Times Kerala

 കാ​റി​ൽ ലോ​റി​യി​ടി​ച്ച് യു​വാ​വും ഭാ​ര്യാ​പി​താ​വും മ​രി​ച്ചു

 
കാ​റി​ൽ ലോ​റി​യി​ടി​ച്ച് യു​വാ​വും ഭാ​ര്യാ​പി​താ​വും മ​രി​ച്ചു
ബം​ഗ​ളൂ​രു: ച​ന്ന​രാ​യ​പ​ട്ട​ണ താ​ലൂ​ക്കി​ലെ ഷെ​ട്ടി​ഹ​ള്ളി ബൈ​പാ​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ചു. അ​ര​സീ​ക്ക​രെ താ​ലൂ​ക്കി​ലെ നാ​ഗേ​ന​ഹ​ള്ളി വി​ല്ലേ​ജി​ലെ എ​ൻ.​വി. മ​ധു (35), ഭാ​ര്യാ​പി​താ​വ് ബേ​ലൂ​ർ താ​ലൂ​ക്കി​ലെ ദേ​വി​ഹ​ള്ളി ഗ്രാ​മ​ത്തി​ലെ ജി.​യു. ജ​വ​ര​യ്യ (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​ധു​വി​ന്റെ ഭാ​ര്യ ഗീ​ത​യെ (31) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചിരിക്കെയാണ്. 

ഭാ​ര്യ​ക്കും ഭാ​ര്യാ പി​താ​വി​നു​മൊ​പ്പം ബം​ഗ​ളൂ​രു​വി​ൽ ​നി​ന്ന് കാ​റി​ൽ വ​രി​ക​യാ​യി​രു​ന്നു മ​ധു. ഷെ​ട്ടി​ഹ​ള്ളി ബൈ​പാ​സി​ന് സ​മീ​പം കാ​റി​ന്റെ ട​യ​ർ പ​ഞ്ച​റാ​യി.

റോ​ഡ​രി​കി​ൽ കാ​ർ നി​ർ​ത്തി ട​യ​ർ മാ​റ്റു​ന്ന​തി​നി​ടെ ബം​ഗ​ളൂ​രു ഭാ​ഗ​ത്തു​നി​ന്ന് അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ലോ​റി കാ​റി​ൽ ഇടിച്ചാണ് അപകടമുണ്ടായത്.   ലോ​റി നി​ർ​ത്താ​തെ ഡ്രൈ​വ​ർ ര​ക്ഷ​പ്പെ​ട്ടു. മ​ധു സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചു. ജ​വ​ര​യ്യ​യെ നാ​ട്ടു​കാ​ർ ച​ന്ന​രാ​യ​പ​ട്ട​ണം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് ഹാ​സ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ വ​ഴി​മ​ധ്യേ മ​രി​ച്ചു. ച​ന്ന​രാ​യ​പ​ട്ട​ണ ട്രാ​ഫി​ക് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Related Topics

Share this story