

ന്യൂഡൽഹി: ക്രിസ്മസ്-പുതുവത്സര അവധിക്കാലം ആരംഭിച്ചതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്കുള്ള വിമാന നിരക്ക് കുതിച്ചുയരുന്നു. നാട്ടിൽ പോയി മടങ്ങാൻ ഒരു സാധാരണ പ്രവാസിക്ക് ഭീമമായ തുക ചെലവാക്കേണ്ടി വരുന്നത് കുടുംബങ്ങളെയും കുറഞ്ഞ വരുമാനക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.(Christmas - New Year holidays, Airfare hike hits expatriates hard)
അവധിക്കാലത്ത് നാട്ടിൽ പോയി തിരികെ വരാൻ നിലവിൽ 61,000 രൂപ മുതൽ 74,100 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് യാത്ര ചെയ്യണമെങ്കിൽ കുറഞ്ഞത് 3 ലക്ഷം രൂപയെങ്കിലും മാറ്റിവെക്കേണ്ടി വരും.
വിദേശ എയർലൈനുകളെ ആശ്രയിക്കുന്നവർ ഇതിലും ഉയർന്ന തുക നൽകേണ്ടി വരുന്നുണ്ട്. കേരളത്തിലേക്ക് മാത്രമല്ല, ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കുള്ള നിരക്കിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.