HomeNationalസിജെപി പ്രതിഷേധം ശക്തമാകുന്നു; ഡൽഹിയിൽ ഇന്നും 18 മെട്രോ സ്റ്റേഷനുകൾ അടച്ചിടും,...

സിജെപി പ്രതിഷേധം ശക്തമാകുന്നു; ഡൽഹിയിൽ ഇന്നും 18 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, കേന്ദ്രവുമായി മൂന്നാംഘട്ട ചർച്ച ഇന്ന് | Delhi Metro Stations Closed

ന്യൂഡൽഹി: സിജെപി (കോക്റോച്ച് ജനതാ പാർട്ടി) നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ 18 പ്രധാന മെട്രോ സ്റ്റേഷനുകൾ ഇന്നും അടച്ചിടും (Delhi Metro Stations Closed). സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാവിലെ 7.30 മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് നഗരത്തിലെ പ്രധാന മെട്രോ സ്റ്റേഷനുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

രാജീവ് ചൗക്ക്, മണ്ടി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനുകളിലാണ് നിയന്ത്രണം ബാധകമാകുക. യാത്രക്കാർക്ക് ഒരു മെട്രോ ലൈനിൽ നിന്ന് മറ്റൊന്നിലേക്ക് ട്രെയിൻ മാറിക്കയറാൻ അനുമതിയുണ്ടാകും. എന്നാൽ ഈ സ്റ്റേഷനുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങാനോ പ്രവേശിക്കാനോ അനുവദിക്കില്ലെന്ന് പൊലീസ് പുറത്തിറക്കിയ അഡ്വൈസറിയിൽ വ്യക്തമാക്കുന്നു.

നീറ്റ്, സിബിഎസ്ഇ പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്കെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധവും ഇന്ന് സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളിൽ മെഴുകുതിരി ജാഥകളും സത്യാഗ്രഹവും സംഘടിപ്പിക്കാനാണ് ആഹ്വാനം. പൊലീസ് നടപടിയിൽ പരിക്കേറ്റ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. മഹാത്മാ ഗാന്ധിയുടെയോ ഡോ. ബി.ആർ. അംബേദ്കറുടെയോ പ്രതിമകൾക്ക് മുന്നിൽ മെഴുകുതിരി ജാഥ സമാപിപ്പിച്ച് സത്യാഗ്രഹം നടത്താനാണ് പാർട്ടി നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന സിജെപിയുമായി കേന്ദ്രസർക്കാരിന്റെ മൂന്നാംഘട്ട നിർണായക ചർച്ച ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിൽ നടക്കും. കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്ര സിങ്ങും സിജെപി പ്രതിനിധികളുമായി ചർച്ച നടത്തും. ഇന്നലെ നടന്ന രണ്ടാംഘട്ട ചർച്ചയിൽ ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ ഇന്ന് അന്തിമ നിലപാട് അറിയിക്കാമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ചർച്ചയുടെ ഫലമാണ് സമരത്തിന്റെ തുടർഗതിയും രാജ്യവ്യാപക പ്രതിഷേധങ്ങളുടെ വ്യാപ്തിയും നിർണയിക്കുകയെന്ന വിലയിരുത്തലാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്.

Summary: Delhi has shut 18 Metro stations for the third consecutive day amid ongoing CJP-led protests. The Centre is also set to hold a crucial third round of talks with CJP leaders today as the demand for Union Education Minister Dharmendra Pradhan’s resignation remains unresolved.

WhatsApp Channel Banner

Latest updates

ചോദ്യപേപ്പർ ചോർച്ച കേസുകൾക്ക് പ്രത്യേക ടാസ്ക് ഫോഴ്സ്; ഡൽഹി...

ന്യൂഡൽഹി: രാജ്യത്തെ വിവിധ മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും അന്വേഷിക്കുന്നതിനായി ഡൽഹി പൊലീസ് പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ക്രൈംബ്രാഞ്ചിന് കീഴിൽ പ്രവർത്തിക്കുന്ന ഈ പ്രത്യേക വിഭാഗം ദേശീയതലത്തിൽ ശ്രദ്ധേയമായ...

സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണി; 161 ഡിവൈഎസ്പിമാർക്ക്...

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ വ്യാപക അഴിച്ചുപണിയുമായി സർക്കാർ. അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പൊലീസ് (എസിപി), ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിവൈഎസ്പി) റാങ്കുകളിലെ 161 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ഭരണപരമായ...

വിദ്യാർഥി പ്രതിഷേധ വേദിയിൽ നടി സനം ഷെട്ടിക്കെതിരെ പ്രതിഷേധം;...

ചെന്നൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെന്നൈയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ നടി സനം ഷെട്ടിക്കെതിരെ പ്രതിഷേധം. പ്രസംഗത്തിനിടെ വിദ്യാർഥികൾ എതിർപ്പ് ഉയർത്തിയതിനെ തുടർന്ന് വേദിയിൽ സംഘർഷാവസ്ഥ രൂപപ്പെടുകയും...

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവച്ചു; നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന...

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രാജിവെച്ചു. പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് രാജിക്കാര്യം സ്ഥിരീകരിച്ചത്. പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുത്ത അനുയായികളിലൊരാളായി കണക്കാക്കപ്പെടുന്ന ഷഹാബുദ്ദീന്റെ രാജി,...

ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ലെന്ന സൂചന; സിജെപിയുമായുള്ള നിർണായക ചർച്ച...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ അംഗീകരിക്കാൻ സാധ്യതയില്ലെന്ന സൂചനകൾ ശക്തമാകുന്നു. സിജെപി (കോക്റോച്ച് ജനതാ പാർട്ടി) പ്രതിനിധികളുമായി ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന നിർണായക ചർച്ചയിൽ, രാജിയൊഴികെയുള്ള മറ്റ്...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....