Kerala Transport News

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു: പ്രിയദർശിനി പദ്ധതി ഉദ്ഘാടനത്തിനിടെ അപ്രതീക്ഷിത സംഭവം | Minister Bindhu Krishna

കൊല്ലം: കെഎസ്ആർടിസിയിലെ പുതിയ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ കൊല്ലത്തെ ഉദ്ഘാടന വേദിയിൽ അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറി. സൗജന്യ യാത്ര ആരംഭിച്ചതിന്റെ ആഘോഷമായി പ്രവർത്തകർ വിതരണം ചെയ്ത പായസം അബദ്ധവശാൽ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ വീഴുകയായിരുന്നു.(Minister Bindhu Krishna Faces Unexpected Incident During Priyadarshini Bus Launch) തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ...

‘പ്രിയദർശിനി പദ്ധതി സ്ത്രീപക്ഷത്തെ ചരിത്രപരമായ ഇടപെടൽ, ജീവനക്കാര്‍ക്ക് ശമ്പളം ഉറപ്പാക്കിയ ശേഷം മാത്രമേ ഞാന്‍ ശമ്പളം കൈപ്പറ്റുകയുള്ളൂ: CP ജോൺ | KSRTC Priyadarshini Project

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത് ഉറപ്പാക്കിയ ശേഷം മാത്രം താൻ ശമ്പളം കൈപ്പറ്റുകയുള്ളൂവെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാർക്കായി ആർത്തവാവധി അനുവദിക്കുന്ന വിഷയം ഗൗരവമായി പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(KSRTC Priyadarshini Project, Transport Minister...

KSRTCയിൽ ഇനി ‘പ്രിയദർശിനി’ യാത്ര: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര ഇന്ന് മുതൽ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും | KSRTC Priyadarshini Free Travel Scheme

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിക്ക് ഇന്ന് തുടക്കമാകും. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും വനിതാ യാത്രക്കാർക്കൊപ്പം ആദ്യയാത്രയിൽ പങ്കുചേരും.(KSRTC Priyadarshini Free Travel Scheme to...

നാളെ മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; പക്ഷേ ബസുകൾ എവിടെ? ജില്ലകളിലെ ഓർഡിനറി സർവീസുകളുടെ കുറവ് ചർച്ചയാകുന്നു; അധിക സർവീസുകൾ ഇല്ലെങ്കിൽ യാത്രാദുരിതം ഇരട്ടി ആയേക്കുമെന്നും ആശങ്ക | KSRTC free...

തിരുവനന്തപുരം : നാളെ (2026 ജൂൺ 15) മുതൽ കേരളത്തിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന "പ്രിയദർശിനി" പദ്ധതി നിലവിൽ വരികയാണ് (KSRTC free travel scheme). സംസ്ഥാനത്താകെ ഏകദേശം 3,125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ ലക്ഷ്യം സ്ത്രീകളുടെ യാത്രാചെലവ് കുറയ്ക്കുകയും...

വിദ്യാർത്ഥി കൺസഷൻ ഫീസ് വർധന: പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് KSRTC | KSRTC student concession fee

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ കാർഡ് പുതുക്കുന്നതിനുള്ള ഫീസ് 10 രൂപയിൽ നിന്ന് 110 രൂപയായി വർധിപ്പിച്ചുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രചാരണമെന്നും അധികൃതർ അറിയിച്ചു.(KSRTC student concession fee, KSRTC Clarifies No Increase In Student...

KSRTCയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: അന്തിമ തീരുമാനം ഇന്ന്; പദ്ധതി ജൂൺ 15 മുതൽ | KSRTC Free Travel For Women

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ പ്രഖ്യാപനം യാഥാർത്ഥ്യത്തിലേക്ക്. പദ്ധതി നടപ്പിലാക്കുന്നതിനുള്ള അന്തിമ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനായി ഇന്ന് ചേരുന്ന മന്ത്രിസഭായോഗം നിർണ്ണായകമാകും.(KSRTC Free Travel For Women Scheme Kerala Launch) പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായി സൗജന്യ യാത്ര പരിമിതപ്പെടുത്താനാണ് സർക്കാർ നീക്കം. ഓർഡിനറി സർവീസുകളിൽ മാത്രം...

ടോൾ അടയ്ക്കാൻ പണമില്ല: 3 കിലോമീറ്റർ വൺവേ തെറ്റിച്ച് KSRTC ബസ് | KSRTC Bus

കോഴിക്കോട് : ദേശീയപാതയിൽ നിയമങ്ങൾ കാറ്റിൽ പറത്തി കെഎസ്ആർടിസി ബസിന്റെ അപകടകരമായ യാത്ര. കഴിഞ്ഞ നാലാം തീയതി കോഴിക്കോട് ദേശീയപാതയിൽ രാമനാട്ടുകര ഭാഗത്തേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസാണ് വൺവേ തെറ്റിച്ച് സഞ്ചരിച്ചത്.(KSRTC Bus Drives Against Traffic To Avoid Toll In Kozhikode) ഏകദേശം മൂന്ന് കിലോമീറ്ററോളം ദൂരമാണ് ബസ് നിയമവിരുദ്ധമായി...

KSRTCയിലെ സൗജന്യ സ്ത്രീയാത്ര: ‘ഡമ്മി ടിക്കറ്റ്’ സംവിധാനവുമായി പുതിയ നീക്കം, 500 ബസുകൾ അധികമായി വേണ്ടിവന്നേക്കും | KSRTC Free Travel for Women

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയുമായി ബന്ധപ്പെട്ട് നിർണായക തീരുമാനങ്ങളുമായി ഗതാഗത വകുപ്പ്. ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുമ്പോൾ യാത്രാ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി 'ഡമ്മി ടിക്കറ്റ്' സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം. യാത്ര ചെയ്യുന്ന സ്റ്റാർട്ടിങ് പോയിന്റും എൻഡിങ് പോയിന്റും രേഖപ്പെടുത്തിയ ടിക്കറ്റുകളായിരിക്കും ഇവർക്ക് ലഭിക്കുക. കൂടാതെ ടിക്കറ്റിംഗ് മെഷീനിൽ 'FEMALE/TRANSGENDER' എന്ന്...

KSRTCയിലെ സൗജന്യ സ്ത്രീയാത്ര ജൂൺ 15ന് തുടങ്ങും: ആദ്യ 100 ദിവസം ഓർഡിനറി ബസുകളിൽ മാത്രം, പിന്നാലെ തുടർനടപടികളെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും | KSRTC Free Travel

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ നിലവിൽ വരും. ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായിരിക്കും സൗജന്യ യാത്ര അനുവദിക്കുക. പദ്ധതിയുടെ പ്രായോഗികതയും സാമ്പത്തിക ബാധ്യതയും പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം.(KSRTC Free Travel Scheme for Women Launch Details) ആദ്യ...

ഇന്ധനവില വർധന: ജൂൺ 8ന് സംസ്ഥാനവ്യാപക ധർണയുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ | Private Bus Operators Association

ഇടുക്കി: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ഈ മാസം എട്ടിന് സംസ്ഥാന വ്യാപകമായി ധർണ നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യത്തിൽ ബസ് സർവീസുകൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(Private Bus Operators Association To Hold State Wide Protest...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img