HomeKeralaഇന്ന് മന്ത്രിസഭാ യോഗം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ്റെ കരടിന് അംഗീകാരം നൽകും,...

ഇന്ന് മന്ത്രിസഭാ യോഗം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ്റെ കരടിന് അംഗീകാരം നൽകും, KSRTCയിലെ സൗജന്യ സ്ത്രീയാത്രയും ചർച്ചയായേക്കും | Kerala Cabinet Meeting

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് കൂടുന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകും. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും ‘ഇന്ദിരാ ഗ്യാരന്റി’ പദ്ധതികളും മുൻനിർത്തിയാകും ഗവർണറുടെ നയപ്രഖ്യാപനം തയ്യാറാക്കിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് ഗവർണർ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തുക.(Kerala Cabinet Meeting, Cabinet to approve Governors policy address and discuss KSRTC free travel report)

മുഖ്യമന്ത്രിയുടെ ഡൽഹി യാത്രയും വരാനിരിക്കുന്ന പൊതുഅവധികളും കണക്കിലെടുത്താണ് സാധാരണ ദിവസങ്ങളിൽ നിന്ന് മാറി മന്ത്രിസഭാ യോഗം ഇന്ന് തന്നെ ചേരാൻ തീരുമാനിച്ചത്. നയപ്രഖ്യാപനത്തിന് പുറമെ, സ്ത്രീകൾക്കായുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ചുള്ള മാനേജ്‌മെന്റ് റിപ്പോർട്ടും ഇന്നത്തെ യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും.

പദ്ധതി യാഥാർത്ഥ്യമായാൽ ടിക്കറ്റ് വരുമാനത്തിൽ മാത്രം മൂന്ന് മാസം കൊണ്ട് കെഎസ്ആർടിസിയ്ക്ക് 112 കോടി രൂപയുടെ ഭീമമായ നഷ്ടം ഉണ്ടാകുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തൽ. ഇത് സംബന്ധിച്ച കൃത്യമായ കണക്കുകൾ അടങ്ങിയ റിപ്പോർട്ട് കെഎസ്ആർടിസി എംഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. ഈ സാമ്പത്തിക പ്രതിസന്ധി ഇന്ന് മന്ത്രിസഭയ്ക്ക് മുന്നിൽ അവതരിപ്പിക്കും. കെഎസ്ആർടിസിയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കിക്കൊണ്ട്, മന്ത്രിസഭയുടെ അന്തിമ അംഗീകാരത്തോടെ മാത്രമായിരിക്കും പദ്ധതി നടപ്പിലാക്കുക.

Story Summary 

The State Cabinet meeting today will approve the draft of the Governor’s policy address, which is based on the UDF manifesto and ‘Indira Guarantee’. The cabinet will also discuss the KSRTC management report, which highlights a projected loss of ₹112 crore within three months if the free travel scheme for women is implemented.

WhatsApp Channel Banner

Latest updates

നീറ്റ് സമരത്തിന് അസമിൽ ബിജെപി മന്ത്രിയുടെ മകളുടെ പിന്തുണ;...

ഗുവാഹത്തി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുമായി (NEET protest) ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് അസമിലെ ബിജെപി മന്ത്രിയുടെ മകൾ...

പൊൻമുടിയിൽ അച്ഛനും മകൾക്കും നേരെ കാട്ടാനയുടെ ആക്രമണം; വാഹനം...

തിരുവനന്തപുരം: പൊൻമുടി റോഡിൽ അച്ഛനും മകൾക്കും നേരെ കാട്ടാനയുടെ ആക്രമണം (Ponmudi elephant attack). കല്ലാർ മൊട്ടമൂട് സ്വദേശിയായ മഹേഷും മകളും വിതുരയിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് റോഡിൽ നിന്നിരുന്ന കാട്ടാന ഇവർ സഞ്ചരിച്ച വാഹനത്തെ...

പി.കെ. ശ്രീമതിക്കെതിരായ വ്യാജപ്രചാരണം; സൈബർ പൊലീസ് അന്വേഷണം ശക്തമാക്കി,...

തിരുവനന്തപുരം: സിപിഎം നേതാവ് പി.കെ. ശ്രീമതിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജവാർത്തകളുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി സൈബർ പൊലീസ് പി.കെ. ശ്രീമതിയുടെ മൊഴി രേഖപ്പെടുത്തി. ഇന്ന് രാവിലെ 9.30ഓടെ...

അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 62 ആയി, ഏഴ്...

ഗുവാഹത്തി: കനത്ത മഴയെ തുടർന്ന് അസമിൽ പ്രളയക്കെടുതി കൂടുതൽ രൂക്ഷമായി (Assam floods). സംസ്ഥാനത്ത് മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളിൽ മരിച്ചവരുടെ എണ്ണം 62 ആയി ഉയർന്നു. കഴിഞ്ഞ ദിവസം മാത്രം 14 പേരാണ്...

നെയ്യാറ്റിൻകര കെഎസ്ആർടിസി സ്റ്റാൻഡിൽ അപകടം; ബസ് കയറിയിറങ്ങി 78-കാരന്...

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നതിനിടെ വയോധികന്റെ കാലിലൂടെ ബസ് കയറിയിറങ്ങി ഗുരുതര പരിക്കേറ്റു (Neyyattinkara KSRTC). കൂട്ടപ്പന സ്വദേശിയായ ജടാധരൻ നായർ (78) ആണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ അദ്ദേഹത്തിന്റെ...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....