കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയെ പ്രമേയമാക്കി സംഘടിപ്പിക്കുന്ന എട്ടാമത് ‘മീം’ കവിയരങ്ങിലേക്ക് കവിതകൾ ക്ഷണിച്ചു (Meem kavirangu). മൗലികവും മുൻപ് പ്രസിദ്ധീകരിക്കാത്തതുമായ വിവർത്തനമല്ലാത്ത കവിതകളാണ് മത്സരത്തിനായി അയക്കേണ്ടത്.
തിഞ്ഞെടുക്കപ്പെടുന്ന മികച്ച കവിതയ്ക്ക് പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന ‘ജൂനിയർ മീം അവാർഡ്’ സമ്മാനിക്കും. ഇതിനുപുറമെ, പ്രാഥമിക റൗണ്ടിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന നൂറ് പേർക്ക് കവിയരങ്ങിൽ കവിത അവതരിപ്പിക്കാനും, പ്രമുഖ സാഹിത്യകാരന്മാർ നയിക്കുന്ന പ്രത്യേക സാഹിത്യ ശില്പശാലയിൽ പങ്കെടുക്കാനുമുള്ള അവസരവും ലഭിക്കും.
ഓഗസ്റ്റ് 22, 23 തീയതികളിലായി കോഴിക്കോട് മർകസ് നോളജ് സിറ്റിയിലാണ് എട്ടാമത് ‘മീം’ കവിയരങ്ങ് നടക്കുക. കവിത അയക്കുമ്പോൾ പേര്, വയസ്സ്, വിദ്യാർത്ഥികളാണെങ്കിൽ പഠിക്കുന്ന സ്ഥാപനത്തിന്റെ പേര് എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.
താൽപ്പര്യമുള്ളവർ ഓഗസ്റ്റ് 8-ന് മുൻപായി meem@markazknowledgecity.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് കവിതകൾ അയക്കേണ്ടതാണ്. മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് +91 7510814907 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
Story Summary:
Poems are invited for the 8th ‘Meem’ Kavirangu focused on Prophet Muhammad. The event will take place on August 22 and 23 at Markaz Knowledge City, Kozhikode, with the winning entry receiving the Junior Meem Award worth ₹10,000.


