HomeSportsസി.കെ. നായിഡു ട്രോഫി: ഗോവയ്ക്കെതിരെ കേരളം 255 റൺസിന് പുറത്ത്

സി.കെ. നായിഡു ട്രോഫി: ഗോവയ്ക്കെതിരെ കേരളം 255 റൺസിന് പുറത്ത്

തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ ഗോവയ്ക്കെതിരെ കേരളം ആദ്യ ഇന്നിങ്സിൽ 255 റൺസിന് പുറത്തായി. സെഞ്ച്വറി നേടിയ ഷോൺ റോജറാണ് കേരള ബാറ്റിങ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗോവ ആദ്യ ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 15 റൺസെടുത്തിട്ടുണ്ട്. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ കെ.സി.എ ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വേണ്ടി അഭിഷേക് ജെ. നായരും എസ്.എസ്. അക്ഷയും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. അക്ഷയ് 11-ഉം അഭിഷേക് 18-ഉം റൺസ് നേടി മടങ്ങി. മൂന്നാം വിക്കറ്റിൽ വരുൺ നായനാരും ഷോൺ റോജറും ചേർന്നുള്ള 130 റൺസ് കൂട്ടുകെട്ടാണ് കേരളത്തിന്റെ ഇന്നിങ്സിന് അടിത്തറയിട്ടത്. കഴിഞ്ഞ മത്സരത്തിലെ മികച്ച ഫോം തുടർന്ന വരുൺ 64 റൺസെടുത്തു. എന്നാൽ വരുണിന് ശേഷമെത്തിയ അഹ്മദ് ഇമ്രാൻ ആദ്യ പന്തിൽ തന്നെ മടങ്ങി. ആസിഫ് അലി, ക്യാപ്റ്റൻ അഭിജിത് പ്രവീൺ എന്നിവർക്കും മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. ആസിഫ് അലി ഒൻപതും അഭിജിത് പ്രവീൺ ആറും റൺസാണ് നേടിയത്.

മറുവശത്ത് ഉറച്ചുനിന്ന ഷോൺ റോജർ സെഞ്ച്വറി പൂർത്തിയാക്കി. 182 പന്തുകളിൽ 14 ബൗണ്ടറികളും ഒരു സിക്സും അടക്കം 101 റൺസെടുത്തു. തുടർന്നെത്തിയവരിൽ 27 റൺസെടുത്ത എ. ജിഷ്ണു മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. ഗോവയ്ക്ക് വേണ്ടി യഷ് കസവങ്കറും സമർത്ഥും നാല് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗോവ ആദ്യ ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 15 റൺസെന്ന നിലയിലാണ്. പത്ത് റൺസോടെ വിരാജ് നായികും നാല് റൺസോടെ ശാർദ്ദൂൽ സന്തോഷ് സേത്തുമാണ് ക്രീസിൽ.

WhatsApp Channel Banner

Latest updates

രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കൽ: MR അജിത് കുമാറിനെതിരായ സസ്പെൻഷൻ...

തിരുവനന്തപുരം: ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കേസ് അട്ടിമറിച്ചതിൽ അജിത് കുമാറിന് നേരിട്ട് പങ്കുണ്ടെന്ന് സസ്പെൻഷൻ ഉത്തരവിൽ...

ലോകകപ്പ് കിരീടജേതാവ് നിക്കോളാസ് ഒട്ടമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന്...

ബ്യൂണസ് അയേഴ്സ്: അർജന്റീനയുടെ ഇതിഹാസ പ്രതിരോധതാരമായ നിക്കോളാസ് ഒട്ടമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 17 വർഷം നീണ്ട ദേശീയ ടീം കരിയറിന് വിരാമമിടുന്ന താരം, 2022 ഫിഫ ലോകകപ്പും രണ്ട്...

‘സർക്കാർ ഒന്ന് നാറിക്കോട്ടെ എന്ന ഉദ്ദേശം നിങ്ങൾക്കുണ്ടോ? ആഭ്യന്തര...

കൊച്ചി: ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. പോലീസ് സ്വന്തം ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് കേസ് പരിഗണിക്കവെ കോടതി നിരീക്ഷിച്ചു. നടപടികളുടെ...

മന്ത്രി PK കുഞ്ഞാലിക്കുട്ടിക്കെതിരായ വിമർശനം: മലപ്പുറം കോൺഗ്രസിൽ ഭിന്നാഭിപ്രായം...

മലപ്പുറം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പാർട്ടി യോഗത്തിൽ ഉയർന്ന വിമർശനങ്ങളെച്ചൊല്ലി മലപ്പുറത്തെ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള നിയോജകമണ്ഡലം കമ്മിറ്റിയുടെ വിമർശനങ്ങളെ പൂർണ്ണമായി തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് രംഗത്തെത്തി.(Criticism Against PK...

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നിക്കോളാസ് ഓട്ടമെൻഡി...

ബ്യൂണസ് അയേഴ്സ്: അർജന്റീനയുടെ വിശ്വസ്തനായ പ്രതിരോധ താരം നിക്കോളാസ് ഓട്ടമെൻഡി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. 17 വർഷം നീണ്ടുനിന്ന പ്രൊഫഷണൽ കരിയറിനാണ് താരം ഇതോടെ വിരാമമിട്ടത്. അർജന്റീനയ്ക്കായി 139 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....