിയുടെ...

തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിൻ്റെ അപ്പീലിൽ വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി, ഉറ്റുനോക്കി കേരളം | Antony Raju

തിരുവനന്തപുരം: ലഹരിമരുന്ന് കേസിലെ തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽആന്റണി രാജുവിനെതിരായ ശിക്ഷാ വിധിയിൽ തിങ്കളാഴ്ച നിർണ്ണായക വിധി വരും. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി, വിധി പറയുന്നത് ഫെബ്രുവരി 16-ലേക്ക് മാറ്റുകയായിരുന്നു.(Evidence corruption case, Verdict in Antony Raju's appeal on...

അട്ടപ്പാടിയിൽ കുടിവെള്ള സംഭരണിയിൽ മീനുകൾ ചത്തുപൊങ്ങി: കുടുംബങ്ങൾ ആശങ്കയിൽ | Fishes

പാലക്കാട്: അഗളി പഞ്ചായത്തിലെ തുമ്പപ്പാറ കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയിൽ വൻതോതിൽ മീനുകൾ ചത്തുപൊങ്ങി. കുടിവെള്ളത്തിന് അസാധാരണമായ രുചി വ്യത്യാസം അനുഭവപ്പെട്ടതിനെത്തുടർന്ന് പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ സുരക്ഷാവീഴ്ച കണ്ടെത്തിയത്. നാല് വാർഡുകളിലായി രണ്ടായിരത്തിലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന പ്രധാന ജലസ്രോതസ്സിലാണിത്.(Fishes die in drinking water reservoir in Attappadi, Families concerned) നെല്ലിപ്പതി, അഗളി...

‘ചക്ക വെട്ടുമ്പോൾ ഒരു കുരുവിന് പരിക്ക് പറ്റിയേക്കാം’: ദേശീയ പണിമുടക്കിലെ അക്രമ സംഭവങ്ങളിൽ എളമരം കരീം | National strike

തിരുവനന്തപുരം: രാജ്യവ്യാപകമായി നടന്ന പണിമുടക്കിനിടെ കേരളത്തിലുണ്ടായ അക്രമ സംഭവങ്ങളെ വിചിത്രമായ ന്യായീകരണത്തോടെ പ്രതിരോധിച്ച് സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം. ചക്ക വെട്ടുമ്പോൾ ഒരു കുരുവിന് പരിക്ക് പറ്റിയേക്കാം" എന്നായിരുന്നു അക്രമങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം. (Elamaram Kareem justifies the violent incidents during the National strike) പണിമുടക്ക് ദിനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി....

‘പരസ്യവുമായി ബന്ധമില്ല’: മദ്യത്തിന് പേരും ലോഗോയും തേടിയുള്ള പരസ്യത്തിൽ BEVCO ഹൈക്കോടതിയിൽ | BEVCO

കൊച്ചി:പുതിയ മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച വിജ്ഞാപനം തങ്ങളുടേതല്ലെന്ന് ബെവ്‌കോ. നിലവിൽ ബെവ്‌കോ മദ്യ ഉൽപ്പാദനത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും ഇവർ ഹൈക്കോടതിയിൽ വ്യക്തമാക്കി.(BEVCO in High Court over advertisement seeking name and logo for liquor) മദ്യത്തിന് പേര് നിർദ്ദേശിക്കാൻ ബെവ്‌കോ ഔദ്യോഗികമായി പരസ്യം നൽകിയിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ബെവ്‌കോ നിലവിൽ മദ്യം ഉൽപ്പാദിപ്പിക്കുന്നില്ല....
- Advertisement -spot_img

Latest News

ഇന്ന് മന്ത്രിസഭാ യോഗം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ്റെ കരടിന് അംഗീകാരം നൽകും, KSRTCയിലെ സൗജന്യ സ്ത്രീയാത്രയും ചർച്ചയായേക്കും | Kerala Cabinet Meeting

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് കൂടുന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകും. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും 'ഇന്ദിരാ ഗ്യാരന്റി'...
- Advertisement -spot_img