HomeKeralaനിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണച്ചുമതല രമേശ് ചെന്നിത്തലയ്ക്ക്; തരൂരും ഷാഫിയും സുപ്രധാന...

നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണച്ചുമതല രമേശ് ചെന്നിത്തലയ്ക്ക്; തരൂരും ഷാഫിയും സുപ്രധാന ചുമതലകളിൽ | Assembly elections

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ തന്ത്രങ്ങൾ മെനയാൻ സുപ്രധാന സമിതികളെ പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. മുതിർന്ന നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയെ പ്രചാരണ സമിതി അധ്യക്ഷനായി തിരഞ്ഞെടുത്തു. .(Assembly elections, Ramesh Chennithala takes charge of Congress campaign)

ജനപ്രീതിയും പ്രസംഗപാടവവും മുൻനിർത്തി തിരുവനന്തപുരം എം.പി ശശി തരൂരിനെ പ്രചാരണ സമിതിയുടെ സഹ-അധ്യക്ഷനായി നിയോഗിച്ചു എന്നത് ശ്രദ്ധേയമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തരൂരിന് വലിയൊരു പങ്ക് നൽകാനാണ് ഹൈക്കമാൻഡ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കൺവീനർ ഷാഫി പറമ്പിൽ എം.പിയാണ്. പ്രകടനപത്രിക സമിതി അധ്യക്ഷൻ ബെന്നി ബഹ്‌നാൻ എം.പി, പ്രകടനപത്രിക സമിതി സഹ-അധ്യക്ഷൻ കൊടിക്കുന്നിൽ സുരേഷ് എന്നിങ്ങനെയാണ്. താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനുമാണ് ഷാഫി പറമ്പിലിനെ കൺവീനർ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. രമേശ് ചെന്നിത്തല ഉൾപ്പെടെ 10 അംഗങ്ങളാണ് പ്രചാരണ സമിതിയിലുള്ളത്.

സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് ഊന്നൽ നൽകുന്ന ‘വിഷൻ 2026’ ലക്ഷ്യമിട്ടുള്ള പ്രകടനപത്രിക തയ്യാറാക്കാനുള്ള ചുമതല ബെന്നി ബഹ്‌നാൻ അധ്യക്ഷനായ സമിതി നിർവഹിക്കും. ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനും ചിട്ടയായ പ്രചാരണത്തിലൂടെ അധികാരം പിടിച്ചെടുക്കാനുമാണ് കോൺഗ്രസ് ഇതിലൂടെ തയ്യാറെടുക്കുന്നത്.

Clickable Info Box