Crime

ശബരിമല സ്വർണ്ണക്കൊള്ള കേസ്: അന്തിമ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചേക്കും | Sabarimala Gold theft

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ അന്തിമ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുന്നിൽ സമർപ്പിച്ചേക്കും. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ജംഷഡ്പൂരിലെ ലാബിൽ നടത്തിയ സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം സംബന്ധിച്ച വിവരങ്ങളും കോടതിയെ അറിയിക്കും.(Sabarimala Gold theft...

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി വളർത്തി: അമ്പലവയൽ സ്വദേശി അറസ്റ്റിൽ | Wayanad Excise Seizes Cannabis Plant

വയനാട്: അമ്പലവയലിൽ വീട്ടുവളപ്പിൽ വളർത്തിയ കഞ്ചാവ് ചെടിയുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് റെജി ടി.പി. എന്നയാളുടെ പുരയിടത്തിൽ നിന്ന് 360 സെന്റിമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.(Wayanad Excise Seizes Cannabis Plant...

1400 കിലോമീറ്റർ സഞ്ചരിച്ച് ബംഗാളിൽ നിന്ന് ഡൽഹിയിലേക്ക്: പ്രൊഫസറുടെ കൊലപാതകത്തിൽ പ്രതികൾ നടത്തിയത് അസാധാരണമായ നീക്കങ്ങൾ | Delhi University Professor Murder

ന്യൂഡൽഹി: ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള ശിവാജി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ദെബോസ്മിത പോളിന്റെ കൊലപാതകം നടന്ന് മൂന്നാം ദിവസം പ്രതികൾ പിടിയിലായി. സ്വത്തുകേസിലെ തർക്കത്തെത്തുടർന്നാണ് ദമ്പതികൾ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.(Delhi University Professor Murder Case Solved West Bengal Couple Arrested) ഈസ്റ്റ് ഡൽഹിയിലെ വസുധാര എൻക്ലേവിലെ സത്യം അപ്പാർട്ട്‌മെന്റിൽ താമസിച്ചിരുന്ന...

ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായി: ശരീരത്തിൽ 51 മുറിവുകൾ, അസ്ഥികൾക്ക് പൊട്ടൽ; അഖിലയുടെ വാദവും പൊളിഞ്ഞു | Panavoor toddler murder

തിരുവനന്തപുരം: പനവൂരില്‍ ഒന്നരവയസ്സുകാരന്‍ അര്‍ഷിത് രണ്ടാനച്ഛന്റെയും അമ്മയുടെയും ക്രൂരമർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവം നാടിനെ നടുക്കുന്നു. വെറും ഒരു മാസത്തിനുള്ളിൽ നാല്‍പ്പതിലധികം തവണ കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചതായി പ്രതികളായ അഷ്‌കറും അഖിലയും പൊലീസിനോട് സമ്മതിച്ചു. അര്‍ഷിതിന്റെ ശരീരത്തിൽ 51 മുറിവുകളും ഏഴ് വാരിയെല്ലുകൾക്ക് പൊട്ടലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്.(Panavoor toddler murder, Tragic Murder Of...

നരുവാമൂട് കൊലപാതകം: മൂന്നു പേർ അറസ്റ്റിൽ | Naruvamoodu murder

തിരുവനന്തപുരം: നരുവാമൂട്ടിൽ പഴയ തർക്കത്തിന്റെ പേരിൽ യുവാവിനെ വസ്ത്രശാലയുടെ ഗ്ലാസ് ചില്ലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ശിവസൂര്യ (18) എന്ന യുവാവാണ് ക്രൂരമായ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ അജിത്, കാർത്തിക്, ആരോമൽ എന്നിവരാണ് അറസ്റ്റിലായത്.(Naruvamoodu murder, Youth Dies After Being Pushed Into Glass Window During...

അമേരിക്കയിൽ ഇന്ത്യൻ യുവാവ് വെടിയേറ്റു മരിച്ചു: വ്യാജ പിസ്സ ഡെലിവറിക്കിടെ ആസൂത്രിതമായുണ്ടായ കൊലപാതകമെന്ന് ആരോപണം | Indian Youth Shot Dead

ന്യൂഡൽഹി: അമേരിക്കയിലെ ഫിലാഡൽഫിയയിൽ പിസ്സ ഡെലിവറി നടത്തുന്നതിനിടെ തെലങ്കാന സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. ഗുണ്ട്ലപോച്ചംപള്ളി സ്വദേശിയായ അൻഷുൽ കുഞ്ച (28) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. വ്യാജ ഓർഡർ നൽകി ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി അൻഷുലിനെ അജ്ഞാതൻ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.(Indian Youth Shot Dead In Philadelphia During Pizza Delivery...

കാഫിർ സ്ക്രീൻഷോട്ട് കേസ്: 3 പേർക്ക് കൂടി നോട്ടീസ്, മെറ്റയ്ക്ക് വീണ്ടും കത്തയക്കും, അന്വേഷണം ഊർജ്ജിമാക്കി | Kafir screenshot case

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദമായ 'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി റിബേഷ് രാമകൃഷ്ണൻ, മനേഷ്, അതുൽ എന്നീ മൂന്ന് പേർക്ക് കൂടി ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് അയച്ചു.(Kafir screenshot case, SIT Intensifies Probe Issuing Fresh...

മാസപ്പടി കേസ്: വീണയ്‌ക്കെതിരെ തെളിവ് തേടി ED; 134 രേഖകൾക്കായി കോടതിയെ സമീപിച്ചു | CMRL case

കൊച്ചി: മാസപ്പടി കേസിൽ വീണ വിജയനെതിരെ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ നിർണ്ണായകമായ തെളിവുകൾ ശേഖരിക്കുന്നതിനായി എറണാകുളം പിഎംഎൽഎ കോടതിയെ ഇഡി സമീപിച്ചു. നിലവിൽ എസ്എഫ്ഐഒ കസ്റ്റഡിയിലുള്ള 134 രേഖകൾ കൈമാറണമെന്നാണ് ഇഡിയുടെ ആവശ്യം.(CMRL case, ED Seeks 134 Documents From SFIO In CMRL Case Investigation) അന്വേഷണത്തിന്റെ ഭാഗമായി ഇഡി...

കാഫിർ സ്ക്രീൻഷോട്ട് കേസ്: സൈബർ ഗ്രൂപ്പ് അഡ്മിൻമാരെ ചോദ്യം ചെയ്യാൻ SIT | Kafir screenshot case

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദമായ 'കാഫിർ' സ്ക്രീൻഷോട്ട് പ്രചാരണ കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. ഇടത് അനുകൂല സൈബർ ഗ്രൂപ്പുകളായ 'പോരാളി ഷാജി', 'അമ്പാടിമുക്ക് സഖാക്കൾ' തുടങ്ങിയവയുടെ അഡ്മിൻമാരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു.(Kafir screenshot case, SIT To Question Cyber Group Admins In...

കാഫിർ സ്‌ക്രീൻഷോട്ട് കേസ്: പുതിയ മൊഴിയെടുത്ത് SIT; മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു, നിർണ്ണായക നീക്കം | SIT intensifies probe

കോഴിക്കോട്: ഏറെ വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് തിരുവള്ളൂർ സ്വദേശിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിൻ ഭാസ്‌കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.(SIT intensifies probe into Kafir screenshot case seizing DYFI...
- Advertisement -spot_img

Latest News

ചോദ്യപേപ്പർ ചോർച്ച കേസുകൾക്ക് പ്രത്യേക ടാസ്ക് ഫോഴ്സ്; ഡൽഹി പൊലീസിന്റെ പുതിയ നീക്കം | Delhi Police Special Task Force Paper Leak

ന്യൂഡൽഹി: രാജ്യത്തെ വിവിധ മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും അന്വേഷിക്കുന്നതിനായി ഡൽഹി പൊലീസ് പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ക്രൈംബ്രാഞ്ചിന് കീഴിൽ പ്രവർത്തിക്കുന്ന...
- Advertisement -spot_img