kerala news

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുത്തനെ ഇടിവ്: പവന് കുറഞ്ഞത് ഇന്ന് 1520 രൂപ | Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വലിയ കുറവ് രേഖപ്പെടുത്തി. വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന് ഒറ്റയടിക്ക് 1,520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 1,07,000 രൂപയായി. ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,375 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.(Gold Price Plummets In Kerala With A...

പ്രിയദർശിനി സൗജന്യ ബസ് യാത്ര: പദ്ധതിക്കെതിരായ പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി | Kerala High Court

കൊച്ചി: സർക്കാരിന്റെ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. പദ്ധതി ഭരണഘടനാവിരുദ്ധമാണെന്നും ലിംഗാടിസ്ഥാനത്തിൽ വേർതിരിവ് കാണിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.(Kerala High Court Dismisses Plea Against Priyadarshini Free Bus Travel Scheme) ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശം (അനുച്ഛേദം 14, 15) ലംഘിക്കപ്പെടുന്നുവെന്ന്...

മുംബൈ-വഡോദര ഹൈവേയിൽ കാറപകടം: ജന്മദിനാഘോഷത്തിന് പോയ 2 പേർക്ക് ദാരുണാന്ത്യം, ശരീര ഭാഗങ്ങൾ ചിതറിത്തെറിച്ചു | Car Crash

ബദ്‌ലാപൂർ: മുംബൈ-വഡോദര ഹൈവേയിൽ ബദ്‌ലാപൂരിൽ അർദ്ധരാത്രിയുണ്ടായ ദാരുണമായ കാറപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ജന്മദിനാഘോഷത്തിനായി സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന ആഡംബര കാർ ഹൈവേയിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.(Car Crash, Mumbai Vadodara Highway Car Crash Badlapur) യോഗേഷ് കിഷൻ നേഗി (24), റെബേക്ക ബാബു ജേക്കബ്...

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപിടിച്ചു: ഫയർഫോഴ്‌സ് തീയണയ്ക്കാൻ ശ്രമിക്കുന്നു | Ship Caught Fire

കൊച്ചി: വൈപ്പിൻ കാളമുക്കിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച വിദേശ കപ്പലിന് തീപിടിച്ചു. ഇന്ന് പുലർച്ചെ കപ്പലിന്റെ മുകൾഭാഗത്തുനിന്ന് പുകയും തീയും ഉയരുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ അധികൃതരെ വിവരമറിയിച്ചു.(Ship Caught Fire In Vypin Kochi Shipyard) സംഭവം നടന്ന ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. കപ്പലിന്റെ മുകൾഭാഗത്താണ്...

നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു: അപകടം ‘അമ്മ’ യോഗത്തിൽ പങ്കെടുത്ത് മടങ്ങുന്ന അവസരത്തിൽ | Actor Abu Salim

കൊച്ചി: സിനിമാ താരം അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. താരവും സംഘവും സഞ്ചരിച്ച കാർ എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.(Actor Abu Salim Car Accident In North Paravur) 'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത...

കാസർഗോട്ടെ വാഹനാപകടം: കാൽ മുറിച്ച് മാറ്റേണ്ടി വന്ന 2 പോലീസുകാർക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Home Minister Ramesh Chennithala

തിരുവനന്തപുരം: കാസർഗോഡ് ഹൈവേ പട്രോളിംഗിനിടെ വാഹനാപകടത്തിൽപ്പെട്ട് കാലുകൾ നഷ്ടപ്പെട്ട രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് അടിയന്തര ധനസഹായം അനുവദിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്കായി പോലീസ് വെൽഫെയർ ബ്യൂറോ വഴി അടിയന്തര സഹായം നൽകാൻ മന്ത്രി നിർദ്ദേശം നൽകി.(Home Minister Ramesh Chennithala Announces Financial Aid For Injured Policemen) മംഗളൂരുവിലെ സ്വകാര്യ...

മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി: സുപ്രധാന നടപടിയുമായി കേന്ദ്രം | Mullaperiyar Expert Committee

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധനയ്ക്കായി ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഏകപക്ഷീയമായി നീക്കി. ടി.കെ. ശിവരാജന് പകരമാണ് ഉത്തർപ്രദേശ് സ്വദേശിയായ പ്രൊഫ. എം.എൽ. ശർമ്മയെ സമിതിയിൽ ഉൾപ്പെടുത്തിയത്.(Mullaperiyar Expert Committee, Kerala Representative Replaced from Committee) വ്യക്തിപരമായ കാരണങ്ങളാൽ ടി.കെ. ശിവരാജൻ സ്ഥാനത്തുനിന്ന്...

‘സജീവമായ മയക്കുമരുന്ന് ലോബിയെ തകര്‍ക്കാന്‍ കേരളത്തിലെ ചെറുപ്പക്കാരുടെ സേനക്ക് മാത്രമേ സാധിക്കൂ’: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Operation Toofan

കോഴിക്കോട്: സംസ്ഥാനത്ത് അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി പിടിമുറുക്കുന്ന സാഹചര്യത്തിൽ, ലഹരിമാഫിയക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ ലക്ഷ്യമിട്ട് 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതിക്ക് തുടക്കമായി. കുന്ദമംഗലത്ത് നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ലഹരിമുക്ത കേരളം കെട്ടിപ്പടുക്കുന്നതിനായി മുഴുവൻ ജനങ്ങളെയും അണിനിരത്തുക എന്നതാണ് ഈ സംരംഭത്തിന്റെ...

‘അമ്മ’ വാർഷിക ജനറൽ ബോഡി യോഗം കൊച്ചിയിൽ ആരംഭിച്ചു: നേതൃത്വത്തിനെതിരെ അവിശ്വാസ പ്രമേയ നീക്കം | AMMA Annual General Body Meeting

കൊച്ചി: കടുത്ത അഭിപ്രായവ്യത്യാസങ്ങൾക്കും തർക്കങ്ങൾക്കുമിടയിൽ താരസംഘടനയായ 'അമ്മ'യുടെ വാർഷിക ജനറൽ ബോഡി യോഗം കൊച്ചിയിൽ ആരംഭിച്ചു. ജനറൽ സെക്രട്ടറി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. യോഗത്തിൽ വലിയ വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്.(AMMA Annual General Body Meeting Begins Amidst Internal Disputes) പതിവായി യോഗത്തിന് ഒരാഴ്ച മുൻപ് റിപ്പോർട്ട് നൽകാറുള്ള രീതി ഇക്കുറി തെറ്റിച്ചതാണ് അംഗങ്ങളെ...

‘നിരവധി തട്ടിപ്പ് കേസുകളിലെ പ്രതി, വെള്ളാപ്പള്ളി നടേശൻ രാജിവയ്ക്കണം’: SNDP സംരക്ഷണസമിതി | Vellappally Natesan

ആലപ്പുഴ: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതിയാക്കപ്പെട്ട സാഹചര്യത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശൻ ഉടൻ രാജിവെക്കണമെന്ന് എസ്എൻഡിപി സംരക്ഷണസമിതി ആവശ്യപ്പെട്ടു. സമിതി ചെയർമാൻ എസ്. ചന്ദ്രസേനനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സ്വാധീനം കൊണ്ടാണ് അദ്ദേഹം പല കേസുകളിൽ നിന്നും രക്ഷപ്പെട്ടതെന്നും ചന്ദ്രസേനൻ ആരോപിച്ചു.(Vellappally Natesan Must Resign Over Microfinance Fraud...
- Advertisement -spot_img

Latest News

കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ‘കോർപ്പറേറ്റ് മിത്ര’ കോഴ്‌സിന് രജിസ്‌ട്രേഷൻ ആരംഭിച്ചു | Corporate mitra course

കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) ആവശ്യമായ അക്കൗണ്ടിംഗ്, ജിഎസ്റ്റി, നികുതി, സാമ്പത്തിക മാനേജ്‌മെന്റ്, കമ്പനി സെക്രട്ടേറിയൽ തസ്‌തികകളിൽ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനായി കേന്ദ്ര കോർപ്പറേറ്റ്...
- Advertisement -spot_img