കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) ആവശ്യമായ അക്കൗണ്ടിംഗ്, ജിഎസ്റ്റി, നികുതി, സാമ്പത്തിക മാനേജ്‌മെന്റ്, കമ്പനി സെക്രട്ടേറിയൽ തസ്‌തികകളിൽ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനായി കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം ആരംഭിച്ച ‘കോർപ്പറേറ്റ് മിത്ര’ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു (Corporate mitra course).
ഒരു വർഷം ദൈർഘ്യമുള്ള പരിശീലന പരിപാടിയിൽ ആദ്യ ആറുമാസം 150 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ ക്ലാസുകളും തുടർന്നുള്ള ആറുമാസം പ്രായോഗിക തൊഴിൽ പരിശീലനവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 30 വയസ്സുവരെയുള്ള ബിരുദധാരികൾക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. 3000 രൂപയും ജിഎസ്റ്റിയുമാണ് രജിസ്ട്രേഷൻ ഫീസ്. വനിതാ ഉദ്യോഗാർത്ഥികൾക്കും, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ലക്ഷദ്വീപ്, ആന്തമാൻ നിക്കോബാർ എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകർക്കും കോഴ്സ് ഫീസിൽ 50 ശതമാനം ഇളവ് ലഭിക്കും.
ഐഐടി മദ്രാസ്, ഐഐടിഎം പ്രവർത്തക്, സ്വയം പ്ലസ് പോർട്ടൽ എന്നിവയോടൊപ്പം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ICSI), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICOAI) എന്നീ പ്രമുഖ സ്ഥാപനങ്ങൾ സംയുക്തമായാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി https://swayamplus.education.gov.in/courses/corporate-mitra എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
Story Summary:
Registration has opened for the ‘Corporate Mitra’ course initiated by the Ministry of Corporate Affairs in collaboration with IIT Madras, ICAI, ICSI, and ICOAI. The 1-year program aims to upskill graduates under 30 in MSME accounting and tax management, offering a 50% fee concession for women and applicants from UTs and North-Eastern states.


